കുട്ടികളുമായി നഗരത്തിലെത്തി: കോഴിക്കോട് 15 രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് കേസ്
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പരിശോധന ശക്തമാക്കി പൊലീസ്. സിറ്റി പൊലീസ് പരിധിക്ക് കീഴില്‍ 10 വയസ്സില്‍ താഴെയുള്ള കുട്ടികളുമായി നഗരത്തില്‍ എത്തിയ 15 രക്ഷിതാക്കളുടെ പേരില്‍ കഴിഞ്ഞ ദിവസം കേസെടുത്ത് പിഴ ചുമത്തി. നഗരത്തില്‍ വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ യാത്ര ചെയ്യുന്നവരുടെ വാഹനങ്ങളും പിടിച്ചെടുക്കുന്നുണ്ട്. ഇത്തരത്തില്‍ യാത്ര ചെയ്ത 273 പേര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ കച്ചവടം നടത്തിയ 124 കടകളും അടപ്പിച്ചു.
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍
മാസ്ക ധരിക്കാത്തതിന്‍റെ പേരില്‍ 256 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ സാമൂഹിക അകലം പാലിക്കാത്തതിനെ തുടര്‍ന്ന് 259 പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിന് പുറമേയുള്ള കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്ക് 763 കേസുകളും സിറ്റി പോലീസ് പരിധിയില്‍ കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, മിഠായി തെരുവില്‍ വഴിയോര കച്ചവടക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് കച്ചടവടം നടത്താന്‍ പൊലീസ് അനുമതി നല്‍കി. കോർപ്പറേഷൻ സ്ട്രീറ്റ് വെന്‍റിംഗ് കമ്മറ്റിയും വ്യാപാരികളും പൊലീസും ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതുപ്രകാരം ഇന്നലെ വൈകുന്നേരും മുതല്‍ വഴിയോര കച്ചടവടക്കാര്‍ കച്ചവടം ആരംഭിക്കുകയും ചെയ്തു.
ബിഗ് ബോസ് ഫിനാലെ ഉടൻ, താരങ്ങൾ ചെന്നൈയിൽ എത്തി, ചിത്രങ്ങൾ പുറത്ത്

ആളുകള്‍ കൂടുന്നുവെന്ന് ചൂണ്ടിക്കാട്ടി വഴിയോര കച്ചവടക്കാരെ കഴിഞ്ഞ ദിവസം മുതല്‍ പൊലീസ് ഒഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെ പ്രതിരോധിച്ചുകൊണ്ട് കച്ചവടക്കാരും രംഗത്ത് എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഉച്ചയ്ക്ക് ശേഷം കോര്‍പ്പറേഷന്‍ നേതൃത്വത്തില്‍ വ്യാപാരികളും പൊലീസും തമ്മില്‍ ചര്‍ച്ച നടന്നത്. വഴിയോര കച്ചവടം അനുവദിക്കില്ലെന്ന കടുത്ത നിലപാടെടുത്ത ജില്ല പൊലീസ് മേധാവിയും വഴങ്ങിയതോടെ വ്യാപാരികള്‍ക്ക് ആശ്വാസമായി. പൊലീസ് അനുമതി ലഭിച്ചതോടെ കോര്‍പ്പറേഷന്‍റെ ലൈസന്‍സുള്ള 102 വഴിയോര കച്ചവടക്കാര്‍ മിഠായിത്തെരുവില്‍ കച്ചവടം തുടങ്ങി. 32 കേന്ദ്രങ്ങളിൽ തെരുവ് കച്ചവടത്തിനായി കോർപ്പറേഷൻ സ്ഥലം മാർക്ക് ചെയ്ത് നൽകും.
Recommended Video
ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍ , അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്












Click it and Unblock the Notifications