കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയെ സിപിഎം നേതാക്കള്‍ പീഡിപ്പിച്ചു; അറസ്റ്റ് ഉടന്‍

Google Oneindia Malayalam News

കോഴിക്കോട്: പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയെ സിപിഎം പ്രാദേശിക നേതാക്കള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ബലാല്‍സംഗം ചെയ്തുവെന്ന് പരാതി. കേസെടുത്ത പോലീസ് വീമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. വടകര മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജ്, ഡിവൈഎഫ്‌ഐ മേഖല സെക്രട്ടരി ലിജീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇരുവരെയും വൈകാതെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. പോലീസ് കേസെടുത്തതിന് പിന്നാലെ രണ്ടു പേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം വടകര ഏരിയാ സെക്രട്ടറി ടിപി ഗോപാലന്‍ അറിയിച്ചു.

r

കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം

മൂന്ന് മാസം മുമ്പാണ് വീട്ടില്‍ ഭര്‍ത്താവില്ലാത്ത സമയം നോക്കി ബാബുരാജ് രാത്രി 11 മണിക്ക് എത്തിയതും കടന്നുപിടിച്ചതും. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവിനെ വിവരം അറിയിക്കുമെന്ന് പറഞ്ഞ് വീണ്ടും പീഡനം തുടര്‍ന്നു. ബ്രാഞ്ച് സെക്രട്ടറി പീഡിപ്പിച്ച വിവരം അറിയാമെന്നും എല്ലാം പുറത്തുപറയുമെന്നും ഭീഷണിപ്പെടുത്തിയാണ് ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

എന്റെ വീട്ടിലും സ്ത്രീധനത്തിന്റെ ത്രാസ് ഉണ്ട്; അത് ഒഴിവാക്കുന്നു, വികാര നിര്‍ഭരം സലീം കുമാര്‍എന്റെ വീട്ടിലും സ്ത്രീധനത്തിന്റെ ത്രാസ് ഉണ്ട്; അത് ഒഴിവാക്കുന്നു, വികാര നിര്‍ഭരം സലീം കുമാര്‍

തുടര്‍ച്ചയായ പീഡനം കാരണം മാനസികമായും ശാരീരികമായും തളര്‍ന്ന യുവതി ചികില്‍സ തേടി. ശേഷം പോലീസില്‍ പരാതിപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു. ബലാല്‍സംഗം, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി നേതൃത്വത്തിന് യുവതി പരാതി നല്‍കിയിരുന്നുവെന്നും നടപടിയുണ്ടാകാത്തതിനാലാണ് പോലീസിനെ സമീപിച്ചതെന്നും പറയപ്പെടുന്നു.

തെന്നിന്ത്യൻ താരസുന്ദരി ശ്രിയ സരണിന്റെ ഗ്ലാമറസ് ചിത്രങ്ങൾ വൈറലാകുന്നു

Recommended Video

cmsvideo
CPIM denies veena George's plan to include ex colleague in personal staff | Oneindia Malayalam

Kozhikode
English summary
Vadakara Police Registered FIR Against CPM and DYFI leaders in Rape case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X