വിശ്വനാഥന്റെ ദുരൂഹ മരണം: ആൾക്കൂട്ട വെറി ദയാരഹിതമാം വണ്ണം വിചാരണ ചെയ്യപ്പെടണം: ജയ്ക്ക് സി തോമസ്
നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് വിശ്വനാഥന്റെ കുടുംബം വ്യക്തമാക്കുന്നത്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ട വിചാരണ ചെയ്യപ്പെട്ടതിന് പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ ദുരൂഹ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ഡി വൈ എഫ് ഐ നേതാവ് ജയ്ക്ക് സി തോമസ്. 'ഈ ആൾക്കൂട്ട വെറി ദയാരഹിതമാം വണ്ണം വിചാരണ ചെയ്യപ്പെടണം. അത് കക്ഷി രാഷ്ട്രീയത്തിന്റെ കള്ളികളിൽ നിന്ന് കൊണ്ടല്ല, മറിച്ച് മലയാളിയെ കൂടുതൽ മെച്ചപ്പെട്ട സമൂഹമാക്കി പരിവർത്തനം ചെയ്യാനുള്ള അനിവാര്യതയാർന്ന ഒരു സാംസ്‌കാരിക ഘട്ടം എന്ന നിലയിൽ വേണം.'-എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ആൾക്കൂട്ടങ്ങൾക്ക് നടുവിൽ നിന്ന് ഒറ്റപ്പെട്ട മനുഷ്യർ പറയുന്നത്.
വലിയൊരു ജനക്കൂട്ടത്തെ കാണുമ്പോൾ ഉള്ള് ഭയത്തോടെ പിടയ്ക്കാറുണ്ടെന്നു ഒരു വേള എഴുതിയത് അഴീക്കോടായിരുന്നു. മലയാളത്തിന്റെ ജനസഹസ്രങ്ങളെ അഭിസംബോധന ചെയ്ത പ്രഭാഷണ കരുത്തായിരുന്ന അതേ സുകുമാർ അഴീക്കോട്. ആൾക്കൂട്ടങ്ങളിൽ ഭയം പതയുന്ന, ഒത്ത നടുവിൽ നിന്നു അപമാനഭാരത്താൽ ശിരസ്സ് കുനിക്കേണ്ടിവരുന്ന നിമിഷങ്ങൾ ഏതടരുകളിലും മരണസമാനമാണ്. മർദ്ദനമേറ്റ് അപമാനിതനായി കഴുത്തു കൊളുത്തുപോലെ കുനിച്ചു നിൽക്കേണ്ടി വരുന്ന, വിചാരണയ്ക്കു നിന്ന് കൊടുക്കേണ്ടി വരുന്ന നിമിഷങ്ങൾ മൃതിയെക്കാൾ മോശമായി ഏതൊരു മനുഷ്യനും തോന്നാവുന്നതുമാണ് ..!
ലോകമെമ്പാടുമുള്ള വർണ്ണ വെറിയുടെ, വംശീയതയുടെ ജീനുകൾ മലയാളിയിലും കലർന്നിട്ടുണ്ട്. അതിന്റെ ബഹിർസ്ഫുരണം മറ്റിടങ്ങളോളം കേരളീയ പശ്ചാത്തലത്തിൽ ഇല്ല എന്നത് ആശ്വാസകരമാണ്. ഈ ആശ്വാസങ്ങൾക്കിടയിലും പൊള്ളിക്കുന്ന പേരുകളായി
ഇവിടെ 'കെവിനു'ണ്ട്. 'മധു'വുണ്ട്. ഏറ്റവുമൊടുവിൽ ആത്മാഭിമാനത്തിന് മുറിവേറ്റ് അപമാനഭാരത്താൽ ജീവനൊടുക്കേണ്ടി വന്ന വിശ്വനാഥനുണ്ട്.
ഈ ആൾക്കൂട്ട വെറി ദയാരഹിതമാം വണ്ണം വിചാരണ ചെയ്യപ്പെടണം. അത് കക്ഷി രാഷ്ട്രീയത്തിന്റെ കള്ളികളിൽ നിന്ന് കൊണ്ടല്ല, മറിച്ച് മലയാളിയെ കൂടുതൽ മെച്ചപ്പെട്ട സമൂഹമാക്കി പരിവർത്തനം ചെയ്യാനുള്ള അനിവാര്യതയാർന്ന ഒരു സാംസ്‌കാരിക ഘട്ടം എന്ന നിലയിൽ വേണം.

തമിഴ് നാട്ടിൽ അതസ്ഥിതർക്ക് പ്രവേശനം നിഷേധിക്കപെട്ട വഴിയിലൂടെ നടക്കുവാൻ ആദ്യം കൈ പിടിച്ച സമരനേതൃത്വമായിരുന്നു dyfi യുടെ ജില്ലാ ട്രഷററായിരുന്ന എം അശോക്. സമ്പന്നരായ മേൽ ജാതീയർ കൊലപ്പെടുത്തിയെറിഞ്ഞ അശോകിന്റെ ശരീരം പിടിച്ചു തിരുനെൽവേലി ദേശീയപതയിൽ സിപിഐഎം സ്റ്റേറ്റ് സെക്രട്ടറി സ.ബാലകൃഷ്ണൻ ഉൾപ്പെടെ കുത്തിയിരുന്നത് അഞ്ചു മണിക്കൂറായിരുന്നു. എന്നിട്ടാണ് കേസ് എടുക്കപ്പെട്ടതു പോലും.
