കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടകരയിൽ ഒറ്റപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ..കെപിസിസി അധ്യക്ഷനെ തള്ളി ലീഗും, പിന്തുണ ആർഎംപിക്ക്

Google Oneindia Malayalam News

വടകര; ഇക്കുറി വടകര മേഖലയിൽ ആർഎംപിയും യുഡിഎഫും ജനകീയ മുന്നണി എന്ന പേരിൽ സഖ്യത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മാറിയ രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് എൽഡിഎഫിനെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ കൂട്ടുകെട്ട് പ്രഖ്യാപിച്ചത്. ഇത് പ്രകാരം നിശ്ചിത സീറ്റുകൾ സംബന്ധിച്ചും ധാരണയിലെത്തി. എന്നാൽ സകല ധാരണകളും മറികടന്ന് ആർഎംപിക്ക് അനുവദിച്ച സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെയാണ് മുന്നണിയിൽ ഇപ്പോൾ പൊട്ടിത്തെറി രൂപപ്പെട്ടിരിക്കുന്നത്.

നാല് പഞ്ചായത്തുകൾ

നാല് പഞ്ചായത്തുകൾ

ഒഞ്ചിയം മേഖലയിലെ നാല് പഞ്ചായത്തുകളിലാണ് യുഡിഎഫും ആര്‍എംപിയും സഖ്യമായി മത്സരിക്കുന്നത്. ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചോറോട് എന്നീ പഞ്ചായത്തുകളിലാണ് സഖ്യം. ഇവയക്ക് പുറമെ വടകര നഗരസഭയിലേക്കും പാര്‍ട്ടിക്ക് സ്വാധീനം ഉള്ള എടച്ചേരിയിലും ആര്‍എംപിഐക്ക് യുഡിഎഫ് സീറ്റുകള്‍ നല്‍കിയിട്ടുണ്ട്.

കോൺഗ്രസ് സ്ഥാനാർത്ഥി

കോൺഗ്രസ് സ്ഥാനാർത്ഥി

പഞ്ചായത്തുകളിലും ബ്ലോക്ക് ഡിവിഷനുകളിലും സീറ്റ് ധാരണ വിജയകരമായി പൂർത്തിയായിരുന്നു. ഇത് പ്രകാരം കല്ലാമലയിൽ ജനകീയ മുന്നണി സ്ഥാനാർത്ഥിയായി ആര്‍എംപി ഏരിയ കമ്മറ്റി അംഗമായ സുഗതനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. അതിനിടയിലാണ് മുന്നണി ധാരണകളെ തള്ളി കോൺഗ്രസ് നേതാവും ഇവിടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

പിന്നിൽ മുല്ലപ്പള്ളിയെന്ന്

പിന്നിൽ മുല്ലപ്പള്ളിയെന്ന്


കോൺഗ്രസ് വിമതനായ ജയകുമാറാണ് ഇവിടെ മത്സരിക്കുന്നത്. വിമതശല്യം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ പാർട്ടിയിൽ പ്രശ്നങ്ങൾ പുകയുന്നതിനിടെ ജയകുമാറിന് കോൺഗ്രസ് ചിഹ്നമായ കൈപ്പത്തി ലഭിക്കുകയുംചെയ്തു. ജയകുമാറിന് കൈപ്പത്തി ചിഹ്നം അനുവദിച്ചതിന് പിന്നില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിച്ചത്.

ആർഎംപിക്കൊപ്പമെന്ന്

ആർഎംപിക്കൊപ്പമെന്ന്

ഇതോടെ മുന്നണി ധാരണകൾ ലംഘിച്ച മുല്ലപ്പള്ളിക്കെതിരെ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തി. വടകര എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ മുരളീധരനും ജയകുമാറിന്റെ സ്ഥാനാർത്ഥിത്വത്തെ ചോദ്യം ചെയ്തിരുന്നു. അതേസമയം എന്തു സംഭവിച്ചാലും ആർഎംപി സ്ഥാനാർത്ഥിക്കൊപ്പം തന്നെ നിൽക്കുമെന്ന് ഘടകക്ഷിയായ മുസ്ലീം ലീഗും വ്യക്തമാക്കി.

മുന്നണിയിലാണ് മത്സരിക്കുന്നത്

മുന്നണിയിലാണ് മത്സരിക്കുന്നത്

ആർഎംപി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനാണ് തിരുമാനമെന്ന് എംഎൽഎയും ലീഗ് നേതാവുമായ പാറയ്ക്കൽ അബ്ഗുള്ള പറഞ്ഞു.ഞങ്ങളുടെ സ്ഥാനാർത്ഥി സുഗതൻ മാഷാണ്, അതിൽ ഞങ്ങൾക്കൊരു സംശയവുമില്ല.ആർഎംപി ഞങ്ങളുടെ മുന്നണിയിലാണ്.ഞങ്ങളിവിടെ ജനകീയ മുന്നണിയാണ്, ആർഎംപിയുമായി സഹകരിച്ചാണ് കഴിഞ്ഞപത്തുവർഷവും തങ്ങൾ തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും പാറയ്ക്കൽ അബ്ദുള്ള മനോരമ ന്യൂസിനോട് പറഞ്ഞു.

എൽഡിഎഫിനെതിരെ

എൽഡിഎഫിനെതിരെ

പ്രാദേശിക യുഡിഎഫ് നേതൃത്വവും ഈ വാദങ്ങൾ അംഗീകരിക്കുന്നു. കാരണം കൈയ്യിലുള്ള സീറ്റുകൾ കോൺഗ്രസിനും ലീഗിനും വിട്ട് നൽകിയാണ് ആർഎംപി കല്ലാമലയിൽ മത്സരക്കുന്നത്. എൽഡിഎഫിന്റെ കോട്ടയിൽ അവരോട് പിടിച്ച് നിൽക്കണമെങ്കിൽ ആർഎംപിയുടെ പിന്തുണ യുഡിഎഫിന് കൂടിയേ തീരു. ഇതുകൊണ്ട് കൂടിയാണ് യുഡിഎഫ് നേതാക്കൾ ഇക്കാര്യം ആവർത്തിക്കുന്നത്.

കോൺഗ്രസ് സീറ്റെന്ന്

കോൺഗ്രസ് സീറ്റെന്ന്

അതേസമയം വിവാദങ്ങൾ തള്ളി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. വടകര ബ്ലോക്കിലെ കല്ലാമല ഡിവിഷനില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാണ് കാലാകാലങ്ങളായി മത്സരിച്ചുകൊണ്ടിരിക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഈ തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നത്. അദ്ദേഹത്തിന് കൈപ്പത്തി ചിഹ്നം അനുവദിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

സംസാരിച്ച് പരിഹരിക്കും

സംസാരിച്ച് പരിഹരിക്കും

എന്തെങ്കിലും പ്രശ്നങ്ങൾ ഉടലെടുത്തിട്ടുണ്ടെങ്കിൽ അത് സംസാരിച്ച് പരിഹരിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ യുഡിഎഫ് ഘടകക്ഷികളുമായി മാത്രം മതിയെന്നാണ് രാഷ്ട്രീയ കാര്യസമിതിയില്‍ തിരുമാനിച്ചിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടികളിൽ രൂപപ്പെടുന്ന സാധാരണ തർക്കം മാത്രമേ കോൺഗ്രസിലും ഉണ്ടായിട്ടുള്ളൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൊവിഡ്; അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ഇനിയും വൈകും..വിലക്ക് ഡിസംബർ 31 വരെ നീട്ടികൊവിഡ്; അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ഇനിയും വൈകും..വിലക്ക് ഡിസംബർ 31 വരെ നീട്ടി

രാജ്യം നടുങ്ങിയ ഭീകരാക്രമണത്തിൻറെ ഓർമ്മകൾക്ക് 12 വയസ്; മുംബൈയിൽ അതീവ സുരക്ഷരാജ്യം നടുങ്ങിയ ഭീകരാക്രമണത്തിൻറെ ഓർമ്മകൾക്ക് 12 വയസ്; മുംബൈയിൽ അതീവ സുരക്ഷ

വേറിട്ട കളിക്ക് ബിജെപി;തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മോദിയും ഷായും, ഹൈദരാബാദ് പിടിക്കുംവേറിട്ട കളിക്ക് ബിജെപി;തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മോദിയും ഷായും, ഹൈദരാബാദ് പിടിക്കും

'ഭരണഘടനയോട് എന്നാണ് കമ്മ്യൂണിസ്റ്റുകാർ കൂറ് പുലർത്തിയിട്ടുള്ളത്?';പണിമുടക്കിനെതിരെ ശോഭ സുരേന്ദ്രൻ'ഭരണഘടനയോട് എന്നാണ് കമ്മ്യൂണിസ്റ്റുകാർ കൂറ് പുലർത്തിയിട്ടുള്ളത്?';പണിമുടക്കിനെതിരെ ശോഭ സുരേന്ദ്രൻ

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

Kozhikode
English summary
vadakara kallamala seat; league says will support only RMP candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X