കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാലിന്യ സംസ്‌കരണം: ഡിഎംഒയുടെ ശുപാര്‍ശകള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Google Oneindia Malayalam News

കോഴിക്കോട്: കുന്ദമംഗലം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ (ഐഐഎം) മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍ നല്‍കിയ ശുപാര്‍ശകള്‍ അടിയന്തിരമായി നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ശുപാര്‍ശകള്‍ നടപ്പിലാക്കിയ ശേഷം ജൂണ്‍ 29 നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഐഐഎം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. മാട്ടുമ്മല്‍, പെരിങ്ങോലം മേഖലകളില്‍ ഐ ഐ എം അശാസ്ത്രീയമായ രീതിയില്‍ മാലിന്യ നിക്ഷേപം നടത്തുന്നതിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

ഒറ്റ വോട്ട് കുറഞ്ഞാല്‍ സീറ്റ് പോകും, ഹരിയാനയില്‍ കോണ്‍ഗ്രസിന് ആദ്യ പണി, ബിഷ്‌ണോയ് സ്വതന്ത്രനൊപ്പംഒറ്റ വോട്ട് കുറഞ്ഞാല്‍ സീറ്റ് പോകും, ഹരിയാനയില്‍ കോണ്‍ഗ്രസിന് ആദ്യ പണി, ബിഷ്‌ണോയ് സ്വതന്ത്രനൊപ്പം

1

ഐഐഎമ്മിന്റെ നടപടികള്‍ കാരണം മേഖലയില്‍ ശുദ്ധമായ കുടിവെള്ളം കിട്ടാക്കനിയാണെന്നും തെരുവു വിളക്കുകള്‍ ഇല്ലാതെയും ഇഴ ജന്തുക്കളുടെ ബാഹുല്യവും കാരണം ജനജീവിതം ദുസഹമാണെന്നും പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു. ഡിഎംഒയില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. സ്ഥലത്ത് പരിശോധന നടത്തിയ ഡിഎംഒ പരാതി ശരിവച്ചു. ശാസ്ത്രീയമായ മാലിന്യ സംസ്‌ക്കരണമാണ് പോംവഴിയെന്ന് ഡിഎംഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഐഎമ്മില്‍ നിന്നും മാലിന്യം പുറത്തേക്ക് ഒഴുകുന്നത് എത്രയും വേഗം അവസാനിപ്പിക്കണം. കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറോട് ഐഐഎമ്മില്‍ കൃത്യമായ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

അതേസമയം ജില്ലയിലെ മാലിന്യ സംസ്‌കരണത്തെ കുറിച്ച് രാഘവന്‍ എംപിയും ഇന്ന് സംസാരിച്ചു. വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രസ്ഥാനങ്ങള്‍ ഒന്നിച്ച് ശ്രമിക്കണമെന്ന് എം.കെ. രാഘവന്‍ എം.പി. രാമനാട്ടുകര നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഷിക പദ്ധതി രൂപീകരണത്തില്‍ വിദ്യാഭ്യാസം മാലിന്യസംസ്‌കരണം, കുടിവെള്ളം, ഡ്രെയിനേജ് സിസ്റ്റം തുടങ്ങിയവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. ആരോഗ്യ- വിദ്യാഭ്യാസ രംഗം, കാര്‍ഷിക മേഖല, മാലിന്യ സംസ്‌കരണം, പശ്ചാത്തല സൗകര്യം, തൊഴില്‍ സുരക്ഷ, ജൈവ കൃഷി തുടങ്ങിയ മേഖലകളിലും ശ്രദ്ധ ചെലുത്തണമെന്നും രാഘവന്‍ എംപി പറഞ്ഞു.

നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത ഭാഷകളില്‍ പ്രാവീണ്യം നല്‍കുന്നതിനായി പ്രത്യേക കോച്ചിംഗ് നല്‍കണം. ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ തടയുന്നതിനായി നഗരസഭയിലെ ജനങ്ങള്‍ക്കിടയില്‍ ജൈവ കാര്‍ഷിക സമ്പ്രദായം വളര്‍ത്തുന്നതിനു സഹായിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കേണ്ടതുണ്ട്. ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു മാലിന്യസംസ്‌കരണത്തില്‍ വേറിട്ടുനില്‍ക്കുന്ന നഗരങ്ങളിലെ സംസ്‌കരണ രീതിയെക്കുറിച്ച് പഠിക്കുകയും അത്തരത്തിലൊരു മാലിന്യസംസ്‌കരണരീതി നഗരസഭയില്‍ നടപ്പിലാക്കണമെന്നും എംപി പറഞ്ഞു.

കോണ്‍ഗ്രസ് എസ്പിക്കൊപ്പം; താന്‍ ബിജെപിക്കൊപ്പമെന്ന് മുന്‍ എംഎല്‍എ, യുപിയില്‍ കോണ്‍ഗ്രസിന് പണികോണ്‍ഗ്രസ് എസ്പിക്കൊപ്പം; താന്‍ ബിജെപിക്കൊപ്പമെന്ന് മുന്‍ എംഎല്‍എ, യുപിയില്‍ കോണ്‍ഗ്രസിന് പണി

Kozhikode
English summary
waste management: dmo instruction should be implement says human rights commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X