കോഴിക്കോട്ട് സ്കില്‍ യൂനിവേഴ്സിറ്റി സ്ഥാപിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റി
കോഴിക്കോട്: സക്കാരിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണയുണ്ടെങ്കില്‍ സ്കില്‍ യൂനിവേഴ്സിറ്റി യാഥാര്‍ഥ്യമാക്കുമെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റി ചെയര്മാന് രമേശന് പാലേരി. സഹകരണ സ്ഥാപനങ്ങളുടെ രാജ്യാന്തര കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ കോ-ഓപറേറ്റിവ് അലയന്‍സില്‍ അംഗത്വം ലഭിച്ച യുഎല്‍സിസിഎസിന് കാലിക്കറ്റ് പ്രസ്ക്ലബ്ബില്‍ നല്കിയ ആദരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read more : അയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ച; സുപ്രീംകോടതിയില്‍ ഇന്ന് നിര്‍ണ്ണായക ദിനം
സ്കില്‍ യൂനിവേഴ്സിറ്റിക്കായി സ്ഥലം, ഫണ്ട്, കെട്ടിടം എന്നിവ പ്രശ്നമല്ല. രാജ്യാന്തര നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം ഈ സര്‍വകലാശാലയില്‍ നല്‍കാനാകും. ഊരാളുങ്കല്‍ സൊസൈറ്റിയുടെ സംരംഭങ്ങളും അനുബന്ധ സംരംഭങ്ങളും വഴി 2025നകം 25,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിര്‍മാണ മേഖലയിലെയും ഐടി രംഗത്തെയും വൈദഗ്ധ്യം സൊസൈറ്റിക്കു വലിയ ഗുണം ചെയ്തെന്ന് സിഇഒ രവീന്ദ്രന് കസ്തൂരി പറഞ്ഞു. ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മെന്റ് സിസ്റ്റം, ഡ്രോണ്‍ അടിസ്ഥാനമാക്കിയുള്ള സര്‍വേ തുടങ്ങിയ രംഗങ്ങളില്‍ സൊസൈറ്റി രാജ്യത്തെ മികച്ച കമ്പനികളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊഴില്‍ നൈപുണ്യത്തിലെ പോരായ്മയാണ് കേരളത്തിലെ യുവാക്കള്‍ നേരിടുന്ന പ്രധാന പ്രശ്നം. ഇതിനു പരിഹാരമെന്ന നിലയില്‍ വിദേശ സര്‍വകലാശാലകളുടെ സഹകരണത്തില്‍ പല സംരംഭങ്ങളും ഇതിനകം സൊസൈറ്റി ആരംഭിച്ചിട്ടുണ്ടെന്ന് യുഎല്‍ എജ്യുക്കേഷന്‍ ഡയരക്റ്റര് ടി.പി സേതുമാധവന് പറഞ്ഞു. ഗ്ലോബല്‍ സ്കൂളടക്കം വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇതോടൊപ്പം പാലിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, കൃഷി വികസനം തുടങ്ങിയ മേഖലകളിലും സൊസൈറ്റി ചുവടുവയ്പുകള്‍ നടത്തിക്കഴിഞ്ഞു. 170 അംഗരാജ്യങ്ങളുള്ള ഐസിഎയില്‍ അംഗത്വം ലഭിച്ചതോടെ രാജ്യാന്തരതലത്തിലുള്ള സഹകരണ സംരംഭങ്ങളില്‍ സൊസൈറ്റിക്കു പങ്കാളിത്തം ലഭിക്കും. അത്യാധുനികമായ സാങ്കേതിക പരിചയപ്പെടാനും അവസരങ്ങള്‍ ലഭിക്കുമെന്ന് അവര്‍ വ്യക്തമാക്കി. സൊസൈറ്റി മാനെജിങ് ഡയരക്റ്റര് എസ്. ഷാജു, പ്രസ്ക്ലബ്ബ് പ്രസിഡന്റ് കെ. പ്രേമനാഥ്, സെക്രട്ടറി പി. വിപുല്‍നാഥ് എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications