കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി എന്‍ഐഎ; വിലങ്ങാട്, കുറ്റ്യാടി മേഖലകളില്‍ നോട്ടിസ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് നേതാക്കളെ കണ്ടെത്താന്‍ നോട്ടിസുമായി എന്‍ഐഎ. എന്‍ഐഎ കോടതി കോടതി പുറപ്പെടുവിച്ച ലുക്ക് ഔട്ട് സര്‍ക്കുലര്‍ വിലങ്ങാട് മേഖലയിലും പതിച്ചു. എന്‍ഐഎ സംഘം അന്വേഷിക്കുന്ന വയനാട് വെള്ളമുണ്ട കേസിലെ പ്രതികളായ ഗീത, സിന്ദു എന്നീ പേരുകളില്‍ അറിയപ്പെടുന്ന സുന്ദരിക്കും മഹേഷ്, ജോണ്‍, മാരപ്പ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ജയണ്ണക്കും വേണ്ടിയാണ് എന്‍ഐഎ കോടതി വാണ്ടഡ് നോട്ടിസ് പുറത്തിറിക്കിയത്. ഇവരെ കണ്ടെത്തി വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ റിമാന്റില്‍ കഴിയുന്ന രൂപേഷിന്റെ സംഘത്തിലെ പ്രധാനികള്‍ ആണ് ഇരുവരും. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളോട് ചേര്‍ന്ന് കിടക്കുന്ന വനമേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കബനീദളത്തിന്റെ എട്ടു പേരില്‍ ഇപ്പോള്‍ ഇരുവരെയും കേന്ദ്രീകരിച്ചാണ് പ്രധാന പ്രവര്‍ത്തനം.

2013 നവംബര്‍ ഒന്നിന് കുറ്റ്യാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ വായാട് കോളനിയിലെത്തി ദേശദ്രോഹപരമായ ലഘുലേഖകള്‍ വിതരണം ചെയ്തുവെന്ന് ആക്ഷേപമുള്ള രൂപേഷിന്റെ സംഘത്തിലെ അംഗങ്ങളാണ് രണ്ടു പേരും. 2014 ജനുവരി ഒന്നിനും നാലിനും പനിയേരി, വലിയ പാനോം എന്നിവിടങ്ങളിലും ഇതേ സംഘം എത്തിയിരുന്നു. സംഭവങ്ങളില്‍ നാല് പേര്‍ക്കെതിരെ വളയം, കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും രൂപേഷിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 2013 ല്‍ തൊട്ടില്‍പ്പാലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചൂരണി മലയിലെ കരിങ്കല്‍ ക്വാറിയിലെ ജെസിബി കത്തിച്ച കേസില്‍ ഇരുവരും ഉള്‍പ്പെട്ടതായി സൂചനയുണ്ട്. തൊട്ടില്‍പ്പാലം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അഭ്യന്തര സുരക്ഷാ വിഭാഗമാണ് അന്വേഷിക്കുന്നത്.

maoistslist-1

വിലങ്ങാട് മലയോര മേഖലകളില്‍ പല ഭാഗത്തായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആയുധധാരികളായ സംഘങ്ങള്‍ നാട്ടുകാരുടെയും മറ്റും ശ്രദ്ധയില്‍പ്പെട്ടിരുന്നു. പശ്ചിമഘട്ട മലനിരകള്‍ കേന്ദ്രീകരിച്ചാണ് കബനീദളത്തിന്റെ പ്രവര്‍ത്തനം. താമരശ്ശേരി മുതല്‍ വയനാട് വരെയുള്ള മേഖലകളിലാണ് കബനീ ദളം ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. വിലങ്ങാട് ടൗണ്‍, വിലേജ് ഓഫിസുകള്‍, റേഷന്‍ കടകള്‍,ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് നേതാക്കളെ കണ്ടെത്താന്‍ നോട്ടിസുമായി എന്‍ഐഎ. എന്‍ഐഎ കോടതി കോടതി പുറപ്പെടുവിച്ച ലുക്ക് ഔട്ട് സര്‍ക്കുലര്‍ വിലങ്ങാട് മേഖലയിലും പതിച്ചു. എന്‍ഐഎ സംഘം അന്വേഷിക്കുന്ന വയനാട് വെള്ളമുണ്ട കേസിലെ പ്രതികളായ ഗീത, സിന്ദു എന്നീ പേരുകളില്‍ അറിയപ്പെടുന്ന സുന്ദരിക്കും മഹേഷ്, ജോണ്‍, മാരപ്പ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ജയണ്ണക്കും വേണ്ടിയാണ് എന്‍ഐഎ കോടതി വാണ്ടഡ് നോട്ടിസ് പുറത്തിറിക്കിയത്. മുമ്പ് മാവോയിസ്റ്റുകള്‍ എത്തിയ കോളനികള്‍ എിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്.

Kozhikode
English summary
wanted notice for maoists in parts of kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X