നടന്‍ കോഴിക്കോട് നാരായണന്‍ നായർ ബിജെപിയില്‍ ചേർന്നു: പാർട്ടി അംഗത്വം സ്വീകരിച്ചു
കോഴിക്കോട്: മുതിർന്ന സിനിമ താരം കോഴിക്കോട് നരായണന്‍ നായർ ബി ജെ പിയില്‍ ചേർന്നു. കോഴിക്കോട്ടെ പാർട്ടി ആസ്ഥാനമായ മാരാർജി ഭവനില്‍ നടന്ന പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിന്‍ ജില്ലാ തല ഉദ്ഘാടന പരിപാടിയിലൂടെയാണ് സിനിമ താരത്തിന്റെ ബി ജെ പി പ്രവേശനം. പാർട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് വികെ സജീവന്‍ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
നാടക രംഗത്ത് നിന്നും മലയാള സിനിമയിലേക്ക് എത്തിയ വ്യക്തിയാണ് കോഴിക്കോട് നാരായണന്‍ നായർ. മുന്നൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1970 ല്‍ പുറത്തിറങ്ങിയ ആഭിജാത്യമാണ് ആദ്യ ചിത്രം.

അതേസമയം, സംസ്ഥാനത്തെ ബി ജെ പി മെമ്പർഷിപ്പ് ക്യാമ്പയിന് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ലോകസഭാ തിരഞ്ഞെടുപ്പോടെ ഒരു കാര്യം കേരള ജനത മനസ്സിലാക്കി. രണ്ടു മുന്നണികളെയും മാറ്റി പുതിയ ശക്തി കേരളത്തിൽ ഉദയം ചെയ്തിരിക്കുകയാണ്. കേരളത്തിൽ ഇനി ബി ജെ പിയുടെ യുഗമാണ്. മോദി സർക്കാരിനും ബി ജെ പിക്കുമെതിരെ ഇരുമുന്നണികളും നടത്തുന്ന പ്രചാരണങ്ങളെല്ലാം വ്യാജമാണെന്ന് കേരള ജനതയ്ക്ക് ലോകസഭാ തിരഞ്ഞെടുപ്പോടെ മനസ്സിലായെന്നും ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിലെ പത്ത് വർഷത്തെ ബി ജെ പി ഭരണം കൊണ്ട് കേരളത്തിന് വലിയ നേട്ടമാണുണ്ടായത്. കേരളത്തിൽ 50ലക്ഷം പേരെ ബി ജെ പി അംഗങ്ങളാക്കും. ദേശീയ തലത്തിൽ നിലവിലുള്ള 21 കോടി അംഗങ്ങളേക്കാൾ 10 കോടി പുതിയ അംഗങ്ങളെ ചേർക്കാനാണ് ബി.ജെ.പി ലക്ഷ്യം വച്ചിരിക്കുന്നത്. കെ.സുരേന്ദ്രൻ വട്ടിയൂർക്കാവ് മണ്ഡലത്തിലെ 127ാം ബൂത്തിലാണ് സമ്പർക്കത്തിനിറങ്ങിയത്. സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും അംഗത്വവിതരണം ആരംഭിച്ചു. കൂടുതൽ ജനവിഭാഗങ്ങളെ കൂടെ ചേർക്കാനുള്ള പ്രവർത്തനങ്ങളാണ് ഈ മെമ്പർഷിപ്പ് ഡ്രൈവിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.
ഭാരതീയ വിചാര കേന്ദ്രം ഓഡിറ്റോറിയത്തിൽ നടന്ന ഔദ്യോഗിക മെമ്പർഷിപ്പ് ക്യാമ്പയിൻ ചടങ്ങ് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ-സാംസ്കാരിക രംഗത്തെ നിരവധി പേർ ചടങ്ങിൽ ബിജെപി മെമ്പർഷിപ്പ് സ്വീകരിച്ചു. ചടങ്ങിൽ സംബന്ധിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ, സംസ്ഥാന ഉപാദ്ധ്യക്ഷൻമാരായ സി.ശിവൻകുട്ടി, വിടി രമ, സംസ്ഥാന സെക്രട്ടറിമാരായ എസ്.സുരേഷ്, കരമന ജയൻ, ജെആർ പദ്മകുമാർ, ജില്ലാ പ്രഭാരി അശോകൻ കുളനട, ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, ന്യൂനപക്ഷ മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ ഡോ.അബ്ദുൾ സലാം എന്നിവർ സംബന്ധിച്ചു. ഒക്ടോബർ 10 വരെ നീണ്ടുനിൽക്കുന്ന മെമ്പർഷിപ്പ് ഡ്രൈവിൽ കേരളത്തിൽ 50 ലക്ഷത്തോളം പേരെ അംഗങ്ങളാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
-
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications