കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അലി അക്ബറിന്റെ വാരിയംകുന്നന്‍ തരംഗമാകുന്നു.... 2 ദിവസം കൊണ്ട് പിരിഞ്ഞ് കിട്ടിയത് 16 ലക്ഷം!!

Google Oneindia Malayalam News

കോഴിക്കോട്: മലബാര്‍ കലാപം വിഷയമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി രണ്ട് ദിവസം കൊണ്ട് ക്രൗഡ് ഫണ്ടിംഗിലൂടെ ലഭിച്ചത് 16.30 ലക്ഷം രൂപ. അലി അക്ബര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 25, 50 രൂപ മുതല്‍ അമ്പതിനായിരം രൂപ വരെ നല്‍കിയവരുണ്ടെന്ന് അലി അക്ബര്‍ വെളിപ്പെടുത്തി. ഫോണിലൂടെ അഭിനന്ദനങ്ങളും ഭീഷണികളും ലഭിക്കുന്നുണ്ടെന്നും അലി അക്ബര്‍ പറഞ്ഞു.

1

50000 തന്നവര്‍ക്ക് നന്ദി പറഞ്ഞാല്‍ 25 രൂപ തന്നവര്‍ക്കും നന്ദി പറയണ്ടേ. ഓരോരുത്തര്‍ക്കും നേരിട്ട് നന്ദി പറയാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ട്. അതിനാല്‍ എല്ലാവരോടും ഒരുമിച്ച് നന്ദി പറയുന്നു. 50000 രൂപ തന്നിട്ട് അടുത്ത 50000 രൂപ അടുത്ത മാസം തരാമെന്ന് പറയുന്നവരുമുണ്ട്. ഷൂട്ടിംഗിന്റെ സമയത്ത് ഒരു ലക്ഷം അയക്കുമെന്ന് പറഞ്ഞവരുമുണ്ട്. കോവിഡിന്റെ കാലത്ത് പലര്‍ക്കും ജോലിയോ വരുമാനമോ ഇല്ല. എന്നിട്ടും രണ്ട് ദിവസം കൊണ്ട് 16 ലക്ഷത്തിലധികം രൂപ വന്ന് എന്ന് പറഞ്ഞാല്‍ മഹാത്ഭുതമാണ്.

്അതേസമയം കുടുംബത്തിനെതിരെ മോശം പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അലി അക്ബര്‍ പറഞ്ഞു. ക്രൗഡ് ഫണ്ടിംഗിനെ കുറിച്ച് നടത്തിയ ഫേസ്ബുക്ക് ലൈവിലാണ് ഇക്കാര്യങ്ങള്‍ അലി അക്ബര്‍ വെളിപ്പെടുത്തിയത് നാല് സിനിമകളാണ് ഖിലാഫത്ത് സമരനായകനായിരുന്ന വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്നത്. ആഷിക്ക് അബു-പൃഥ്വിരാജ് ടീമിന്റെ ചിത്രമാണ് ആദ്യം പ്രഖ്യാപിച്ചത്.

ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനോട് അപേക്ഷയുമായി അലി അക്ബര്‍ രംഗത്തെത്തി. സിനിമ പിടിക്കാന്‍ ജനം അയക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പോകുന്നു എന്നാണ് അലി അക്ബര്‍ ആരോപിക്കുന്നത്. കാരണം സിനിമ നിര്‍മിക്കാന്‍ പണം ആവശ്യപ്പെട്ട് കൊണ്ട് അലി അക്ബറിന്റെ ചിത്രം വെച്ച് ഒരു കൂട്ടര്‍ കാര്‍ഡുണ്ടാക്കി. എന്നാല്‍ ആ കാര്‍ഡില്‍ വെച്ചിരുന്ന അക്കൗണ്ട് നമ്പര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടേതാണ്. നിരവധി പേര്‍ ഈ അക്കൗണ്ടിലേക്ക് പണം നല്‍കിയെന്നാണ് അലി അക്ബര്‍ അവകാശപ്പെടുന്നത്. ആ പണം എനിക്ക് തന്നതാണെന്ന് പറയുന്നവരുടെ പണം തിരിച്ചുതരണമെന്നാണ് അലി അക്ബര്‍ ആവശ്യപ്പെടുന്നത്.

Kozhikode
English summary
Variyamkunnan movie: director ali akbar gets 16 lakh through crowd funding
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X