കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ട് സ്‌കില്‍ യൂനിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റി

Google Oneindia Malayalam News

കോഴിക്കോട്: സക്കാരിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണയുണ്ടെങ്കില്‍ സ്‌കില്‍ യൂനിവേഴ്‌സിറ്റി യാഥാര്‍ഥ്യമാക്കുമെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി. സഹകരണ സ്ഥാപനങ്ങളുടെ രാജ്യാന്തര കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ കോ-ഓപറേറ്റിവ് അലയന്‍സില്‍ അംഗത്വം ലഭിച്ച യുഎല്‍സിസിഎസിന് കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ നല്‍കിയ ആദരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more : അയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ച; സുപ്രീംകോടതിയില്‍ ഇന്ന് നിര്‍ണ്ണായക ദിനം
സ്‌കില്‍ യൂനിവേഴ്‌സിറ്റിക്കായി സ്ഥലം, ഫണ്ട്, കെട്ടിടം എന്നിവ പ്രശ്‌നമല്ല. രാജ്യാന്തര നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം ഈ സര്‍വകലാശാലയില്‍ നല്‍കാനാകും. ഊരാളുങ്കല്‍ സൊസൈറ്റിയുടെ സംരംഭങ്ങളും അനുബന്ധ സംരംഭങ്ങളും വഴി 2025നകം 25,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

skill

നിര്‍മാണ മേഖലയിലെയും ഐടി രംഗത്തെയും വൈദഗ്ധ്യം സൊസൈറ്റിക്കു വലിയ ഗുണം ചെയ്‌തെന്ന് സിഇഒ രവീന്ദ്രന്‍ കസ്തൂരി പറഞ്ഞു. ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മെന്റ് സിസ്റ്റം, ഡ്രോണ്‍ അടിസ്ഥാനമാക്കിയുള്ള സര്‍വേ തുടങ്ങിയ രംഗങ്ങളില്‍ സൊസൈറ്റി രാജ്യത്തെ മികച്ച കമ്പനികളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊഴില്‍ നൈപുണ്യത്തിലെ പോരായ്മയാണ് കേരളത്തിലെ യുവാക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ഇതിനു പരിഹാരമെന്ന നിലയില്‍ വിദേശ സര്‍വകലാശാലകളുടെ സഹകരണത്തില്‍ പല സംരംഭങ്ങളും ഇതിനകം സൊസൈറ്റി ആരംഭിച്ചിട്ടുണ്ടെന്ന് യുഎല്‍ എജ്യുക്കേഷന്‍ ഡയരക്റ്റര്‍ ടി.പി സേതുമാധവന്‍ പറഞ്ഞു. ഗ്ലോബല്‍ സ്‌കൂളടക്കം വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതോടൊപ്പം പാലിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, കൃഷി വികസനം തുടങ്ങിയ മേഖലകളിലും സൊസൈറ്റി ചുവടുവയ്പുകള്‍ നടത്തിക്കഴിഞ്ഞു. 170 അംഗരാജ്യങ്ങളുള്ള ഐസിഎയില്‍ അംഗത്വം ലഭിച്ചതോടെ രാജ്യാന്തരതലത്തിലുള്ള സഹകരണ സംരംഭങ്ങളില്‍ സൊസൈറ്റിക്കു പങ്കാളിത്തം ലഭിക്കും. അത്യാധുനികമായ സാങ്കേതിക പരിചയപ്പെടാനും അവസരങ്ങള്‍ ലഭിക്കുമെന്ന് അവര്‍ വ്യക്തമാക്കി. സൊസൈറ്റി മാനെജിങ് ഡയരക്റ്റര്‍ എസ്. ഷാജു, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ. പ്രേമനാഥ്, സെക്രട്ടറി പി. വിപുല്‍നാഥ് എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു.

Kozhikode
English summary
Uralangal society to set up the Skill University in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X