അവശ്യ സാധനങ്ങൾക്ക് വമ്പൻ വില; വാങ്ങുന്നവരും വിൽക്കുന്നവരും ഒരു പോലെ ട്രാപ്പിലാണ്...
അവശ്യ സാധനങ്ങൾക്ക് വമ്പൻ വില; വാങ്ങുന്നവരും വിൽക്കുന്നവരും ഒരു പോലെ ട്രാപ്പിലാണ്...
കോഴിക്കോട്: സംസ്ഥാനത്ത് അവശ്യ സാധനങ്ങൾക്ക് വില കുതിച്ച് ഉയരുന്നു. ഇന്ധന വില കുതിച്ച് ഉയരുന്നതിന് സമാനമായ രീതിയിലാണ് ഇപ്പോൾ അവശ്യ സാധനങ്ങൾക്കും വില വർദ്ധിക്കുന്നത്. പച്ചക്കറിക്കും അരിക്കും ഉണ്ടായ വില വർദ്ധനവിന് പിന്നാലെയാണ് സംസ്ഥാനത്ത് പലചരക്ക് സാധനങ്ങളുടെ വിലയും കുത്തനെ കൂടുന്നത്.

വന്‍പയറിനും മഞ്ഞളിനും കടുകിനുമാണ് ഒറ്റയടിക്ക് ഏറ്റവും വില കയറിയത്. ഇത് സാധാരണക്കാരനെ സംബന്ധിച്ച് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കോവിഡും ഇന്ധന വിലയും പിടി മുറുക്കി നിൽക്കുന്ന സാധാരണ മനുഷ്യരിലേക്കാണ് ഇപ്പോൾ പലചരക്ക് സാധനങ്ങളുടെ വിലയും കൂടി നിൽക്കുന്നത്.
ഒരാഴ്ചക്കിടെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെയാണ് പല നിതേൃാപയോഗ സാധനങ്ങൾക്കും മറ്റും വില കൂടിയത്. ഇന്ധനവില വർധനവും മഴക്കെടുതിയുമാണ് വിലകയറ്റത്തിന് കാരണമെന്നും വില ഇനിയും കൂടിയേക്കുമെന്നും വ്യാപാരികൾ പറയുന്നു.

കോഴിക്കോട് ജില്ലയിലെ മൊത്ത വില്‍പന കേന്ദ്രങ്ങളില്‍ ഒരാഴ്ച മുന്‍പ് വരെ കിലോയ്ക്ക് 90 രൂപയായിരുന്ന വന്‍പയർ ഇപ്പോൾ 110 രൂപ മുതലാണ് വില തുടങ്ങുന്നത്. മഞ്ഞൾ കിലോ 130 രൂപയില്‍ നിന്നും 150 ആയി ഉയർന്നു. കടുക് പതിനഞ്ച് രൂപ കൂടിയപ്പോൾ വില കിലോയ്ക്ക് 105 ൽ എത്തി. 110 രൂപ ഉണ്ടായിരുന്ന മല്ലിക്ക് ഇന്നത്തെ വില 120 ആണ്. 85 രൂപയായിരുന്ന കടല 95 ആയി ഉയർന്നു.

