കെട്ടിട നിര്‍മ്മാണത്തിനായുള്ള പെര്‍മിറ്റിന് കാത്തിരുന്നത് 9 വര്‍ഷം: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്: നഗരസഭയുടെ കീഴില്‍ കസബ വില്ലേജില്‍ വാണിജ്യാവശ്യത്തിനുള്ള കെട്ടിടം നിര്‍മ്മിക്കാനുള്ള പെര്‍മിറ്റ് അനുവദിക്കാന്‍ കോഴിക്കോട് നഗരസഭ ഒന്‍പത് വര്‍ഷമെടുത്തത് കാരണം മാനസികമായും ശാരീരികമായും സാമ്പത്തികമായും തളര്‍ന്ന് രോഗിയായി മാറിയെന്ന പുതിയറ സ്വദേശിയുടെ പരാതിയില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

തദ്ദേശ സ്വയംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷണം നടത്തി കുറ്റക്കാരായ കോഴിക്കോട് നഗരസഭയിലെ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ വിട്ടുവീഴ്ചയില്ലാതെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റും ബില്‍ഡിംഗ് നമ്പറും അനുവദിക്കാന്‍ അപേക്ഷ ലഭിച്ചാല്‍ ഒരു മാസത്തിനകം നിയമാനുസരണം ഇവ അനുവദിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഉത്തരവിന്‍ മേല്‍ സ്വീകരിച്ച നടപടികള്‍ മൂന്നു മാസത്തിനകം അഡീഷണല്‍ ചീഫ് സെക്രട്ടറി കമ്മിഷനെ അറിയിക്കണം. പുതിയറ ജയില്‍ റോഡില്‍ എം.ഫജാര്‍ സമര്‍പ്പിച്ച പരാതി തീര്‍പ്പാക്കി കൊണ്ടാണ് ഉത്തരവ്. സംസ്ഥാനം വ്യവസായ സൗഹ്യദമാക്കാനുള്ള പരിശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുമ്പോള്‍ സ്വാര്‍ത്ഥ ലാഭത്തിനായി ഒരു സംഘം ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ലക്ഷ്യങ്ങള്‍ അട്ടിമറിക്കുന്ന പ്രവണതയാണ് കണ്ടു വരുന്നതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണലിന്റെ ഇടപെടലിന് ശേഷമാണ് കെട്ടിട നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ് അനുവദിച്ചത്. നേരത്തെ
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു.
15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. പെരിന്തല്‍ മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടത്. കേന്ദ്രത്തിലെ സുരക്ഷാ സംവിധാനത്തിലുണ്ടായ പാളിച്ച കാരണമാണ് പ്രതി രക്ഷപ്പെട്ടതെന്ന് കമ്മീഷന്‍ പ്രാഥമികമായി വിലയിരുത്തി.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ ചീഫ് സെക്രട്ടറി തലത്തില്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഇക്കഴിഞ്ഞ ഏപ്രില്‍ 7 ന് ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കിയിരുന്നു.












Click it and Unblock the Notifications