Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: 'എന്നോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും'; കടിച്ച നായയെ കീഴ്‌പ്പെടുത്തി യുവാവ്

കോഴിക്കോട്: കടിച്ച നായയെ കീഴ്‌പ്പെടുത്തി യുവാവിന്റെ സാഹസികത. കോഴിക്കോട് പന്തീരങ്കാവിലാണ് സംഭവം. നടുവീടില്‍ അബ്ദുള്‍ നാസറാണ് വെള്ളിയാഴ്ച രാവിലെ നടക്കുന്നതിനിടെ തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്. ദേഹമാസകലം കടിയേറ്റ നാസര്‍ നായയെ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സംഭവത്തിന് ശേഷം നാസര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഇതിനിടെ നായ ഇന്ന് പുലര്‍ച്ചെ ചാവുകയും ചെയ്തു. നായ മറ്റുള്ളവരെ കടിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് നാസര്‍ നായയെ കീഴ്‌പ്പെടുത്തിയത്.

viral

അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് മാസങ്ങളായി തെരുവുനായ ആക്രമണം രൂക്ഷമാകുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് തലശേരിയില്‍ തെരുവുനായ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. നിട്ടൂര്‍തെരുവ്, ബാലത്തില്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികളടക്കം ആറുപേര്‍ക്കാണ് കടിയേറ്റത്. പരുക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

കണ്ണൂര്‍ നഗരത്തിലെ കവിത തീയേറ്ററിനു സമീപം അക്രമാസക്തനായി പരിഭ്രാന്തി പരത്തിയ നായയെ കരുതല്‍ തടങ്കലിലാക്കി. കഴിഞ്ഞ ദിവസം ആറു പേരെ കടിക്കുകയും ചത്തതിനു ശേഷം പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്ത നായയുടെ ആവാസവ്യവസ്ഥയില്‍ ഉള്ളതിനാലാണ് നായയെ ആളൊഴിഞ്ഞ വീട്ടില്‍ നിരീക്ഷണത്തിലാക്കിയത്.

ഇതിനിടെ, ദിവസങ്ങള്‍ക്ക് മുമ്പ് ആറുപേരെ കടിച്ചു ഗുരുതരമായി പരുക്കേല്‍പ്പിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. പാപ്പിനിശ്ശേരി സംരക്ഷണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്ന നായയെ ഇന്ന് രാവിലെ ചത്ത നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കണ്ണൂര്‍ റീജിയണല്‍ ഡിസീസ് ഡയഗ് നോസ്റ്റിക് ലബോറട്ടറിയില്‍ പരിശോധനക്ക് വിധേയമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+