Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബ് നിർമ്മാണവും സംവിധായകന് നേരെ അക്രമവും: ആർഎസ്എസിനെ ഒറ്റപ്പെടുത്തണമെന്ന് സിപിഎം

കോഴിക്കോട്: ചെരണ്ടത്തൂരിലെ ബോംബ് സ്ഫോടനത്തിലും വേളത്ത് സംവിധായകന്‍ സുവീരനെ അക്രമിച്ച സംഭവത്തിലും ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. ബോംബുനിർമ്മാണം നടത്തിയും കേരളം ഏറെ സ്നേഹിക്കുന്ന കലാപ്രവർത്തകർക്കെതിരായി ആക്രമണവുമഴിച്ചുവിട്ടും സമൂഹത്തിൽ ഭീകരത പടർത്തുന്ന ആർ എസ് എസ്ക്രിമിനൽ സംഘങ്ങൾക്കെതിരെ ശക്തമായ ബഹുജനപ്രതിരോധമുയർത്തിക്കൊണ്ടുവരുമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ്

ബോംബുനിർമ്മാണം നടത്തിയും കേരളം ഏറെ സ്നേഹിക്കുന്ന കലാപ്രവർത്തകർക്കെതിരായി ആക്രമണവുമഴിച്ചുവിട്ടും സമൂഹത്തിൽ ഭീകരത പടർത്തുന്ന ആർ എസ് എസ്ക്രിമിനൽ സംഘങ്ങൾക്കെതിരെ ശക്തമായ ബഹുജനപ്രതിരോധമുയർത്തിക്കൊണ്ടുവരുമെന്ന്
സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. മണിയൂർ പഞ്ചായത്തിലെ ചെരണ്ടത്തൂരിൽ ബോംബുനിർമ്മിക്കുന്നതിനിടയിലാണ്, അത് പൊട്ടിത്തെറിച്ചു ആർ എസ് എസ് ബജ്റംഗ്ദൾ പ്രവർത്തകന് ഗുരുതരമായ പരിക്ക് പറ്റിയത്.

ഞാന്‍ ഭാഗ്യവതിയല്ല, അനുഗ്രഹിക്കപ്പെട്ടവള്‍: ലേഡി സൂപ്പർ സ്റ്റാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാധിക

വളരെ സമാധാനപരമായ സാമൂഹ്യ അന്തരീക്ഷം

വളരെ സമാധാനപരമായ സാമൂഹ്യ അന്തരീക്ഷം നിലനിൽക്കുന്ന മണിയൂർ പോലുള്ള പ്രദേശങ്ങളിൽ എന്തിന് വേണ്ടിയാണ് ആർ എസ് എസ് ബോംബുനിർമ്മാണ കേന്ദ്രങ്ങളുണ്ടാക്കിയതെന്ന കാര്യം അന്വേഷിക്കേണ്ടതാണ്.സംസ്ഥാന തലത്തിൽ തന്നെ ആക്രമണങ്ങളും കലാപങ്ങളും അഴിച്ചുവിടാനുള്ള സംഘപരിവാർ ആസൂത്രണത്തിൻ്റെ ഫലമാണ് ചെരണ്ടത്തൂരിലെ ബോംബ് നിർമ്മാണമെന്നു വേണം കരുതാൻ. ബോംബ് സ്ഫോടനത്തിൽ ഗുരുതരമായി പരിക്ക് പറ്റി ഇപ്പോൾ ആശുപത്രിയിൽ കഴിയുന്ന യുവാവ് സംസ്ഥാന തലത്തിലുള്ള ആർ എസ് എസിൻ്റെ ക്രിമിനൽ സംഘത്തിൽപ്പെട്ടയാളാണ്.

 ചെരണ്ടത്തൂർ സ്ഫോടനത്തിൽ

ശബരിമലയിൽ കലാപമുണ്ടാക്കാൻ ആർഎസ്എസ് നിയോഗിച്ച സംഘത്തിലെ അംഗമായിരുന്നു ഈ യുവാവ് മാസങ്ങളോളം ശബരിമലയിൽ തങ്ങി പോലീസിനെതിരെ ആക്രമണമഴിച്ചുവിട്ട ക്രിമിനൽസംഘത്തിൽ പെട്ട ഇയാൾ പല പ്രദേശങ്ങളിലെയും ആർ എസ് എസ് ഓപ്പറേഷനുകളിൽ പങ്കാളിയാണെന്ന് പരക്കെ സംസാരമുണ്ട്. ചെരണ്ടത്തൂർ സ്ഫോടനത്തിൽ പിറകിലുള്ള സംഘപരിവാറിൻ്റെ ജില്ലാ സംസ്ഥാന ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും കുറ്റവാളികളായ ഉന്നതരെ കൂടി അന്വേഷണത്തിൻ്റെ പരിധിയിൽ കൊണ്ടുവരണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

