കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സമഗ്ര എമിഗ്രേഷന്‍ ബില്‍, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സൗകര്യം: പ്രവാസികള്‍ക്കായി മന്ത്രി വി. മുരളീധരന്റെ വാഗ്ദാനപ്പെരുമഴ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സമഗ്ര എമിഗ്രേഷന്‍ ബില്‍ ഏറെ താമസിയാതെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാസ്‌പോര്‍ട്ട് വിസ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി ചതിക്കുഴികളാണുള്ളത്. ഇവയൊക്കെ പരിഹരിക്കുന്ന തരത്തില്‍ എമിഗ്രേഷന്‍ വ്യവസ്ഥകളില്‍ ത്രിതല സംവിധാനം ഉണ്ടാക്കും.

രാഹുൽ ജി കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി, നിയമസഭാ തിരഞ്ഞെടുപ്പിൽ നയിക്കണം! പോസ്റ്റ് വൈറൽ!രാഹുൽ ജി കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി, നിയമസഭാ തിരഞ്ഞെടുപ്പിൽ നയിക്കണം! പോസ്റ്റ് വൈറൽ!

സമഗ്രമായ നിയമനിര്‍മ്മാണമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ മേഖലയില്‍ ലക്ഷ്യമിടുന്നത്. വിദേശ ഭവന് കേരളത്തില്‍ സ്ഥലം അനുവദിക്കാന്‍ മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടും. വിദേശത്ത് നിന്ന് പ്രവാസികള്‍ അപകടത്തില്‍പ്പെട്ടാല്‍ അവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള സങ്കീര്‍ണതകളും പണച്ചെലവും പരിഹരിക്കും. വിമാനക്കൂലി ക്രമാതീതമായി വര്‍ദ്ധിക്കുന്നത് തടയാന്‍ നടപടികളെടുക്കും.

vmuralieedharan-1

പാസ്‌പോര്‍ട്ട് പൗരന്റെ അവകാശമാണ്. എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് ലഭിക്കുന്ന തരത്തില്‍ ഓഫീസുകള്‍ ഉണ്ടാകും. ജില്ലാ പോസ്റ്റ് ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ഇത് നടപ്പാക്കുക. കേരളത്തില്‍ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളില്‍ കൂടി ഇത് പൂര്‍ത്തീകരിക്കാനുണ്ട്.
പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള പോലീസ് പരിശോധന കാര്യങ്ങള്‍ ലളിതമാക്കുന്നതിന് ഓണ്‍ലൈന്‍, ആപ്പ്, ആവിഷ്‌കരിച്ചിട്ടുണ്ട്. ഫ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ ട്രെയിനിംഗ് സെന്ററുകള്‍ (പിഡിഒടികേന്ദ്രങ്ങള്‍) തിരുവനന്തപുരത്തും കോഴിക്കോട്ടും ആരംഭിക്കും.

നോര്‍ക്ക സെന്ററില്‍ ഈ കേന്ദ്രം അനുവദിച്ചതാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലുംഇതാരംഭിച്ചെങ്കിലും നോര്‍ക്കയുടെ കോഴിക്കോട് കേന്ദ്രത്തില്‍ ഇതുവരെ ഇതാരംഭിച്ചിട്ടില്ല. എംഎല്‍എ പ്രദീപ്കുമാര്‍ ഇക്കാര്യത്തില്‍ മുന്‍കൈഎടുക്കുമെന്ന് പ്രതീക്ഷിക്കുന്നു - അദ്ദേഹം പറഞ്ഞു. വിദേശകാര്യ വകുപ്പ് വിദേശ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം ദൃഢമാക്കുന്നതിനുള്ള വകുപ്പ് മാത്രമല്ല, കയറ്റുമതി, ടൂറിസം, തുടങ്ങിയ സാമ്പത്തിക മേഖലകളെ ഉള്‍പ്പെടുത്തി വികസനം ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനം കൂടി ഇതിന്റെ ഭാഗമാണ്.

നരേന്ദ്രമോദി സര്‍ക്കാര്‍ വിദേശകാര്യ വകുപ്പില്‍ അഴിച്ചുപണി നടത്തിയത് ഈ ലക്ഷ്യം വെച്ചാണ്. സംസ്ഥാനങ്ങളുടെ വികസനം കൂടി സാധ്യമാക്കുന്ന വിദേശ നയതന്ത്ര ബന്ധത്തിലൂന്നിയാണ് പുതിയ കാല്‍വെയ്പ്പ്. അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തിലെ 56 അംഗരാജ്യങ്ങളെ ഉള്‍പ്പെടുത്തി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗരോര്‍ജ പദ്ധതി ലോക മാതൃകയാക്കി മാറ്റും. കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും. മറ്റു ലോക രാഷ്ട്രങ്ങളില്‍ സംസ്ഥാനങ്ങളുടെ ട്രേഡ് ഫെയര്‍ തുടങ്ങിയ കാര്യങ്ങളുടെ മേല്‍നോട്ടം വിദേശകാര്യ വകുപ്പിനാണ്. എല്ലാവര്‍ക്കും വികസനം, എല്ലാവരോടുമൊപ്പം എന്നതു മാത്രമല്ല, എല്ലാവരുടെയും വിശ്വാസ്യതയാര്‍ജിക്കുക എന്നത് കൂടിയാണ് പുതിയ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു.

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. അലോക് കുമാര്‍ സാഹു നിവേദനം സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ കേന്ദ്ര മന്ത്രിയെ പരിചയപ്പെടുത്തി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എ. ശ്യാം സുന്ദര്‍ എന്നിവര്‍ കേന്ദ്ര മന്ത്രിക്ക് ഉപഹാരം നല്‍കി. സ്വാമി വീതസംഗാനന്ദ, ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍, എ. പ്രദീപ്കുമാര്‍ എംഎല്‍എ, അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള, ടി.പി. ജയചന്ദ്രന്‍, പി വി ചന്ദ്രന്‍, ഡോ. ഹുസൈന്‍ മടവൂര്‍, എം. എ. മെഹബൂബ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Kozhikode
English summary
V Muraleedharan offers Emigration bill for expats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X