അതേസമയം, ഈ വിലയില്‍ നിന്നും പത്ത് മുതല്‍ പതിനഞ്ച് രൂപ വരെ കൂട്ടിയാണ് ചെറുകിട കച്ചവടക്കാർ വില്‍ക്കുന്നത്. അവശ്യ സാധനങ്ങളിലെ ഇത്ര വലിയ വർധനവ് ആദ്യമായിട്ടാണെന്നും മറ്റ് ഇനങ്ങൾക്കും ഇനിയും വില കൂടിയേക്കുമെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് വിൽക്കപ്പെടുന്ന അരിയുടെ സാഹചര്യവും ഇങ്ങനെ തന്നെയാണ്. മട്ടയും കുറുവയമുടക്കം അരികളില്‍ എല്ലാ ഇനത്തിനും കിലോയ്ക്ക് രണ്ട് രൂപ വീതം കൂടിയിട്ടുണ്ട്. അതിന് പുറമെ പുളി, ചായപ്പൊടി, സോപ്പുപൊടി എന്നിവയ്ക്കും വില കൂടി കഴിഞ്ഞു.
എന്നാൽ, ഇടുക്കി ജില്ലയിലെ അവസ്ഥയും ഇത് തന്നെയാണ്. തൊടുപുഴയിലെ പച്ചക്കറിയുടെ വിപണി വിലകൾ സാധാരണ മനുഷ്യനെ പച്ചയ്ക്ക് കൊല്ലുന്ന അവസ്ഥയിലാണ്. നിത്യ ഉപയോഗത്തിനായി നാം നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന പച്ചക്കറികൾക്കാണ് പ്രതീക്ഷിക്കാത്ത തരത്തിൽ വില ഉയർന്നത്. ഇത്തരത്തിൽ ജില്ലയിൽ ഉയരുന്ന പച്ചക്കറിയുടെ വില വർദ്ധവ് ഉപയോക്താക്കളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നത്.

ഒരു കിലോ തക്കാളിക്ക് 80 രൂപയാണ് തൊടുപുഴയിൽ വില. കാരറ്റിന് 70 മുതൽ 80 രൂപ വരെ. ഉരുള ക്കിഴങ്ങിനും സവാളയ്ക്കും 50 രൂപയായി ഉയർന്നു. നിലവിൽ പച്ചക്കറി വിപണിയിലെ വിലക്കയറ്റം കണ്ട് പകച്ചു നിൽക്കുകയാണ് ജനം. രണ്ടാഴ്ചയ്ക്കിടെ മാത്രം അത്യാവശ്യ പച്ചക്കറികൾ ഉൾപ്പെടെ പലതിനും വില ഉയരുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനവും പല സംസ്ഥാനങ്ങളിലും ഉണ്ടായ കനത്ത മഴയുമാണ് ഇപ്പോഴത്തെ ഈ വില വർധനയ്ക്ക് പ്രധാന കാരണമായി പറയുന്നത്.
ബീൻസ്, വെണ്ടയ്ക്ക, പാവയ്ക്ക, മുരിങ്ങ, പയർ തുടങ്ങി പല ഇനങ്ങൾക്കും വില നല്ല രീതിയിൽ തന്നെ ഉയർന്നിട്ടുണ്ട്. എന്നാൽ, ദീപാവലിക്ക് ശേഷം പച്ചക്കരിയുടെ വില വിപണിയിൽ കുറയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഇതിന് വിപരീതമായ രീതിയിലുളള തിരിച്ചടിയായിരുന്നു ഫലത്തിൽ ഉണ്ടായത്. പല പച്ചക്കറികൾക്കും നിലവിൽ വിപണിയിൽ വില കുതിച്ച് പോകുകയാണ്.

