കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടുപ്പമുള്ളവര്‍ വിളിച്ചാല്‍ ചടങ്ങുകള്‍ക്ക് പോകേണ്ടി വരുമെന്ന് മുരളീധരന്‍, കോവിഡ് വിവാദത്തില്‍ മറുപടി

Google Oneindia Malayalam News

കോഴിക്കോട്: കോവിഡ് വിവാദത്തില്‍ മറുപടി നല്‍കി കെ മുരളീധരന്‍. അടുപ്പമുള്ളവര്‍ വിളിച്ചാല്‍ ചടങ്ങുകള്‍ക്ക് പോവേണ്ടി വരും. ഇതൊന്നും ഒഴിവാക്കാന്‍ സാധിക്കുന്നതല്ലെന്നും മുരളീധരന്‍ പറഞ്ഞു. വടകര എംപിയായ മുരളീധരന്‍ നേരത്തെ ചെക്യാട്ടെ വിവാഹപാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇവിടെ കോവിഡ് പടരുകയും ചെയ്തിരുന്നു. താന്‍ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. ജനപ്രതിനിധികള്‍ക്ക് സാധാരണ രോഗവ്യാപന മേഖലയില്‍ വരെ പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

1

കോണ്‍ഗ്രസിന്റെ ചെക്യാട് മണ്ഡലം സെക്രട്ടറി അബൂബക്കറിന്റെ മകന്റെ വിവാഹത്തിനാണ് മുരളീധരന്‍ പങ്കെടുത്തത്. അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നത് സര്‍ക്കാരിന്റെ കഴിവ് കേട് കൊണ്ടാണ്. കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുരളീധരന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. മുരളീധരനോട് ക്വാറന്റൈനില്‍ പോകാന്‍ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് കോവിഡ് ടെസ്റ്റിന് മുരളീധരന്‍ വിധേയനായത്. നുണപ്രചാരണങ്ങള്‍ക്കെതിരെ ഒപ്പം നിന്നവര്‍ക്ക് നന്ദി പറയുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

Recommended Video

cmsvideo
Muttambalam Issue:Police Took Case Against BJP Councillor | Oneindia Malayalam

അതേസമയം സംസ്ഥാനത്ത് പലയിടത്തും സിപിഎം-ബിജെപി കൂട്ടുകെട്ട് നിലനില്‍ക്കുന്നുണ്ട്. പാലത്തായി കേസ് മുതല്‍ തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് വരെ ഇതിന്റെ ഉദാഹരണങ്ങളാണെന്നും മുരളീധരന്‍ പറഞ്ഞു.സ്വപ്‌നയ്ക്ക് വ്യാജ ഡിഗ്രിയാണോ എന്ന് പോലും അടുത്ത സുഹൃത്തായ ശിവശങ്കറിന് അറിയില്ലേ. പിണറായിക്ക് മാന്യതയുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം. പ്രതിപക്ഷം കോവിഡ് പരത്തുന്നു എന്ന് ലോകത്തില്‍ തന്നെ ആദ്യമായി പറഞ്ഞയാള്‍ കോടിയേരി ബാലകൃഷ്ണനാണെന്നും മുരളീധരന്‍ ആരോപിച്ചു.

സ്വന്തം സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ മറച്ചുപിടിക്കാന്‍ വിമര്‍ശനങ്ങള്‍ തുടര്‍ച്ചയായി പ്രതിപക്ഷത്തിന് നേരെ ഉന്നയിക്കുന്നത്. രണ്ടാഴ്ച്ച അടച്ചിട്ടിട്ടും തലസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടായത് ഈ സര്‍ക്കാരിന്റെ വീഴ്ച്ച കൊണ്ടാണ്. മാസ്‌ക് ഇട്ട് സംസാരിച്ചാല്‍ കേള്‍ക്കുന്നവര്‍ക്ക് അസ്വസ്ഥയുണ്ടാവുമെന്നും അതിനാലാണ് മാസ്‌ക് മാറ്റി സംസാരിക്കുന്നതെന്നും മുരളീധരന്‍ പററഞ്ഞു. അതേസമയം എല്‍ഡിഎഫ് സോളാറില്‍ നടത്തിയ സമരത്തേക്കാളും ശക്തായ സമയം കോവിഡ് ഇല്ലായിരുന്നെങ്കില്‍ യുഡിഎഫ് നടത്തുമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സെക്രട്ടേറിയേറ്റ് വളയാനാവില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Kozhikode
English summary
vadakara mp k muraleedharan clarifies attending marriage function in his constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X