ബൈക്കിൽ പോകുമ്പോൾ കടന്നലാക്രമണം; 4 പേർക്ക് പരുക്ക്, രണ്ടാളുടെ നില ഗുരുതരം

കോഴിക്കോട്: നാദാപുരത്ത് ബൈക്ക് യാത്രികരായ നാലുപേർക്ക് കടന്നൽ കുത്തേറ്റു. കാരയിൽ കനാലിന് സമീപം മാണിക്കോത്ത് പാലത്തിനടുത്ത് നിന്നാണ് ബൈക്ക് യാത്രക്കാരായ അമ്മദ് ചാലിൽ (62), കുഞ്ഞബ്ദുല്ല മരുതൂർ (65), വരിക്കോളി സ്വദേശി വാടക സ്റ്റോർ തൊഴിലാളി ബാബു കുറ്റിപൊയിൽ (56), ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നാൾ എന്നിവർക്കാണ് കുത്തേറ്റത്.
അമ്മദ്, കുഞ്ഞബ്ദുല്ല എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണു സംഭവം. ബൈക്കിൽ കടയിലേക്ക് പോവുകയായിരുന്ന അമ്മദിനെയും കുഞ്ഞബ്ദുല്ലയെയും കടന്നൽകൂട്ടം കൂട്ടമായി ആക്രമിക്കുകയായിരുന്നു.
കുത്തേറ്റ് ഇരുവരും ബൈക്കിൽനിന്ന് വീണു. കുഞ്ഞബ്ദുല്ലയുടെ ദേഹമാസകലം കടന്നലുകൾ പൊതിഞ്ഞ നിലയിലായിരുന്നു. ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.












Click it and Unblock the Notifications