ഉത്തരേന്ത്യൻ ജാതീയതയുടെ അക്രമോൽസുകതയിൽ കേരളം ഇല്ല. അതൊരു യാഥാർഥ്യമാണ് എന്നത് പൊതുവിൽ ആശ്വാസകരമായ ഒരു കാര്യമാണ്. പക്ഷെ അത് വർഗീയതയുടെ കാര്യത്തിൽ, സ്ത്രീ വിരുദ്ധതയുടെ കാര്യത്തിൽ ഒക്കെ ഉള്ള ഒന്നു പോലെ ആണ്. ഇന്ത്യൻ വർഗീയതയുടെ അക്രമോൽസുകത പരിശോധിക്കുമ്പോൾ കേരളം ഒരു ഒറ്റപ്പെട്ട തുരുത്താണ്. ആശ്വാസകരമായ ഒരു ഇടവുമാണ്. പക്ഷെ ഒഎൻ വി അദ്ദേഹത്തിന്റെ ആത്മകഥാനുഭവത്തിൽ പറയുന്നുണ്ട്, 1948 ജനുവരി 30 നു ഗാന്ധി കൊല്ലപ്പെട്ട സമയം ഇന്ത്യൻ വർഗീയതയ്ക്ക് നമ്മുടെ നാട്ടിൽ ഒരു പഞ്ചായത്ത് പിടിക്കാൻ ശേഷിയില്ലാത്ത സമയത്ത് തിരുവനന്തപുരത്ത് തമ്പാനൂരിൽ മധുരപലഹാരവിതരണം നടത്തിയ ഗൃഹനാഥയെയും യും ഗൃഹനാഥനെയും സംബന്ധിച്ച്.
അതായത് വർഗീയത തെരഞ്ഞെടുപ്പിൽ വിജയിക്കുമോ ഇല്ലയോ എന്നതല്ല. സാംസ്‌കാരികമായി വർഗീയത എത്രയോ തവണ വിജയം കൈവരിച്ചിരുന്ന നാടാണ് നമ്മുടേത്. ഗംഭീരമായ മതനിരപേക്ഷതയുടെ അടിത്തറയുള്ള മണ്ണ് എന്നൊക്ക നമുക്ക് പ്രഭാഷണ വേദികളിൽ സംസാരിക്കാം. അതിനുമപ്പുറം യാഥാർഥ്യം പരിശോധിക്കുമ്പോൾ ഇന്ത്യൻ വർഗീയത പലയാവർത്തി സംസ്കാരികമായി വിജയിച്ച, മനുഷ്യ മനസുകളെ കീഴട ക്കുന്നതിൽ വിജയിച്ച മണ്ണ് തന്നെയാണ് കേരളത്തിന്റേത്. പക്ഷെ ആ വർഗീയതയുടെ അക്രമോൽസുകത രാഷ്ട്രീയ ഇടതു പക്ഷത്തിന്റെ കരുത്തിൽ പുറത്തേക്ക് വരുന്നില്ല എന്ന് മാത്രം. അതെല്ലാ കാലവും അങ്ങനെയായിരിക്കണമെന്നുമില്ല.
അതേ പോലെ തന്നെ ജാതീയത കേരളത്തിലില്ല എന്ന് നമുക്കൊരു ഘട്ടത്തിൽ പോലും അവകാശപ്പെടാൻ വേണ്ടി കഴിയില്ല. മലയാളിയുടെ പുരോഗമന പരതയുടെ പുറന്തോട് ഒന്നുടച്ചു പരിശോധിക്കുമ്പോൾ തെളിഞ്ഞു കാണാൻ വേണ്ടി കഴിയുക തെളിഞ്ഞു നിൽക്കുന്ന ജാതീയതയുടെ ദംഷ്ട്രകൾ തന്നെയായിരിക്കും. ഏത് പുരോഗമനപരതയുടെ പുറം മോഡി എടുത്തണിഞ്ഞാലും മലയാളിയുടെ ഉള്ളിൽ തെളിഞ്ഞു കാണുന്ന,ഫണം വിടർത്തുന്ന സ്ത്രീ വിരുദ്ധതയുടെ, ജാതീയതയുടെ,സവർണ്ണാ ചാരങ്ങളുടെ പല്ലുകൾ എത്രയോ തവണ നമുക്ക് മുന്നിൽ തെളിയിക്കപെട്ടിട്ടുള്ളതാണ്. ഇതൊക്കെ കേരളത്തിലുണ്ട്.
ഇതിൽ നിന്നൊക്കെ വിമുക്തമായ ഇതിൽ നിന്നൊക്കെ വിമോചനം നേടിയ ഒരു പത്തര മാറ്റ്,916 സമൂഹമൊന്നുമല്ല മലയാളി മനുഷ്യന്റേത്. കേരളീയ സമൂഹത്തിന്റേത്. ഇതിനെ കൂടുതൽ വെളിവാക്കുന്നതാണ് കോഴിക്കോട് നടന്ന സംഭവം. നൂറു സിംഹാസനങ്ങളിൽ ജയമോഹൻ എഴുതുന്നു ..! "അവൻ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്".
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications