വിയർപ്പിന്റെ ഫലം ഈ നാട്ടുകാരോട് പറയണ്ട: 'ബാലുശ്ശേരിയില്‍' എഐസ്എഫിന് എസ്എഫ്ഐ മറുപടി
കോഴിക്കോട്: ഞങ്ങളുടെ വിയര്‍പ്പിന്റെ ഫലമായാണ് സച്ചിൻദേവ് ഇന്ന് എംഎല്‍എ കസേരയില്‍ ഇരിക്കുന്നത് എന്ന എഐഎസ്എഫിന്റെ പ്രതികരണത്തിന് മറുപടിയുമായി എസ്എഫ്ഐ നേതാവ് അതുല്‍. നാലുപേരെ ഓട്ടോയിൽ വോട്ട് ചെയ്യിക്കാൻ കൊണ്ട് പോകാൻ ആളില്ലാത്ത ഒരു സംഘടനയുടെ നേതാക്കളുടെ പ്രസ്താവന നല്ല തമാശയാണെന്നും അദ്ദേഹം പരിഹസിക്കുന്നു. എസ്എഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ് അതുല്‍.
കേരളത്തിലെ ക്യാമ്പസ് യൂണിയൻ ഇലക്ഷൻ മുതൽ പൊതു തെരഞ്ഞെടുപ്പിൽ വരെ ഇവരുടെ വോട്ടുകളും ആളെണ്ണവും എണ്ണിയാൽ തീരുന്നതാണ് ഈ അവകാശവാദങ്ങളെല്ലാം. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ബാലുശ്ശേരി മണ്ഡലത്തിൽ വിജയിച്ചു കയറിയത് കേരളത്തിലെ പുരോഗമന വിദ്യാർത്ഥി തലമുറയുടെ ശബ്‌ദമായാണ്. അത് മുഴുവൻ വിദ്യാർത്ഥികളുടെയും വിജയവുമാണ്. സച്ചിനും ,സച്ചിന്റെ വിദ്യാർത്ഥി പ്രസ്ഥാനവും ഉയർത്തിയ രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ പിന്തുണയാണ്.

ഇവിടെല്ലാം ഇടതുപക്ഷത്തിന്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്തവരാണ് ഓരോ എസ്എഫ്ഐക്കാരും. അവിടെ ഏഴകലത്ത് ,ഒരു പീടിക തിണ്ണയില്‍ ഒരു എഐഎസ്എഫ്-കാരും ഒരു മഴയത്ത് പോലും വന്നു നിന്നിട്ടില്ല, പിന്നെയാണ് വിയർപ്പിന്റെ കഥ. യൂണിവേഴ്‌സിറ്റി ഇലക്ഷനിൽ വരെ സാമ്പാർ മുന്നണിയുണ്ടാക്കി കഞ്ഞിവെച്ച കഥ ആരും മറന്ന് പോയിട്ടുമില്ല, അപ്പോഴാണ് ഈ കഥയുമായി ഇറങ്ങുന്നത്. അന്ധമായ എസ് എഫ് ഐ വിരുദ്ധത ഏത് രാഷ്ട്രീയത്തിന്റെ ഭാഗമാണ് എഐഎസ്എഫ്കാരെ? നിങ്ങൾ എവിടെയാണ്? കനയ്യയുടെ ഹാങ് ഓവറിൽ ആണോ...? ഇതും വെച്ച് വിയർപ്പിന്റെ ഫലം ഈ നാട്ടുകാരോട് പറയണ്ട, ആ പരിപ്പ് ഇവിടെ വേവില്ലെന്നും അദ്ദേഹം പറയുന്നു.
സ്വാതന്ത്ര്യാനന്തരം രാജ്യത്ത് ഒരു വിദ്യാർത്ഥിസംഘടനയുടെ ആവശ്യം ഇല്ല എന്നും, സംഘടനയുടെ ലക്ഷ്യം രാജ്യത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമായിരുന്നു, അത് നേടിക്കഴിഞ്ഞു എന്നും പ്രഖ്യാപിച്ച നിങ്ങൾ രാജ്യത്തെ വിദ്യാർത്ഥികളോട് സർക്കാരിന്റെ പ്രചാരകർ മാത്രമായി വിനയാന്വതരായി ഇരിക്കാൻ ആണ് ആവശ്യപ്പെട്ടത്. എന്നാൽ ഞങ്ങൾ, രൂപീകരിക്കപ്പെട്ട നാൾ മുതൽ വിദ്യാർത്ഥികളുടെ അവകാശങ്ങൾ നേടിയെടുക്കാനായി നിരന്തരം ഭരണകൂടങ്ങളോട് പോരാടിച്ചവരാണ്. വിദ്യാർത്ഥികൾക്കൊപ്പം നിലയുറപ്പിക്കുകയും അവകാശപോരാട്ടങ്ങളിൽ ഈ ശുഭ്രപതാകയ്ക്ക് കീഴിൽ അവരെ അണിനിരത്തുകയും ചെയ്താണ് ഞങ്ങൾ വിദ്യാർത്ഥികളുടെ ഹൃദയപക്ഷമായി മാറിയത്.
ഇതാണ് ശരിക്കും സന്തൂര്‍ മമ്മി; നിത്യദാസിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
വർഗീയതയ്ക്കെതിരെ പോരാടി ജീവൻ കൊടുത്തവരുടെ പ്രസ്ഥാനമാണ് എസ് എഫ് ഐ, ആ മഹാ പ്രസ്ഥാനത്തെയാണ് വർഗീയ കൂട്ടത്തിന്റെ ജല്പനങ്ങൾഏറ്റുപിടിച്ച് , അവരുടെ വാലിൽ തൂങ്ങി എ.ഐ.എസ്.എഫ് ഇല്ലാതെയാക്കാൻ നോക്കുന്നത്. ഇത് ഈ നാട്ടിലെ പ്രബുദ്ധരായ വിദ്യാർത്ഥി സമൂഹം തിരിച്ചറിയും. ഞങ്ങൾ അന്നും ഇന്നും വിദ്യാർത്ഥിക്കിടയിൽ രാഷ്ട്രീയം പറയുന്നതിന്റെ വേരുകളാണ്, അത് ഒരു നുണയിലും നിലച്ചു പോകില്ല. ആദ്യം ആ കൊടിക്ക് കീഴിൽ നാലു പേരെ അണിനിരത്താൻ ആവശ്യമായ പ്രവർത്തനം നടത്തൂ. പറ്റുമെങ്കിൽ കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും ഒരു ക്യാമ്പസിൽ രണ്ട് സീറ്റ് എങ്കിലും ജയിക്കാൻ നോക്ക്. എന്നിട്ടാവാം നിയമസഭ തെരഞ്ഞെടുപ്പിൽ ഒഴുക്കിയ വിയർപ്പിന്റെ കണക്ക് പറച്ചിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.












Click it and Unblock the Notifications