വടകര വന്‍ പ്രതിസന്ധിയിലേക്ക്; മത്സരിക്കാനില്ലെന്ന് കെകെ രമ... യുഡിഎഫ് പിന്തുണ ഇനി ആര്‍ക്ക്? ഇടതിന് പ്രതീക്ഷ
വടകര: കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് വടകര മണ്ഡലം. രണ്ട് സോഷ്യലിസ്റ്റ് പാര്‍ട്ടികളും എല്‍ഡിഎഫില്‍ ആണ് എന്നത് മാത്രമല്ല പ്രത്യേകത. ആരായിരിക്കും അവിടെ എതിര് സ്ഥാനാര്‍ത്ഥി എന്നത് കൂടിയാണ്.
ടിപി ചന്ദ്രശേഖരന്റെ വിധവയും ആര്‍എംപി നേതാവും ആയ കെകെ രമ മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കാം എന്ന വാഗ്ദാനം ആണ് യുഡിഎഫും കോണ്‍ഗ്രസും നല്‍കിയിട്ടുള്ളത്. എന്നാല്‍ അവസാന നിമിഷം, കെകെ രമ തീരുമാനം മാറ്റി എന്നാണ് സൂചന. വിശദാംശങ്ങള്‍...

ആദ്യമേ ആശയക്കുഴപ്പം
വടകരയില്‍ സംസ്ഥാന സെക്രട്ടറി എന്‍ വേണു ആയിരിക്കും തങ്ങളുടെ സ്ഥാനാര്‍ത്ഥി എന്ന് ആര്‍എംപി ആദ്യം മുതലേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും തയ്യാറായിരുന്നില്ല. കെകെ രമ മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കാം എന്നതായിരുന്നു നിലപാട്.

ഒടുവില്‍ വഴങ്ങിയെന്ന്
ഇത്തവണ മത്സരിക്കാനില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച ആളായിരുന്നു കെകെ രമ. എന്നാല്‍, സീറ്റിന്റെ കാര്യത്തില്‍ പ്രതിസന്ധി രൂക്ഷമാകും എന്ന സാഹചര്യത്തില്‍ കെകെ രമ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തയും പുറത്ത് വന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്.

ഇല്ലേയില്ല
എന്നാല്‍ മത്സരിക്കാന്‍ തയ്യാറല്ലെന്ന് കെകെ രമ പാര്‍ട്ടിയെ അറിയിച്ചു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത. എന്തായാലും ആര്‍എംപിയുടെ വടകരയിലെ സ്ഥാനാര്‍ത്ഥിയെ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്ന് ഉറപ്പാണ്. ഇനിയും പ്രഖ്യാപനം വൈകിയാല്‍ അത് പ്രചാരണത്തേയും ബാധിക്കും.

വേണുവെങ്കില്‍
എന്‍ വേണുവിനെ തന്നെയാണ് ആര്‍എംപി വീണ്ടും സ്ഥാനാര്‍ത്ഥിയായി മുന്നോട്ട് വയ്ക്കുന്നതെങ്കില് യുഡിഎഫ് വീണ്ടും കുഴങ്ങും. ഇന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷവും, വടകരയില്‍ കെകെ രമ തന്നെ മത്സരിക്കണം എന്ന ആവശ്യം യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന് ഉന്നയിക്കുകയും ചെയ്തിരുന്നു.

എതിര്‍പ്പുയരും
കെകെ രമ അല്ല ആര്‍എംപി സ്ഥാനാര്‍ത്ഥിയെങ്കില്‍ മണ്ഡലത്തില്‍ വിജയ സാധ്യത കുറവാണെന്ന വിലയിരുത്തലില്‍ ആണ് കോണ്‍ഗ്രസ് നേതൃത്വം. എന്‍ വേണുവിനെ തന്നെ മത്സരിപ്പിക്കണം എന്ന് ആര്‍എംപി കടുംപിടിത്തം പിടിച്ചാല്‍, പ്രാദേശിക എതിര്‍പ്പുകളും ഉയരുമെന്ന് ഉറപ്പാണ്. ആര്‍എംപി ബാന്ധവത്തില്‍ താത്പര്യമില്ലാത്ത കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും എതിര് ശബ്ദമുയര്‍ത്തും.

കഴിഞ്ഞ തവണ
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലായിരുന്നു പ്രധാന പോരാട്ടം. അന്ന് മൂന്ന് മുന്നണികളോടും മത്സരിച്ച് ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കെകെ രമയും മത്സര രംഗത്തുണ്ടായിരുന്നു. ഇരുപതിനായിരത്തില്‍ അധികം വോട്ടുകള്‍ സമാഹരിക്കാന്‍ രമയ്ക്ക് കഴിഞ്ഞിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സികെ നാണുവിന് 9,511 വോട്ടിന്റെ ഭൂരിപക്ഷം ആണ് ലഭിച്ചത്.

ഇരട്ടി വോട്ടുകള്‍
ടിപി ചന്ദ്രശേഖരന്റെ മരണത്തിന് മുമ്പ് നടന്ന 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വടകരയില്‍ ആര്‍എംപി മത്സരിച്ചിരുന്നു. അന്ന് എന്‍ വേണു ആയിരുന്നു സ്ഥാനാര്‍ത്ഥി. പതിനായിരത്തില്‍ പരം വോട്ടുകളാണ് വേണു നേടിയത്. 2016 ല്‍ കെകെ രമ മത്സരിച്ചപ്പോള്‍ വോട്ട് ഇരട്ടിയായി. ഈ കണക്കില്‍ ആണ് യുഡിഎഫ് പ്രതീക്ഷ അര്പിച്ചിരുന്നത്.

യുഡിഎഫ് ഏറ്റെടുക്കുമോ
എന്‍ വേണു ആണ് ആര്‍എംപി സ്ഥാനാര്‍ത്ഥിയെങ്കില്‍ മണ്ഡലത്തില്‍ വേറെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. വടകര സീറ്റ് ഏറ്റെടുക്കണെന്ന ആവശ്യം കോണ്‍ഗ്രസിലും തങ്ങള്‍ക്ക് ലഭിക്കണമെന്ന ആവശ്യം മുസ്ലീം ലീഗും ഉന്നയിച്ചിരുന്നു. രണ്ട് പാര്‍ട്ടികളും സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഇടത് പ്രതീക്ഷ
രണ്ട് സോഷ്യലിസ്റ്റ് പാര്‍ട്ടികളും ഇടത് മുന്നണിയില്‍ ആണെങ്കിലും, കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട എല്ജെഡിയ്ക്കാണ് ഇത്തവണ സീറ്റ്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മനയത്ത് ചന്ദ്രനാണ് സ്ഥാനാര്‍ത്ഥി. സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്കിടയിലെ തര്‍ക്കം ഇത്തവണത്തെ വിജയ സാധ്യത കുറച്ചേക്കുമെന്ന ആശങ്ക ഉണ്ടായിരുന്നു. കെകെ രമയാണെങ്കില് സിപിഎം വോട്ടുകളും കുറേയേറെ സമാഹരിച്ചേക്കും എന്നും ഭയപ്പെട്ടിരുന്നു. രമ പിന്മാറുന്നു എന്നത് എല്‍ഡിഎഫിന്റെ വിജയ പ്രതീക്ഷ കൂട്ടുന്ന ഒന്നാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications