കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരെ തെരുവില്‍ പ്രകടനം; പള്ളിയുടെ നിലപാട് ജനാധിപത്യ വിരുദ്ധവും അപലപനീയവും, പള്ളിക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി!

  • By Desk
Google Oneindia Malayalam News

താമരശ്ശേരി: വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരെ തെരുവില്‍ പ്രകടനം നടത്തിക്കുകയും ഗൂഡാലോചന നടത്തുകയും ചെയ്ത കെട്ടിട ഉടമകളായ കണ്ണോത്ത് പള്ളിയുടെ നിലപാട് ജനാധിപത്യ വിരുദ്ധവും അപലപനീയവുമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി മണ്ഡലം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

<strong>ബന്ധുനിയമന വിവാദം: ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം, പികെ ഫിറോസിന് കോടതിയുടെ വിമര്‍ശനം</strong>ബന്ധുനിയമന വിവാദം: ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം, പികെ ഫിറോസിന് കോടതിയുടെ വിമര്‍ശനം

കണ്ണോത്ത് പള്ളിവക കെട്ടിടത്തില്‍ റൂമെടുത്ത് കച്ചവടം ചെയ്തയാള്‍ മൂന്നു മാസം കഴിഞ്ഞപ്പോള്‍ കട നഷ്ടത്തിലായപ്പോള്‍ മുറി മടക്കി നല്‍കി. എന്നാല്‍ പതിനൊന്ന് മാസത്തെ വാടക കഴിച്ച് മാത്രമേ സെക്യൂരിറ്റി തിരിച്ചു നല്‍കുകയുള്ളൂവെന്ന് പള്ളി അധികൃതര്‍ അറിയിച്ചു. നിരവധി തവണ ശ്രമിച്ചെങ്കിലും തുക നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ഇതേതുടര്‍ന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രശ്‌നത്തിലിടപെട്ടത്.

Kannoth church

പണം തിരിച്ചു നല്‍കാമെന്ന് പറഞ്ഞ ദിവസം പള്ളിയിലെത്തിയപ്പോള്‍ അവിടെ കൂടിനിന്ന കുറച്ചാളുകള്‍ വ്യാപാരി നേതാക്കളെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ മുതിരുകയും ചെയ്തു. ഒടുവില്‍ കട അടച്ചിട്ട മൂന്നുമാസത്തെ വാടകയും ഉപയോഗിക്കാത്ത മൂന്നുമാസത്തെ വെള്ളത്തിന്റെ പണവും എടുത്ത് ബാക്കിയാണ് വ്യാപാരിക്ക് തിരിച്ചു നല്‍കിയത്.

പള്ളി അധികൃതരില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം കാണിച്ച് വ്യാപാരി വ്യവാസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ടി.ജെ.ടെന്നിസണ്‍ താമരശ്ശേരി ബിഷപ്പിന് പരാതി നല്‍കി. ബന്ധപ്പെട്ടവരില്‍ നിന്നുണ്ടായ തെറ്റ് മേലധികാരികളെ അറിയിക്കുക എന്ന ഉദ്ദേശം മാത്രമാണ് ഉണ്ടായിരുന്നത്. എന്തെങ്കിലും നടപടികള്‍ എടുക്കാന്‍ വേണ്ടിയായിരുന്നില്ല ഇങ്ങനെ ചെയ്തത്.

ഇക്കഴിഞ്ഞ ജൂണ്‍ 30ന് കണ്ണോത്ത് യൂണിറ്റ് ജനറല്‍ ബോഡിയില്‍ ഈ വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും സംഘടനാ ചര്‍ച്ചകള്‍ നടക്കുകയും മാത്രമാണ് ചെയ്തത്. കാര്യങ്ങളുടെ സത്യാവസ്ഥ വ്യാപാരികള്‍ മനസിലാക്കിയപ്പോള്‍ ഉണ്ടായ ജാള്യത മറച്ചുവെക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംഘടനാപരമായ വിഷയത്തെ തെരുവിലേക്ക് വലിച്ചിഴച്ച നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. സമൂഹത്തിലെ ഇത്തരം പുഴുകുത്തുകളെ നിയമപരമായും സംഘടനാപരമായും നേരിടുമെന്നും നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് സി.ജെ ടെന്നിസണ്‍, തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് റഫീഖ് മാളിക, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പോണ്‍സണ്‍ അറയ്ക്കല്‍, വൈസ് പ്രസിഡണ്ട് ബി. മൊയ്തീന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.

Kozhikode
English summary
Vyapari Vyavasayi protest in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X