കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആവേശം പകർന്ന് വിഎസ്, ബിജെപിക്കും മോദിക്കും രൂക്ഷ വിമർശനം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ആവേശം പകർന്ന് സിപിഎമ്മിന്റെ മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദൻ. പ്രായത്തിന്റെ അവശതകളെ തെല്ലും കൂസാതെ പ്രചാരണവേദികളിൽ ആളെക്കൂട്ടുകയാണ് അദ്ദേഹം. ഇന്നലെ കോഴിക്കോട് ജില്ലയിലായിരുന്ന അദ്ദേഹം എ പ്രദീപ്കുമാറിനു വേണ്ടി ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ മാത്തോട്ടത്തു നടന്ന റാലി ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലിയാണ് വിഎസിന്റെ പതിവുശൈലിയിലുള്ള പ്രസംഗത്തിനു കാതോർക്കാനെത്തിയത്. പ്രസംഗത്തിൽ കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടികൾ വിശദീകരിച്ച അദ്ദേഹം സർക്കാരിനു നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ചു.

<br> പ്രിയങ്ക വരുമ്പോള്‍ വാരണാസിയില്‍ മോദി ഭയക്കണം; കണക്കുകള്‍ പറയുന്നത്, ബിജെപി വിയര്‍ക്കും
പ്രിയങ്ക വരുമ്പോള്‍ വാരണാസിയില്‍ മോദി ഭയക്കണം; കണക്കുകള്‍ പറയുന്നത്, ബിജെപി വിയര്‍ക്കും

ബിജെപി എന്ന ദുരന്തത്തെ ഇല്ലാതാക്കാനുള്ള ഏകമാർഗമാണ് ഈ വരുന്ന തെരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ശിഥിലമാക്കുകയാണ് ബിജെപി സർക്കാർ. അവരെ ജനം തൂത്തെറിയണം. രണ്ടു തരത്തിലാണു ബിജെപി രാജ്യത്തെ നശിപ്പിച്ചത്. രാജ്യത്തിന്റെ മതനിരപേക്ഷത തകർത്ത് വർഗീയ കലാപത്തിനു കോ്പ്പു കൂട്ടുകയാണ് ആർഎസ്എസും ബിജെപിയും ഒരു ഭാഗത്തുകൂടി ചെയ്യുന്നത്. നരേന്ദ്രമോദി സംസാരിക്കുന്നത് ആർഎസ്എസിന്റെ ശബ്ദത്തിലാണ്. ഇസ്ലാമിനെ ഉന്മൂലനം ചെയ്യണമെന്നു പ്രസംഗിക്കുന്നവരാണ് ബിജെപിയുടെ കൂട്ടത്തിലൂള്ളത്. ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഇല്ലാതാക്കാൻ ശ്രമിച്ചും രാ്ജ്യത്തെ തകർക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും വിഎസ് ആരോപിച്ചു.

vscampaign

രാജ്യം ഭരിക്കുന്നത് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ചെരുപ്പുനക്കികളാണ്. ഭരിക്കാൻ യോഗ്യതയില്ലാത്തവരാണ് ഇവർ. തെരഞ്ഞെടുപ്പ് കാലത്തു മാത്ര നരേന്ദ്രമോദിക്കു പട്ടാളക്കാരോട് സ്‌നേഹമുള്ളൂ. മോദി ഭരണത്തിലേറിയതിനു ശേഷമാണ് അതിർത്തിയിൽ ഏറ്റവും കൂടുതൽ പട്ടാളക്കാർ കൊ്ല്ലപ്പെട്ടത്. യുദ്ധവിമാനങ്ങൾ വാങ്ങിയതിൽ വരെ കൈയിട്ടുവാരിയവരാണ് ബിജെപിക്കാരെന്നും വി.എസ്. പറഞ്ഞു. പി. ബാവ അധ്യക്ഷത വഹിച്ചു.
Kozhikode
English summary
VS Achuthananthan criticise BJP and Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X