കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടകര താലൂക്ക് ഓഫീസില്‍ തീപ്പിടിത്തം; കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു, വന്‍ നാശനഷ്ടം

Google Oneindia Malayalam News

കോഴിക്കോട്: വടകര താലൂക്കോഫീസില്‍ തീപ്പിടിത്തം. ഇന്ന് രാവിലെ ആറ് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി ഫയലുകളും കമ്പ്യൂട്ടറുകളും കത്തി നിശിച്ചതായാണ് വിവരം. അഗ്നിബാധ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഒരു ഭാഗത്ത് നിന്നുള്ള ഫയലുകള്‍ മാറ്റാന്‍ സാധിച്ചുവെങ്കിലും തീ ഇപ്പോഴും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് തീയണക്കാനെത്തിയത്. താലൂക്കോഫീസ് കെട്ടടത്തിന് സമീപം നിരവധി സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ട്രഷറി, സബ്ജയില്‍ എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്. ഒട്ടേറെ സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

അറ്റകുറ്റപ്പണി: പാപ്പിനിശ്ശേരി, താവം മേല്‍പ്പാലങ്ങൾ ഡിസംബര്‍ 20 മുതല്‍ ഒരു മാസത്തേക്ക് അടച്ചിടും

വലിയ രീതിയിലുള്ള നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളൊക്കെതന്ന പഴയ കെട്ടിടങ്ങളാണ്. മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ സംഭവ സ്ഥലത്തെത്തി. എങ്കിലും കാര്യമായ രീതിയില്‍ തീയണക്കാന്‍ സാധിച്ചിട്ടില്ല. കെട്ടിടം പൂര്‍ണമമായും കത്തിനശിച്ച അവസ്ഥയിലാണ് നിലവിലുള്ളത്. വലിയ രീതിയില്‍ വന്‍ തീപ്പിടിത്തമുണ്ടായെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. രാവിലെ 5.45, 6മണിയോടെയാണ് തീപിടിത്തമുണ്ടായെതെന്നാണ് നാട്ടുകാര്‍ പറയുന്നത്. തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടനെ നാട്ടുകാര്‍ ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സെത്തി തീയണക്കാനുള്ള ശ്രമവും ആരംഭിച്ചിരുന്നു.

fi

അതോസമയം തീപ്പിടിത്തമെങ്ങനെയാണുണ്ടായതെന്ന് വ്യക്തമല്ല. വടകരയിലെ ഏറ്റവും ജനസാന്ധ്രതയേറിയ പ്രദേശമാണ് താലൂക്ക് ഓഫീസ് സ്ഥിതിചെയ്യുന്ന ഈ പ്രദേശം. അത്‌കൊണ്ട് തന്നെ വലിയ രീതിയിലുള്ള ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കെട്ടിടം പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. തീപടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ അകത്ത് കയറി അല്‍പം ഫയലുകളും മറ്റും മാറ്റുകയായിരുന്നു. അതേസമയം സമീപത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് കെട്ടിടത്തിലേക്ക് ഇതുവരെ തീ പടര്‍ന്നിട്ടില്ലെന്നാണ് വിവരം.

Recommended Video

cmsvideo
Omicron threat in Kerala | Oneindia Malayalam

 കണ്ണൂര്‍ നഗരത്തില്‍ മയക്കുമരുന്ന് വില്‍പ്പനയ്ക്കിടെ രണ്ടു യുവാക്കള്‍ അറസ്റ്റില്‍ കണ്ണൂര്‍ നഗരത്തില്‍ മയക്കുമരുന്ന് വില്‍പ്പനയ്ക്കിടെ രണ്ടു യുവാക്കള്‍ അറസ്റ്റില്‍

അതേസമയം തീപിടിത്തം സംബന്ധിച്ച്ഡിവൈഎസ്പി അന്വേഷിക്കും. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുമെന്ന് റൂറല്‍ എസ്പി അറിയിച്ചു. ഉച്ചയ്ക്ക് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ വടകരയില്‍ യോഗവും ചേരും. പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടോയെന്ന് പരിശോധിക്കുമെന്നു റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. പ്രാഥമിക പരിശോധനകള്‍ നടക്കുകയാണെന്നും എന്തെല്ലാം രേഖകള്‍ നഷ്ടമായി എന്നു പരിശോധിക്കുമെന്നും സമഗ്രമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു.

സംഭവത്തില്‍ അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പൊലീസും ഇലക്ട്രിക്കല്‍ വിഭാഗവും അടങ്ങുന്ന ടീം രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കലക്ടറുടെ നിര്‍ദ്ദേശം. രാവിലെ ആറ് മണിയോടെയാണ് തീ കണ്ടത്. താലൂക്ക് ഓഫീസ് കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. തീ നിയന്ത്രണ വിധേയമായില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഓഫീസിലുണ്ടായിരുന്ന 85 ശതമാനം ഫയലുകളും കത്തി നശിച്ചെന്ന് ജീവനക്കാര്‍ പറയുന്നത്. തീ ശ്രദ്ധയില്‍പ്പെട്ട് മൂന്നര മണിക്കൂര്‍ കഴിഞ്ഞിട്ടും പൂര്‍ണ്ണമായി അണയ്ക്കാന്‍ ഫയര്‍ ഫോഴ്‌സിന് കഴിഞ്ഞിരുന്നില്ല. കുറ്റ്യാടി, നാദാപുരം എംഎല്‍എമാരും സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പൊകുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ വടകരയില്‍ യോഗം ചേരുന്നുണ്ട്. അട്ടിമറി സാധ്യതയടക്കം എല്ലാം പരിശോധിക്കുമെന്ന് റൂറല്‍ എസ്പി അറിയിച്ചു. വടകര ഡിവൈഎസ്പിക്ക് ആണ് അന്വേഷണ ചുമതല.

Kozhikode
English summary
Vadakara taluk office fire; Massive damage in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X