Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഠായിത്തെരുവിലെ ഗതാഗതനിയന്ത്രണം: ജനപിന്തുണ തേടാന്‍ വ്യാപാരികള്‍, നിലനിര്‍ത്താന്‍ ഉപഭോക്തൃ സമിതി

കോഴിക്കോട്: മിഠായിത്തെരുവിലെ ഗതാഗതനിയന്ത്രണം പിന്‍വലിക്കുന്നതിന് പൊതുജനങ്ങളുടെയും രാഷ്ട്രീയ സംഘടനകളുടെയും പിന്തുണ തേടാന്‍ വ്യാപാരികള്‍. കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി (ഹസന്‍കോയ വിഭാഗം) വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ഇതിനായി പൊതുജനങ്ങളുടെയും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെയും പിന്തുണ തേടും. കൂടുതല്‍ വ്യാപാരി സംഘടനകളെ ഇതിലേക്ക് അണിചേര്‍ക്കാനും തീരുമാനമായി.

തെരുവില്‍ ഗതാഗതം പുന:സ്ഥാപിക്കുന്നത് വ്യാപാരികളുടെ മാത്രം ആവശ്യമെന്ന നിലയില്‍ ഒതുങ്ങിപ്പോകുന്നുവെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജനങ്ങളെ ബോധവത്കരിക്കാന്‍ ലഘുലേഖകള്‍ വിതരണം ചെയ്യും. വാഹനനിയന്ത്രണം കൊണ്ടുവന്ന കലക്റ്റര്‍ ജനകീയനെന്നാണു ചിലര്‍ വിശേഷിപ്പിക്കുന്നത്. ജനകീയനായ ഏകാധിപതിയാണ് അദ്ദേഹം. നിരത്തില്‍ മുനയുള്ള കല്ലുകളാണ് പാകിയിരിക്കുന്നത്. ഒരിക്കലും വാഹനങ്ങള്‍ കടത്തിവിടരുതെന്ന ഉദ്ദേശ്യത്തിലാണിത്. ഇതു ചെയ്യുമ്പോള്‍തന്നെ തടയേണ്ടതായിരുന്നു.

sm-2-152989658

വാഹന നിയന്ത്രണം സംബന്ധിച്ചു സര്‍വേ നടത്തുമെന്നാണ് ഇപ്പോള്‍ കോര്‍പ്പറേഷന്‍ പറയുന്നത്. ഈ സര്‍വേയില്‍ മിഠായിത്തെരുവിലെ വ്യാപാരികളെയും കടകളിലെ തൊഴിലാളികളെയും ഉ്ള്‍പ്പെടുത്തണം. പാര്‍ക്കിങ് പ്ലാസ പ്രവര്‍ത്തനസജ്ജം ആകുന്നതുവരെയെങ്കിലും ഗതാഗതം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ. ഹസന്‍കോയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ കുഞ്ഞിമൊയ്തീന്‍ അധ്യക്ഷത വഹിച്ചു. വിവിധ വ്യാപാരി സംഘടനകളെയും തൊഴിലാളി യൂണിയനുകളെയും പ്രതിനിധീകരിച്ച് ശ്യാം സുന്ദര്‍ ഏറാടി, സി.ഇ ചാക്കുണ്ണി, യു. പോക്കര്‍, എം.കെ ബീരാന്‍, ടി.കെ നാസര്‍, മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അതേസമയം, മിഠായിത്തെരുവിലെ വാഹനനിയന്ത്രണം തുടരണമെന്ന് ജില്ലാ ഉപഭോക്തൃ സമിതിയുടെ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. നവീകൃത മിഠായിത്തെരുവ് നശിപ്പിക്കാന്‍ ആരെയും അനുവദിക്കരുത്. കുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെ സായാഹ്ന നടത്തത്തിന് ഉപയോഗിക്കുന്ന ഈ തെരുവ് സംരക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നടന്നും തളര്‍ന്നും തലമുറകള്‍ ചവിട്ടിക്കുഴച്ച മണ്ണാണിതെന്ന് ആരും മറക്കരുതെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത കവി ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. മിഠായിത്തെരുവെന്നു പറയുന്നതും കേള്‍ക്കുന്നതുംതന്നെ മധുരതരമാണ്. അതിനെ ചോക്ലേറ്റ് സ്ട്രീറ്റാക്കരുത്. വാഹനങ്ങള്‍ എത്തിയാല്‍ അത് തെരുവിന്റെ കഥ പറഞ്ഞ എസ്.കെയുടെ സ്മരണയോട് ചെയ്യുന്ന അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. ടി.കെ.എ അസീസ് അധ്യക്ഷത വഹിച്ചു. വിജയരാഘവന്‍ ചേലിയ, കെ.പി.യു അലി, ലത്തീഫ് പറമ്പില്‍, എ.കെ മുഹമ്മദ്, ടി. ശിവാനന്ദന്‍, ജോണ്‍സണ്‍ വില്യം തുടങ്ങിയവര്‍ സംസാരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+