വടകരയില്‍ രണ്ട് ആർഎംപി പ്രവർത്തകർക്ക് നേരെ അക്രമം: പിന്നില്‍ സിപിഎമ്മെന്ന് ആരോപണം
വടകര: വടകരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിനിടെ ആർഎംപി പ്രവർത്തകർക്ക് നേരെ ആക്രമണം. വടകര അഴിയൂരിലാണ് സംഭവം. റവല്യൂഷണി യൂത്ത് ഫെഡറേഷന്‍ മേഖല പ്രസിഡന്‍റ് രോഷിന്‍, മേഖല കമ്മിറ്റി അംഗം രതുന്‍ എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ശനിയാഴ്ച രാത്രി പത്തുമണിയോടെ പ്രചാരണം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു ആക്രമണം.
ചിറയില്‍ പീടികയില്‍ വച്ച് സിപിഎമ്മുകാരായ ഇരുപതോളം പേര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്നാണ് രോഷിനും അതുലും വ്യക്തമാക്കുന്നത്. പരിക്കേറ്റ ഇരുവരേയും വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ശനിയാഴ്ച വടകരയില്‍ സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ആക്രമണം നടന്നതെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു ആരോപിച്ചു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയായിരുന്നു പാനൂരിൽ ബോംബ് നിർമ്മാണം നടത്തിയതെന്ന പോലീസിന്റെ കണ്ടെത്തൽ ശരിവെക്കുന്നതാണ് ഇന്നലെ നടന്ന കടന്നാക്രമണമെന്ന് കെകെ രമ എംഎല്‍എയും പ്രസ്താവനയിലൂടെ ആരോപിച്ചു. എംഎല്‍എയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
സമാധാനപരമായ തെരഞ്ഞെടുപ്പ് അന്തരീക്ഷം നിലനിന്നിരുന്ന വടകര മണ്ഡലം സംഘർഷഭരിതമാക്കാനുള്ള പരിശ്രമങ്ങൾ സിപിഎം അവസാനിപ്പിക്കുന്നില്ല. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ റവല്യൂഷണറി യൂത്തിന്റെ
ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം റോഷിൻ, അഴിയൂർ മേഖലാ കമ്മിറ്റി അംഗം രതുൻ എന്നീ രണ്ട് സഖാക്കളെ അഴിയൂരിൽ സംഘം ചേർന്ന് മാരകമായ അക്രമത്തിനിരയാക്കിയത്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയായിരുന്നു പാനൂരിൽ ബോംബ് നിർമ്മാണം നടത്തിയതെന്ന പോലീസിന്റെ കണ്ടെത്തൽ ശരിവെക്കുന്നതാണ് ഇന്നലെ നടന്ന കടന്നാക്രമണം. അതെന്താണ് ലക്ഷ്യം വെക്കുന്നതെന്ന് ഇതോടെ വ്യക്തമായി.
2008ൽ ആർഎംപി രൂപീകരിച്ച കാലം തൊട്ട് നടക്കുന്ന ആക്രമണങ്ങളുടെ പരമ്പര ആരംഭിച്ചത് കണ്ണൂർ ജില്ലയുമായും മയ്യഴിയുമായും അതിർത്തി പങ്കിടുന്ന അഴിയൂരിൽ ആയിരുന്നു. അഴിയൂരിലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാലം മുതൽ പാർട്ടി പ്രവർത്തകൻ ആയിരുന്ന സഖാവ് അബ്ദുൾ ഖാദറിനെയാണ് അന്ന് ആർഎംപി രൂപീകരണത്തെ തുടർന്ന് മാരകമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
അതിർത്തി കടന്നെത്തുന്ന പാനൂർ കൂത്തുപറമ്പ് മേഖലയിലെ സിപിഎമ്മിന്റെ കൊട്ടേഷൻ ഗുണ്ടാ സംഘങ്ങളാണ് അന്നുമുതൽ പ്രധാനപ്പെട്ട കടന്നാക്രമണങ്ങൾക്കെല്ലാം നേതൃത്വം നൽകിയത്. തുരുത്തി മുക്ക് മണൽകടവിൽ വച്ച് ആർഎംപി നേതാവ് കെകെ ജയൻ, ഒഞ്ചിയം ബാങ്ക് പരിസരത്ത് വച്ച് പി ജയരാജൻ, ഒടുവിൽ നിഷ്ടൂരമായ ടിപി കൊലപാതകമുൾപ്പെടെ നടത്താൻ വേണ്ടി കണ്ണൂർ ജില്ലയിൽനിന്ന് ഗുണ്ടാസംഘങ്ങളെത്തുകയായിരുന്നു. ഈ കടന്നാക്രമണത്തിന് പുറകിലും അത്തരം അന്തർജില്ലാ ബന്ധങ്ങളുണ്ടോ എന്ന് പാനൂരിലെ ബോംബ് സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ
പോലീസ് അന്വേഷിക്കേണ്ടതുണ്ട്.
ഡിവൈഎഫ്ഐ നേതാവും ഒരു വധശ്രമക്കേസിൽ കോടതി ശിക്ഷിച്ചു ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന അഫ്നാസ് എന്ന ക്രിമിനലിന്റെ നേതൃത്വത്തിൽ എത്തിയ സംഘമാണ് മാരകആയുധങ്ങളുമായി സഖാക്കളെ ആക്രമിച്ചത്. ഈ സംഘത്തിൽ ആരൊക്കെ ഉണ്ടായിരുന്നു എന്നത് പോലീസ് അന്വേഷിച്ചു വെളിപ്പെടുത്തേണ്ടതുണ്ട്. നാട് മുഴുവൻ എല്ലാം മറന്നു വിഷു ആഘോഷിക്കുന്ന സന്തോഷ നിമിഷങ്ങളിൽ നാടിന്റെ സമാധാനവും, സ്വസ്ഥതയും കളയാൻ നേതൃത്വം നൽകുന്ന ഇത്തരം ക്രിമിനൽ സംഘങ്ങളെ ജനങ്ങൾ ഒന്നാകെ ഒറ്റപ്പെടുത്തേണ്ടതുണ്ട്.
ഇന്നലെയാണ് പരാജയഭീതി പൂണ്ട സിപിഎം, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വടകരയിൽ പ്രത്യേക യോഗം ചേർന്നത്. ഈ യോഗത്തിന്റെ കൂടെ പശ്ചാത്തലത്തിലാണോ ഈ കടന്നാക്രമണമെന്ന് സിപിഎം വ്യക്തമാക്കണം. എന്തെല്ലാം അട്ടിമറി ശ്രമങ്ങൾ നടത്തിയാലും എങ്ങനെയൊക്കെ പ്രകോപിപ്പിച്ചാലും വടകരയുടെ ജനവിധി സിപിഎമ്മിന്റെ ജനദ്രോഹ ഭരണത്തിനും അക്രമരാഷ്ട്രീയത്തിനും എതിരെയായിരിക്കും.
കടന്നാക്രമണങ്ങൾ കൊണ്ട് ഞങ്ങളെ പിന്തിരിപ്പിച്ചു കളയാനാവില്ലെന്ന് കാലം നിങ്ങളെ പഠിപ്പിച്ചില്ലേ? റവല്യൂഷനറി യൂത്ത് സഖാക്കൾക്കെതിരായ സിപിഎം കടന്നാക്രമണത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications