കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Google Oneindia Malayalam News

കോഴിക്കോട്: വ്‌ളോഗറും യുട്യൂബറുമായ റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കോഴിക്കോട് കാക്കൂര്‍ പാവണ്ടൂര്‍ സ്വദേശിയാണ് റിഫ. റിഫയുടെ കഴുത്തിലെ അടയാളങ്ങള്‍ തൂങ്ങി മരണം ശരിവെക്കുന്നതാണെന്നാണ് നിഗമനം. ആന്തരികാവയങ്ങളുടെ രാസ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഈ മാസം ഏഴിനാണ് പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ട് ചെയ്തത്. അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ടന്ന് കുടുംബം ആരോപിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തത്.

കോടതിയെ പോലും കുറ്റംപറയേണ്ടി വരുന്നു, ദിലീപ് കേസില്‍ ആര്‍ക്കും സംശയം വരാം, തുറന്നടിച്ച് ബൈജുകോടതിയെ പോലും കുറ്റംപറയേണ്ടി വരുന്നു, ദിലീപ് കേസില്‍ ആര്‍ക്കും സംശയം വരാം, തുറന്നടിച്ച് ബൈജു

1

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ധന്‍മാരാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. മാര്‍ച്ച് ഒന്നിനാണ് ദുബായിലെ ഫ്‌ളാറ്റില്‍ റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായില്‍ വെച്ച് റിഫയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല. നാട്ടിലെത്തിച്ച ഉടനെ മൃതദേഹം മറവു ചെയ്യുകയായിരുന്നു. എന്നാല്‍ അതിന് ശേഷം പെരുമാറ്റത്തില്‍ അടക്കം റിഫയുടെ ഭര്‍ത്താവ് മെഹ്നാസ് അസ്വാഭാവികത കാണിച്ച് തുടങ്ങിയതോടെയാണ് കുടുംബാംഗങ്ങള്‍ക്ക് സംശയം തുടങ്ങിയത്. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പോലീസ് കേസെടുത്തിരുന്നു. മാനസികമായും, ശാരീരികവുമായുള്ള പീഡനം റിഫയുടെ മരണത്തിന് കാരണമായതായി കാക്കൂര്‍ പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

നിലവില്‍ മെഹ്നാസ് ഒളിവിലാണ്. കുടുംബം ദുരൂഹത ആരോപിച്ചതോടെയാണ് ഇയാള്‍ പ്രതിക്കൂട്ടിലായത്. മെഹ്നാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ദുബായില്‍ ഭര്‍ത്താവിനൊപ്പമായിരുന്നു റിപയുടെ താമസം. ജനുവരി മാസം അവസാനമാണ് റിഫ കാക്കൂരില്‍ നിന്ന് വിദേശത്ത് എത്തിയത്. ദുബായിലെ കരാമയിലുള്ള പര്‍ദ ഷോപ്പിലായിരുന്നു റിഫ ജോലി ചെയ്തിരുന്നത്. ആത്മഹത്യ ചെയ്ത ദിവസം രാത്രി ഒന്‍പത് മണിയോടെ ദുബായിലെ ജോലി സ്ഥലത്ത് നിന്ന് റിഫ നാട്ടിലുള്ള തന്റെ രണ്ട് വയസ്സുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. ഇവര്‍ രാവിലെയാണ് റിഫ മരിച്ച വിവരം നാട്ടിലറിഞ്ഞത്.

ദുബായില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയെന്ന് മെഹ്നാസ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് റിഫയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. കോഴിക്കോട് തഹസില്‍ദാറുടെ മേല്‍നോട്ടത്തിലായിരുന്നു റിഫയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം അന്ന് തന്നെ ഖബറടക്കിയിരുന്നു. അതേസമയം മെഹ്നാസ് പോലീസ് അന്വേഷണത്തോട് സഹകരിക്കുന്നില്ല. അതുകൊണ്ട് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. ഇയാളുടെ മുന്‍കൂര്‍ ജാമ്യം മെയ് 20ന് കോടതി പരിഗണിക്കുന്നുണ്ട്. ആന്തരികാവയങ്ങളുടെ റിപ്പോര്‍ട്ട് കൂടി വന്നാല്‍ കൂടുതല്‍ നടപടികളിലേക്ക് പോലീസ് കടക്കും.

ചില മതക്കാരുടെ വിദ്വേഷ പ്രസംഗത്തിന് മിണ്ടില്ല, വോട്ടുബാങ്കാണ്, തുറന്നടിച്ച് മല്ലികാ സുകുമാരന്‍ചില മതക്കാരുടെ വിദ്വേഷ പ്രസംഗത്തിന് മിണ്ടില്ല, വോട്ടുബാങ്കാണ്, തുറന്നടിച്ച് മല്ലികാ സുകുമാരന്‍

Recommended Video

cmsvideo
റിഫയുടെ മയ്യത്തിനരികെ മെഹ്നാസിന്റെ അഴിഞ്ഞാട്ടം. നെഞ്ചുപൊട്ടി ഉമ്മ പറയുന്നു | Rifa's Mom About Mehnas

Kozhikode
English summary
vlogger rifa mehnu's autopsy confirms her death by suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X