Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിന്ദു അമ്മിണിയെ അക്രമിച്ച സംഭവം: പ്രതി അറസ്റ്റില്‍, ആദ്യം അക്രമിച്ചത് ബിന്ദുവെന്ന് പ്രതിയുടെ ഭാര്യ

കോഴിക്കോട്: ബിന്ദു അമ്മിണിയെ അക്രമിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസിനെയാണ് കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കീഴടങ്ങാനിരിക്കെ വെള്ളയില്‍ വച്ച് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ബിന്ദുവിന്റെ വിശദമായ മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. അതേസമയം ബിന്ദുവിനെതിരെ പരാതി നല്‍കുമെന്ന് മോഹന്‍ദാസിന്റെ ഭാര്യ പറഞ്ഞു. ബിന്ദുവാണ് മോഹന്‍ ദാസിനെ അക്രമിച്ചതെന്നും ഭാര്യ റീജ പറഞ്ഞു. കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ ഇന്നലെ വൈകിട്ടാണ് ബിന്ദു അമ്മിണിയെ മോഹന്‍ദാസ് ആക്രമിച്ചത്.

മൊബൈല്‍ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ സ്ത്രീത്വത്തിനെ അപമാനിച്ചതിനും കയ്യേറ്റം ചെയ്തതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മോഹന്‍ദാസ് മദ്യലഹരിയില്‍ ബിന്ദുവിനെ ആക്രമിച്ചതായാണ് പൊലിസിന്റെ നിഗമനം. സംഘര്‍ഷത്തില്‍ ഇയാളുടെ കാലിനും പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാള്‍ പിന്നീട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

bi

തന്നെ ആക്രമിച്ച മോഹന്‍ദാസ് ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും തനിക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ തുടരുമ്പോഴും പൊലീസ് കാഴ്ചക്കാരവുകയാണെന്നുമാണ് ബിന്ദു അമ്മിണി ആരോപിച്ചിരുന്നു. അതേസമയം ബിന്ദു അമ്മിണിയ്ക്കു നേരെ നടുറോഡില്‍ കയ്യേറ്റം നടത്തിയതരം ക്രിമിനലിസത്തെ കേരളത്തില്‍ വളരാന്‍ അനുവദിക്കാനാവില്ലെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. വിശ്വാസമോ അഭിപ്രായവ്യത്യാസമോ ഒന്നുമല്ല അക്രമത്തിനു പിന്നിലെന്നും പരപീഡാ വ്യഗ്രതയും ഇഷ്ടമില്ലാത്തതിനെ അവസാനിപ്പിക്കുമെന്ന ഫാസിസ്റ്റ് മനസ്സുമാണെന്നും മന്ത്രി പറഞ്ഞു.

അസഹിഷ്ണുതയുടെ തീയെരിയിച്ച് ഇത്തരം ക്രിമിനല്‍ മനസ്സുകാര്‍ക്ക് പൊതുറോഡില്‍ സമ്മാന്യത നല്‍കിയവര്‍ക്കും ഈ അക്രമത്തില്‍ നേരിട്ട് ഉത്തരവാദിത്തമുണ്ടെന്നും ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്തുകളയാം എന്നു തോന്നിയവനോട് ഒരു ദാക്ഷിണ്യവും സര്‍ക്കാര്‍ കാട്ടില്ല, ശക്തമായ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ബിന്ദു അമ്മിണിക്ക് കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വച്ച് മര്‍ദ്ദനമേറ്റത്. ബിന്ദുവിന്റെ പരാതിയില്‍ വെള്ളയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ബിന്ദുവിന്റെ പരാതിയില്‍ അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകളില്‍ പൊലീസ് കേസെടുത്തു.

ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവത്തില്‍ ഇന്ന്തന്നെ നടപടിയുണ്ടാകുമെന്ന് കോഴിക്കോട് ഡിസിപി അമോസ് മാമന്‍ പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് മോഹന്‍ ദാസിനെ പിടികൂടിയത്. ബിന്ദു അമ്മിണിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പോയിട്ടുണ്ട്. മൊഴിയെടുത്ത ശേഷം കൂടുതല്‍ വകുപ്പുകള്‍ ആവശ്യമെങ്കില്‍ ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ 354, 323 എന്നീ വകുപ്പുകളാണ് നിലവില്‍ ചുമത്തിയിട്ടുള്ളത്. ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ബിന്ദുവിന്റെ പരാതിയില്‍ അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകളില്‍ പൊലീസ് കേസെടുത്തു.

ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നിരുന്നു. ശബരിമല സംഭവത്തിന് ശേഷം കനക ദുര്‍ഗയ്‌ക്കൊപ്പം ബിന്ദു അമ്മിണിക്കും പൊലീസ് സംരക്ഷണം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ സംരക്ഷണ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ബിന്ദു അവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. മറ്റൊരു ഉദ്യോഗസ്ഥയെ നിയമിക്കുന്നതിനു പകരം പൊലീസ് സംരക്ഷണം പിന്‍വലിക്കുകയാണ് ചെയ്തതെന്ന് ബിന്ദു ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു. നേരത്തെ കൊച്ചിയില്‍ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വെച്ച് ഒരാള്‍ ബിന്ദു അമ്മിണിയുടെ കണ്ണില്‍ മുളകുവെള്ളം ഒഴിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+