ടിപി ചന്ദ്രശേഖരന്റെ വിജയമാണിത്; എല്ലാ വിഭാഗത്തിന്റെയും വോട്ട് കിട്ടി, കെകെ രമയുടെ ആദ്യ പ്രതികരണം
വടകര: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ഉറ്റുനോക്കിയ മണ്ഡലങ്ങളിലൊന്നാണ് കോഴിക്കോട് ജില്ലയിലെ വടകര. കെകെ രമ യുഡിഎഫ് പിന്തുണയോടെ ജനവിധി തേടുന്ന തുടക്കത്തില്‍ തന്നെ സജീവ ചര്‍ച്ചയായ മണ്ഡലമാണിത്. ഇപ്പോള്‍ വ്യക്തമായ മേല്‍ക്കൈ രമ നേടിയിരിക്കുന്നു. ടിപി ചന്ദ്രശേഖരന്‍ രക്ത സാക്ഷി വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് രമയുടെ വിജയം.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

ഇത് ടിപി ചന്ദ്രശേഖരന്റെ വിജയമാണെന്ന് രമ പ്രതികരിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും പാര്‍ട്ടിക്കാരുടെയും വോട്ടുകള്‍ കിട്ടിയിട്ടുണ്ട്. ടിപിയുടെ ശബ്ദമാണ് ഇനി വടകരയിലും നിയമസഭയിലും ഉയരുക. വടകരയിലുള്ള വോട്ടര്‍മാരോട് നന്ദി പറയുന്നും എന്നും രമ പറഞ്ഞു. എല്‍ഡിഎഫിന് വേണ്ടി എല്‍ജെഡിയിലെ മനയത്ത് ചന്ദ്രനാണ് മല്‍സരിച്ചത്. ബിജെപിക്ക് വേണ്ടി എം രാജേഷ് കുമാറും ജനവിധി തേടി.
2016ല്‍ രമ ഒറ്റയ്ക്ക് മല്‍സരിച്ച് 25000 വോട്ട് നേടിയിരുന്നു. ഇത്തവണ യുഡിഎഫ് പിന്തുണയോടെയാണ് മല്‍സരിച്ചത്. മികച്ച വിജയം നേടാനായതില്‍ ജനങ്ങള്‍ക്ക് രമ നന്ദി അറിയിച്ചു. വടകരയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് യുഡിഎഫ് രമയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ആര്‍എംപി സ്വതന്ത്രമായി നില കൊള്ളുമെന്നും യുഡിഎഫിന്റെ ഭാഗമാകില്ലെന്നും അവര്‍ നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications