കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടകരയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥി... സിഒടി നസീറിന് ചിഹ്നമായി,ഫുട്ബോള്‍ ചിഹ്നത്തില്‍ വോട്ട് തേടി നസീര്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വടകര ലോക്‌സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീറിന് ചിഹ്നം ലഭിച്ചു. ലോകമെമ്പാടുമുള്ള യുവാക്കളുടെ ആവേശമായ ഫുട്‌ബോളാണ് നസീറിന് ചിഹ്നമായി ലഭിച്ചത്. യുവത്വത്തിന്റെ ആവേശത്തിന്റെ പ്രതീകമായ ഫുട്‌ബോള്‍ തന്നെ ചിഹ്നമായി ലഭിച്ചത് വലിയ ആത്മവിശ്വാസം നല്‍കുന്നുവെന്നും യുവാക്കളെ മുന്‍ നിര്‍ത്തിയുള്ള ഒരു വികസന പദ്ധതിക്കാണ് താന്‍ പദ്ധതിയിടുന്നതെന്നും നസീര്‍ പ്രതികരിച്ചു.

<strong>ഇതാണ് രാഘവേട്ടൻ, ഇതാവണം എംപി; ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തിയിലൂന്നി, കുപ്രചാരണങ്ങളെ നിഷ്പ്രഭമാക്കി സ്ഥാനാർഥി എംകെ രാഘവന്റെ പ്രഭാഷണം, ശേഷം സ്ഥാനാർത്ഥിയെ പൊതിഞ്ഞ് ജനകൂട്ടം!!</strong>ഇതാണ് രാഘവേട്ടൻ, ഇതാവണം എംപി; ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തിയിലൂന്നി, കുപ്രചാരണങ്ങളെ നിഷ്പ്രഭമാക്കി സ്ഥാനാർഥി എംകെ രാഘവന്റെ പ്രഭാഷണം, ശേഷം സ്ഥാനാർത്ഥിയെ പൊതിഞ്ഞ് ജനകൂട്ടം!!

മണ്ഡലത്തിലെ യുവാക്കളെയും സ്ത്രീകളെയും കൂടുതല്‍ ശാക്തീകരിക്കാനുള്ള വികസന കാഴ്ചപ്പാടുകള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് നസീര്‍ പുറത്തിറക്കാനിരിക്കുന്ന പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം വടകര മണ്ഡലത്തിലെ പൈതൃകങ്ങളും പാരമ്പര്യവും കാര്‍ഷിക സംസ്‌കാരവും അടിസ്ഥാനപ്പെടുത്തിയുള്ള വികസന പദ്ധതികളും പത്രികയില്‍ അടങ്ങിയിട്ടുണ്ട്.

COT Nazeer

അത്‌കൊണ്ട് തന്നെ, വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെ ഫുട്ബോള്‍ ചിഹ്നത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കാന്‍ യുവാക്കള്‍ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. അക്രമ രാഷ്ട്രീയം വെടിഞ്ഞ് സമാധാനത്തിന്റെ പുഞ്ചിരിക്കുന്ന വടകര പടുത്തുയര്‍ത്താനാണ് താന്‍ മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Kozhikode
English summary
Lok sabha elections 2019: Vadakara Lok Sabha constituency independent candidate COT Nazier's a symbol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X