കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് ബദല്‍ പാദ; സാധ്യമാവുന്നത് മത്തായി ചാക്കോയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമെന്ന് എംഎല്‍എ

Google Oneindia Malayalam News

കോഴിക്കോട്: 2006 ല്‍ തിരുവമ്പാടി മണ്ഡലത്തിൽനിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആയി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മത്തായി ചാക്കോയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു വയനാട്ടിലേക്കുള്ള ബദൽപാതയെന്ന് തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം തോമസ്. 2006 അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ ചാക്കോയുടെ ആവശ്യപ്രകാരം ഇതിന്റെ സർവ്വേയ്ക്ക് തുക വകയിരുത്തുകയും ചെയ്തു. എന്നാൽ ചുരം പോലെ തന്നെ വനഭൂമിയിലൂടെ കടന്നുപോകേണ്ടി വരുന്നതിനാലും ഹെയർപിൻ വളവുകൾ വേണ്ടതിനാലും ഈ പദ്ധതി പ്രാവർത്തികമായില്ല. എങ്കിലും ശ്രമം ഉപേക്ഷിക്കാൻ തയാറായിരുന്നില്ല. 2007 തന്നെ വെള്ളരിമല വഴി സാധ്യത പഠനയാത്ര കാൽനടയായി നടത്തിയെന്നും ജോര്‍ജ് എം തോമസ് ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍രെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

വയനാട് കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് താമരശ്ശേരി ചുരം. വനഭൂമി ലഭ്യമാകുന്നതിന്റെ തടസ്സം മൂലം വീതി കൂട്ടാൻ സാധിക്കാതെ ഗതാഗതക്കുരുക്കിൽ വലയുന്ന ചുരത്തിനെ ദിവസേന പരിചയപ്പെടുന്നവരാണ് വയനാട്ടുകാരും കോഴിക്കോട്ടുകാരും.അതിനാൽ തന്നെ ചുരത്തിന് ബദലായി മറ്റൊരു പാത വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

 mathayi

2006 തിരുവമ്പാടി മണ്ഡലത്തിൽനിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആയി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഖാവ് മത്തായി ചാക്കോയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു വയനാട്ടിലേക്കുള്ള ബദൽപാത. ചിപ്പിലിത്തോട് നിന്ന് മരുതിലാവ് വഴി ചുണ്ടേൽ എത്തിച്ചേരുന്ന, താമരശ്ശേരി ചുരത്തിന് സമാന്തരമായുള്ള മറ്റൊരു പാത ആയിരുന്നു അന്ന് ബദൽ പാതയായി കണ്ടിരുന്നത്. 2006 അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ സഖാവ് ചാക്കോയുടെ ആവശ്യപ്രകാരം ഇതിന്റെ സർവ്വേയ്ക്ക് തുക വകയിരുത്തുകയും ചെയ്തു. എന്നാൽ ചുരം പോലെ തന്നെ വനഭൂമിയിലൂടെ കടന്നുപോകേണ്ടി വരുന്നതിനാലും ഹെയർപിൻ വളവുകൾ വേണ്ടതിനാലും ഈ പദ്ധതി പ്രാവർത്തികമായില്ല.

എങ്കിലും ശ്രമം ഉപേക്ഷിക്കാൻ തയാറായിരുന്നില്ല. പിന്നീട് സഖാവ് ചാക്കോയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ തിരുവമ്പാടിയിൽ നിന്ന് എന്നെ നിയമസഭാംഗമായി തിരഞ്ഞെടുത്തു. 2007 തന്നെ വെള്ളരിമല വഴി സാധ്യത പഠനയാത്ര കാൽനടയായി നടത്തി.
വനം വകുപ്പിന്റെ ഭാഗത്തുനിന്ന് വലിയ എതിർപ്പാണ് ഇതിന് ഉണ്ടായത്. യാത്ര നടത്തിയവർക്കെതിരെ കേസെടുക്കുന്ന സ്ഥിതി വരെയുണ്ടായി. എന്നാൽ പിൻമാറാൻ ഒരുക്കമായിരുന്നില്ല

Ruby soft Tech എന്ന സ്വകാര്യ കമ്പനി നടത്തിയ പ്രാഥമിക പഠനത്തിൽ വനഭൂമി ഒഴിവാക്കി തുരങ്കം വഴി വയനാട്ടിലെ മേപ്പാടി യിലേക്ക് എത്തുന്നതിന് സാധിക്കുമെന്ന് കണ്ടെത്തി. 2016ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവെച്ച പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം തുരങ്കപാത യാഥാർഥ്യമാക്കുമെന്നായിരുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങളോട് പ്രതിബദ്ധതയുള്ള വരാണ് എന്നതിൽ തർക്കമില്ലല്ലോ?!2016 ലെ എൽഡിഎഫ് സർക്കാരിൻറെ ആദ്യ ബജറ്റിൽ തന്നെ ഈ പദ്ധതിക്കായി 20 കോടി രൂപ വകയിരുത്തി പിന്നീടങ്ങോട്ട് നിരന്തരമായ ഇടപെടലിന്റെ ഭാഗമായാണ് തുരങ്കപാത കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ഏറ്റെടുക്കുന്നതും ഇപ്പോൾ പ്രവർത്തി ആരംഭിക്കാൻ തയ്യാറെടുക്കുന്നതും.

Kozhikode
English summary
Wayanad Alternative Road; full filling mathayi chacko's election promise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X