കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫാദേഴ്‌സ് ഡേയില്‍ അച്ഛനെ ബൈക്കിലിരുത്തി ഹെല്‍മെറ്റിട്ട് ബോധവത്കരണം; വേറിട്ട ആഘോഷം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കാലിക്കറ്റ് റൈഡേഴ്‌സ് ഫാമിലിയുടെ 23 മത് മൺസൂൺ റൈഡ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ ബൈക്കുകളും സ്കൂട്ടറുകളും റൈഡിന്റെ ഭാഗമായി പങ്കെടുത്തു. പുരുഷ, വനിതാ റൈഡർമാർ അണിനിരന്ന റൈഡ് കൂട്ടായ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. കോഴിക്കോട് മുതൽ വയനാട് മുത്തങ്ങ വരെയായാണ് റൈഡ് സംഘടിപ്പിച്ചത്. സിവിൽ പോലീസ് ഓഫീസർ രജീഷ് പരക്കോട്ട് ഫ്ളാഗ്ഓഫ് ചെയ്തു.

24 കോടി തട്ടിയിട്ടും പ്രവീണിനെതിരെ നടപടിയില്ല! രാഹുല്‍ പ്രവീണിനെ ഭയക്കുന്നത് എന്തിനെന്ന് നേതാക്കള്‍24 കോടി തട്ടിയിട്ടും പ്രവീണിനെതിരെ നടപടിയില്ല! രാഹുല്‍ പ്രവീണിനെ ഭയക്കുന്നത് എന്തിനെന്ന് നേതാക്കള്‍

ഫാതെർസ്‌ ഡേ ആയത് കൊണ്ട് ഒരു ബൈക്ക് യാത്രികൻ സ്വന്തം അച്ഛന്റെ കൂടെ ആയിരുന്നു റൈഡിനു വന്നത്. റോഡ് സുരക്ഷയുടെ ഭാഗമായി ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ് റൈഡ് നടത്തിയത്. വണ്ടിയോടിക്കുന്നവരും പിറകിൽ ഇരുന്നു യാത്ര ചെയ്യുന്നവരും ഫുൾ കവർ ഫേസ് ഹെൽമറ്റ് നിർബന്ധമായും ധരിച്ചിരിക്കണം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് യാത്ര സംഘടിപ്പിച്ചത്.

riders

പുരുഷന്മാരുടെ റൈഡ് കോഡിനേറ്റ് ചെയ്തത് ആദിനാനും വനിതകളുടേത് ആരതിയുമാണ്. വനിതാവിഭാഗത്തിൽ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.nകണ്ണൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ നിന്നായി ധാരാളം റൈഡേഴ്‌സ് പങ്കെടുത്തു. മാതാപിതാക്കളുമായി റൈഡിൽ പങ്കെടുത്തവരും ഉണ്ട്. വളർന്നു വരുന്ന തലമുറക്കും ഭാവി ഇരുചക്ര വാഹന യാത്രക്കാർക്കും പ്രചോദനവും മാതൃകയും ആവുകയാണ് കാലിക്കറ്റ് റൈഡേഴ്‌സ് ഫാമിലിയുടെ ഉദ്ദേശം.

Kozhikode
English summary
Variety father's day celebration of calicut riders family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X