Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയില്‍ കെകെ രമ മുന്നില്‍; ഇടതിനെതിരെ മൂന്നക്കതിലേക്ക് ലീഡുയര്‍ത്ത് യുഡിഎഫ്

കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയം തന്നെ ഉറ്റ് നോക്കുന്ന വടകര മണ്ഡലത്തിലെ ആദ്യ ഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ യുഡിഎഫിന് ആശ്വാസത്തുടക്കം. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആര്‍എംപി-യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെകെ രമ മുന്നിട്ട് നില്‍ക്കുകയാണ്. എല്‍ജെഡി നേതാവും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മനയത്ത് ചന്ദ്രനെതിരെ 102 വോട്ടുകള്‍ക്കാണ് കെകെ രമ മുന്നിട്ട് നില്‍ക്കുന്നത്. സംസ്ഥാനത്ത് തന്നെ ലീഡ് നില മൂന്നക്കം കടന്ന ആദ്യ മണ്ഡലം വടകരയാണ്.

വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും വടകരയില്‍ എണ്ണിത്തുടങ്ങിയിട്ടുണ്ട്. വോട്ടെണ്ണല്‍ ആരഭിക്കുന്നതിന് തൊട്ടുമുമ്പ് വരെ വലിയ ആത്മവിശ്വാസമായിരുന്നു കെകെ രമ പ്രകടിപ്പിച്ചത്. ഇത്തവണ മണ്ഡലം പിടിക്കാന്‍ സാധിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. അതേസമയം മറുവശത്ത് എല്‍ഡിഎഫ് ക്യാംമ്പുകളും വലിയ ആത്മവിശ്വാസത്തിലാണ്. വടകര നഗരസഭയും ചോറോട്, ഏറാമല, ഒഞ്ചിയം, അഴിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ വടകര നിയമസഭാമണ്ഡലം.

റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം

rmp

തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിനേക്കാള്‍ രണ്ടായിരത്തിലേറെ വോട്ടിന്‍റെ ലീഡ് നേടാന്‍ യുഡിഎഫ്-ആര്‍എംപി സഖ്യത്തിന് സാധിച്ചിരുന്നു. ഏറാമല, ഒഞ്ചിയം, അഴിയൂർ പഞ്ചായത്തുകള്‍ യുഡിഎഫ്-ആര്‍എംപി സഖ്യം ഭരിക്കുമ്പോള്‍ വടകര നഗരസഭയും ചോറോടും എല്‍ഡിഎഫ് ഭരിക്കുന്നു.

കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+