വടകര ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ദിനത്തിലെ റാലികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്
കോഴിക്കോട്ട്: വോട്ടെണ്ണല്‍ ദിനത്തില്‍ വടകരയില്‍ കർശന നിയന്ത്രണങ്ങളുമായി പൊലീസ്. ഫലം വരുന്ന ജൂൺ നാലിന് മണ്ഡലത്തില്‍ വിജയിച്ചവര്‍ക്ക് മാത്രമാണ് ആഘോഷ പരിപാടികള്‍ നടത്താന്‍ അനുമതിയുള്ളത്. ഇന്ന് വടകരയില്‍ പോലീസ് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. വിജയിക്കുന്ന സ്ഥാനാർത്ഥിയുടെ മുന്നണികള്‍ക്ക് വൈകുന്നേരം 7 മണി വരെ ആഘോഷ പരിപാടികള്‍ നടത്താം. അതിന് ശേഷം യാതൊരു പരിപാടിയും അനുവദിക്കുന്നതായിരിക്കില്ല.
വിജയാഘോഷത്തിന് മണ്ഡലത്തില്‍ ഒരിടത്തും വാഹന ഘോഷയാത്രയ്ക്ക് അനുമതിയില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ സ്ഥാപിച്ച മുഴുവന്‍ ബാനറുകളും പോസ്റ്ററുകളും വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനത്തിന് ശേഷം 3നീക്കം ചെയ്യാനും യോഗത്തില്‍ തീരുമാനമായി ദേശീയ തലത്തില്‍ വിജയിക്കുന്ന മുന്നണിയുടെ പ്രവര്‍ത്തകര്‍ക്ക് അഞ്ചാം തിയതി വൈകീട്ട് ഏഴു മണി വരെ ആഹ്ലാദ പ്രകടനം നടത്താം.

കണ്ണൂര്‍ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11 മണിയോടെ എസ്പി ഓഫീസിലായിരുന്നു യോഗം. യു ഡി എഫ് കോഴിക്കോട് ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍, സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍, മുസ്ലിം ലീഗ് നേതാവ് അഹമ്മദ് പുന്നക്കല്‍, ആര്‍എംപി നേതാവ് കെ വേണു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കാഫിര്‍ പ്രയോഗത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ഉടന്‍ നടപടി എടുക്കുമെന്ന് യോഗത്തില്‍ പോലീസ് അറിയിച്ചു.
അതേസമയം, വടകരയിൽ എൽ ഡി എഫ് സ്ഥാനാർഥിക്കെതിരായി വർഗീയ, അശ്ലീല പ്രചാരണം നടത്തിയത് യു ഡി എഫ് ആണെന്ന് സി പി എം ജില്ലാ സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. അതിലൊന്നും ഉത്തരവാദിത്വമില്ലെന്ന് അവർ പറഞ്ഞപ്പോഴും കേസുകളിൽ അറസ്‌റ്റിലായതെല്ലാം യു ഡി എഫുകാരാണ്. ഒഞ്ചിയത്തെ യോഗത്തിൽ ആർ എം പി നേതാക്കൾ നടത്തിയ പരാമർശങ്ങളും അവരുടെ നയം തെളിയിച്ചു. ശക്തമായ ജനരോഷമുയർന്നിട്ടും അതിനെതിരെ നിലപാടെടുക്കാൻ യു ഡി എഫോ അവരുടെ സ്ഥാനാർഥിയോ തയ്യാറായിട്ടില്ല.
വടകരയിൽ വർഗീയ സംഘർഷാവസ്ഥ നിലനിർത്താനാണ് യു ഡി എഫ് ആഗ്രഹിക്കുന്നത്. അത് മനസ്സിലാക്കി സി പി എം, എൽ ഡി എഫ് പ്രവർത്തകരും ജനങ്ങളും സൗഹാർദം കാത്തുസൂക്ഷിക്കണം. തെരഞ്ഞെടുപ്പുഫലം വന്നാലും വർഗീയനീക്കങ്ങളെ പ്രതിരോധിക്കാൻ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വടകരയില്‍ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഏകപക്ഷീയമായ വര്‍ഗീയ ധ്രുവീകരണ പ്രചാരണമാണ് ഉണ്ടായതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനനും അവകാശപ്പെട്ടു. വര്‍ഗീയ ധ്രുവീകരണ പരാതികളില്‍ കര്‍ശന നിലപാട് ഉണ്ടാകേണ്ടതുണ്ടെന്നും നാടിനോടുള്ള ഉത്തരവാദിത്വം സിപിഎം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications