കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വി മുരളീധരന്റെ മന്ത്രി സ്ഥാനം ഒട്ടും പ്രതീക്ഷിച്ചില്ല; വ്യക്തിപരമായ നേട്ടമല്ല, കേരളത്തിനുള്ള അംഗീകാരമെന്ന് വി മുരളീധന്റെ ഭാര്യ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തിലെ പാർട്ടി പ്രവർത്തകർക്കും സംഘടനാ പ്രവർത്തനത്തിനിടയിൽ മൺമറഞ്ഞുപോയവർക്കുമുള്ള അംഗീകാരമാണ് വി. മുരളീധരന്റെ കേന്ദ്രമന്ത്രി പദവിയെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഡോ. ജയശ്രീ. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സ്ഥാനലബ്ദിയിൽ സന്തോഷമുണ്ട്. മന്ത്രിപദത്തെ വ്യക്തിയുടെ നേട്ടമായി കാണുന്നില്ല. കേരളത്തിലെ പ്രവർത്തകർക്കുള്ള അംഗീകാരമാണതെന്നും സാമൂഹിക പ്രവർത്തക കൂടിയായ ജയശ്രീ പ്രതികരിച്ചു.

കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്ത്രീചേതന എന്ന സംഘടനയുടെ അമരക്കാരിയാണ് ജയശ്രീ. എരഞ്ഞിപ്പാലത്താണ് സ്ത്രീചേതനയുടെ ഓഫീസ്. മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള വാർത്തകൾ വരുമ്പോൾ ജയശ്രീ ഇവിടെയായിരുന്നു. വാർത്ത ഉറപ്പായതോടെ ബിജെപി നേതാക്കളും അയൽവാസികളുമെല്ലാം ഇവിടേക്കെത്തി. മാധ്യമപ്പടയും പിന്നാലെയെത്തി. എല്ലാവർക്കും മധുരം നൽകി ജയശ്രീ സ്വീകരിച്ചു.

Dr. Jayasree

നാട്ടിക എസ്എൻ കോളേജിൽ അധ്യാപികയാണ് ജയശ്രീ. സ്ത്രീചേതയോടു ചേർന്ന വീട്ടിലാണ് വർഷങ്ങളോളം വാടകയ്ക്കു താമസിച്ചിരുന്നത്. മുരളീധരൻ തിരുവനന്തപുരത്തേക്ക് മാറിയതോടെ ഇതു വിട്ടു. ഇപ്പോൾ കോഴിക്കോട്ടെത്തുമ്പോഴൊക്കെ താമസം സ്ത്രീ ചേതനയുടെ ഓഫീസ് പ്രവർത്തിക്കുന്ന വീട്ടിലാണ്. കോഴിക്കോട്ടെ നിരവധി സാമൂഹിക പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ട് വരുന്ന സംഘടനായാണ് സ്ത്രീചേതന. കുഞ്ഞുങ്ങൾ പോലും വേണ്ടെന്നു വച്ച് പൊതുപ്രവർത്തനത്തിനിറങ്ങിയവരാണ് ഞങ്ങൾ.

തന്റെ പ്രവർത്തന ശൈലി വേറെയാണെന്നും ഭർത്താവിന്റേത് മറ്റൊന്നുമാണെന്ന് ജയശ്രീ പറയുന്നു. അതുകൊണ്ടാണ് പേരിനൊപ്പം മുരളീധരൻ എന്നു ചേർക്കാതിരിക്കുന്നത്. രണ്ടായാലും സമൂഹത്തിനു ഗുണമുള്ളതാണ് ചെയ്യാറുള്ളത്. ആർക്കും ഏതുസമയത്തും തേടിയെത്താവുന്ന വീടാണ് ഞങ്ങളുടേത്. പൊതുപ്രവർത്തനത്തിൽ സജീവമായി തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. ഡൽഹിയിലേക്ക് മാറുന്നതടക്കമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും ഡോ. ജയശ്രീ പറഞ്ഞു.

Kozhikode
English summary
V Muraleedharan's wife about his ministerial post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X