കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷുക്കൂര്‍ വധം, പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി വി.എസ്; നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: അരിയില്‍ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയ നടപടിയെ അപലപിക്കാതെ വി.എസ്. അച്യുതാനന്ദന്‍. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും പാര്‍ട്ടി എം.എല്‍.എ ടി.വി രാജേഷിനുമെതിരെ സി.ബി.ഐ കൊലക്കുറ്റം ചുമത്തിയ നടപടിക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ എന്നായിരുു അദ്ദേഹത്തിന്റെ പ്രതികരണം.

<strong>ദുരന്തമുഖത്ത് അകപ്പെട്ടുപോകുന്ന ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്; കൊല്ലത്ത് പരിശീലന പരിപാടികൾക്ക് തുടക്കം...</strong>ദുരന്തമുഖത്ത് അകപ്പെട്ടുപോകുന്ന ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്; കൊല്ലത്ത് പരിശീലന പരിപാടികൾക്ക് തുടക്കം...

വയനാട്ടിലേക്കുള്ള യാത്രക്കിടെ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തങ്ങുതിനിടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കണ്ടത്. ആദ്യം പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോടു പഠിച്ചിട്ടുപറയാമെന്നു പറഞ്ഞ അദ്ദേഹം മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് വീണ്ടും പ്രതികരണം അറിയിച്ചത്.

VS Achuthananthan

ദേവികുളം സബ്കലക്ടര്‍ രേണുരാജിനോടുള്ള എസ് രാജേന്ദ്രന്‍ എം.എല്‍.എയുടെ മോശം പെരുമാറ്റത്തെയും വി.എസ് വിമര്‍ശിച്ചു. എം.എല്‍.എയുടെ പെരുമാറ്റം ശരിയായില്ല. സ്ത്രീകളെ അവഹേളിക്കുന്നത് നല്ല സ്വഭാവമല്ലെന്നും വി.എസ് പറഞ്ഞു. ഏറെ നാളത്തെ മൗനത്തിനു ശേഷമാണ് വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ നിലപാടിനെതിരെ ഒരു പൊതുഅഭിപ്രായ പ്രകടനം നടത്തുന്നത്.

Kozhikode
English summary
VS Achuthananthan about Shukoor murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X