സംവിധായകന്‍ സുവീരന്‍

ചെരണ്ടത്തൂർ സ്ഫോടനം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്ന,അതേ സമയത്താണ് ഇന്നലെ രാത്രി പ്രശസ്ത നാടക ചലചിത്ര സംവിധായകൻ സുവീരനും ഭാര്യ അമൃതക്കു നേരെ ആർ എസ് എസ് സംഘം ആക്രമണ നടത്തുന്നത്. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുംനാടക സിനിമാ സംവിധായകനുമായസുവീരനും ഭാര്യ അമൃതക്കും നേരെ നടന്ന ആക്രമണത്തിൽ സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. 20 ഓളം പേരടങ്ങുന്ന സംഘപരിവാർ ക്രിമിനൽ സംഘമാണ് അമൃതയുടെ വേളത്തുള്ള വീട്ടിൽ അതിക്രമിച്ച് കടന്നു ഇരുവരെയും മർദിച്ചത്. ഇത് വളരെ ആശങ്കയുയർത്തുന്ന സംഭവമാണെന്നും കുറ്റവാളികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

അമൃതയുടെ പേരിലുള്ള സ്ഥലം ആർ എസ് എസ് കാർക്ക്

കേരള സംഗീത നാടക അക്കാദമിയുടെ അമേച്വർ നാടകോത്സവത്തിൽ അവതരിപ്പിക്കാൻ വേണ്ടി സുവീരൻ സംവിധാനം ചെയ്യുന്ന "ജാരൻ " എന്ന നാടകത്തിനു വേണ്ടി വീട്ടുമുറ്റത്തൊരു റിഹേഴ്സൽ കേമ്പ് ഒരുക്കുന്നതിനിടയിലാണ് ഇന്നലെ പകൽ ഒരു കൂട്ടം ആർ എസ് എസുകാർ വീട്ടിൽ കയറി അതിനോട് തൊട്ടു കിടക്കുന്ന വിളക്ക് കൊളുത്തുന്ന തറയുള്ള സ്ഥലം തങ്ങൾക്ക് ക്ഷേത്ര നിർമ്മാണത്തിന് വിട്ടുതരണമെന്നാവശ്യപ്പെട്ട് ഭീഷണി മുഴക്കുന്നത്. ഇതിന് മുമ്പും ഈയാവശ്യം ഉന്നയിച്ച് ഇവർ സ്ഥലത്ത് അതിക്രമിച്ച് കടന്നു മരങ്ങൾ ഉൾപ്പടെ വെട്ടിനശിപ്പിച്ചിരുന്നു. ഇതു സംബന്ധമായ കേസ് ഇപ്പോൾ നിലനില്ക്കുന്നുണ്ട്. അമൃതയുടെ പേരിലുള്ള സ്ഥലം ആർ എസ് എസ് കാർക്ക് വിട്ടുതരില്ലെന്ന സുവീരൻ്റെയും അമൃതയുടെ സുനിശ്ചിതമായ നിലപാടാണ് അവരെ പ്രകോപിതരാക്കിയത്.

അതിന് പ്രതികാരമായിട്ടാണ് വീട്ടിൽ

അതിന് പ്രതികാരമായിട്ടാണ് വീട്ടിൽ അതിക്രമിച്ച് കയറി പടക്കം പൊട്ടിച്ച് ഭീകരത സൃഷ്ടിക്കുകയും ചോദ്യം ചെയ്ത സുവീരനെയും അമൃതയെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്.തങ്ങൾ നാടകത്തിനായി ഒരുക്കുന്ന കേമ്പിൽ അതിക്രമിച്ചു കയറിയാണ് സുവീരനേയും ഭാര്യയേയും കയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തിരിക്കുന്നത്. ഇത് സാംസ്കാരിക കേരളത്തോടും നിയമ വ്യവ്യവസ്ഥയോടു മുള്ള വെല്ലുവിളിയായാണ്. കർശനമായ നടപടികൾ സ്വീകരിച്ച്ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ സാഹചര്യം സൃഷ്ടിക്കണമെന്ന് അധികൃതരോട് സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

എഴുത്തുകാരെയും കലാകന്മാരെയും

എഴുത്തുകാരെയും കലാകന്മാരെയും ക്രിമിനൽ സംഘങ്ങളെ അഴിച്ചുവിട്ട് വേട്ടയാടുന്ന സംഘപരിവാർ നീക്കങ്ങളെ എല്ലാ തലങ്ങളിലും ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ബോംബുനിർമാണം നടത്തിയും ക്രിമിനൽ സംഘങ്ങളെ വളർത്തിയും നാടിൻ്റെ സമാധാന ജീവിതത്തിനു ഭീഷണിയാവുന്ന വർഗീയ ക്രിമിനൽ സംഘങ്ങളെ ഒറ്റപ്പെടുത്തണമെന്നും സിപിഎം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+