കോവിഡ് പ്രതിസന്ധിയിൽ നിന്ന് പതിയെ കരകയറാനുള്ള ശ്രമത്തിനിടെയാണ് ജനത്തിന് ഇരുട്ടടിയായി പാചകവാതകം, ഇന്ധനം, പച്ചക്കറി തുടങ്ങി എല്ലാറ്റിനും വില കുതിച്ചുയരുന്നത്. വിലക്കയറ്റം കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുകയാണ്. പച്ചക്കറി വില വർധന ഹോട്ടൽ ഉടമകളെയും പ്രതിസന്ധിയിൽ ആക്കുന്നു. എന്നാൽ, വില കൂടിയതോടെ വിൽപന കുറഞ്ഞതായി പച്ചക്കറി വ്യാപാരികൾ പറയുന്നു. ജില്ലയിലെ പല സ്ഥലങ്ങളിലും പച്ചക്കറികൾക്ക് 5 മുതൽ 20 രൂപ വരെ വിലയിൽ വ്യത്യാസമുണ്ട്.
തൊടുപുഴയിലെ കഴിഞ്ഞ ദിവസത്തെ പച്ചക്കറി വില കിലോയ്ക്ക് ഇങ്ങനെ; ബീൻസ്: 50 കാരറ്റ്: 70 മുതൽ 80 വരെ തക്കാളി: 80 വെണ്ടയ്ക്ക: 60 പാവയ്ക്ക: 70 കോവയ്ക്ക-50 വഴുതനങ്ങ: 50 മുതൽ 60 വരെ കോളി ഫ്ലവർ: 60 കാബേജ്: 40 ബീറ്റ്റൂട്ട്: 40 മുതൽ 50 വരെ ഉരുളക്കിഴങ്ങ്: 50 ചുവന്നുള്ളി : 50 മുതൽ 60 വരെ സവാള: 50 മുരിങ്ങ: 120 പടവലങ്ങ: 48
മത്തങ്ങ: 25 വെള്ളരിക്ക: 30 ഇഞ്ചി: 60 പച്ചമുളക്: 48 വള്ളിപ്പയർ: 60 എന്നിങ്ങനെയാണ്.

കൊവിഡ് നിയന്ത്രണങ്ങളൊക്കെ നീങ്ങി ഹോട്ടലുകൾ തുറക്കുകയും, വിവാഹ ചടങ്ങുകളടക്കം വീണ്ടും സജീവമായി തുടങ്ങുകയും ചെയ്യുമ്പോഴാണ് സാധാരണക്കാർക്കും വ്യാപാരികൾക്കും ഇരുട്ടിൽ ആക്കി വിലകയറ്റം ഉണ്ടാകുന്നത്.
ഇത്തരത്തിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ജനങ്ങൾ വളരെയധികം പ്രതിസന്ധിയിലേക്കാണ് കടന്നുപോകുന്നത്. പ്രതിസന്ധി തരണം ചെയ്യുന്നതിനായി പല സാധാരണക്കാരും സാധനങ്ങൾ വാങ്ങുവാനും മടിക്കുന്നു എന്ന റിപ്പോർട്ടുകളും ഉണ്ട്.

ഉയർന്ന് വരുന്ന വിലവർധന കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കുന്നു. ഇവ മറികടക്കുവാൻ ആയി സാധാരണ ജനങ്ങൾ സാധനങ്ങൾ വാങ്ങുവാൻ മടിക്കുന്നത് ആയി കാണാം. ഇങ്ങനെ ഉപയോക്താക്കൾ സാധനങ്ങൾ വാങ്ങുവാൻ മടിക്കുമ്പോൾ അതും കച്ചവട മേഖലയാണ് ബാധിക്കുന്നത്. കച്ചവടത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കച്ചവടക്കാരൻ ഉള്ള സാധാരണ സംസ്ഥാനമാണ് ഈ കൊച്ചു കേരളം.
Recommended Video

മഴക്കെടുതിയും കൊറോണയും തിരിച്ചടികളാണ് വ്യാപാര മേഖലയെ സംബന്ധിച്ച് ഉണ്ടാകുന്നത്. ഇത്തരത്തിൽ മുന്നോട്ട് പോയാൽ എന്ത് ചെയ്യണം എന്ന് അറിയില്ലെന്നും ജീവിതം ഒരു ചോദ്യമാണെന്നും വ്യാപാകികൾ പറയുന്നു. കുട്ടികളുടെ പഠനവും കുടുംബത്തിന്റെ മറ്റ് കാര്യങ്ങളും മുന്നോട്ട് പോകുന്നത് വ്യാപാരത്തിലൂടെ ആണ്. വ്യാപാരം നടക്കാതെ വന്നാൽ ഇവരെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി മാത്രം...
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications