കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് ചുരം ബദല്‍പാത - കൊങ്കണ്‍ റെയില്‍വേ പ്രൊജക്ട് തയ്യാറായി: മന്ത്രി സുധാകരന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വയനാട് ചുരം റോഡ് ബദല്‍ പാത നിര്‍മാണം സര്‍ക്കാറിന്റെ സജീവ പരിഗണനയിലുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ആനക്കാം പൊയില്‍, കള്ളാടി, മേപ്പാടി ബദല്‍ റോഡ് നിര്‍മാണത്തിന് പ്രാഥമിക രൂപരേഖ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് സര്‍ക്കാറിന് ലഭ്യമായിട്ടില്ല. 600 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ തുരങ്കപാതയും ഉള്‍പ്പെടും. പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ വനഭൂമിയും സ്വകാര്യ ഭൂമിയും ഏറ്റെടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. കലവര്‍ഷത്തില്‍ തകര്‍ന്ന വയനാട് ചുരം റോഡ് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

വെസ്റ്റ് കൈതപ്പൊയില്‍ ഏഴാം വളവ് ബൈപ്പാസ് റോഡ് നിര്‍മ്മാണം സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. ഏഴര കിലേമീറ്ററാണ് ഈ റോഡിന്റെ ദൈര്‍ഘ്യം. കുറഞ്ഞ വനംഭൂമിയും സ്വകാര്യ ഭൂമിയും ഇതിനായി ഏറ്റെടുക്കേണ്ടി വരും.
വെസ്റ്റ് കൈതപ്പൊയില്‍ ഏഴാം വളവ് റോഡ് നിര്‍മ്മാണത്തിനുള്ള സാധ്യതകള്‍ മന്ത്രി പൊതുമരാ മത്ത് വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി.

gsudhakaran

ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനും ജോര്‍ജ് എം തോമസ് എം.എല്‍.എയും കൂടെയുണ്ടായിരുന്നു. ചിപ്പിലിതോടില്‍ മണ്ണിടിഞ്ഞ് തകര്‍ന്ന ചുരം റോഡ് മൂന്നു മാസത്തിനകം പുനര്‍നിര്‍മിക്കുമെന്ന് മന്ത്രി പറഞ്ഞു. ഊരാളുങ്കല്‍ സൊസൈറ്റി പ്രവൃത്തി ഏറ്റെടുത്ത് നടത്തുകയാണ്. നിര്‍മാണ പ്രവൃത്തികള്‍ തൃപ്തികരമായ രീതിയിലാണ് പുരോഗമിക്കുന്നത്. ചുരം റോഡിലെ വളവുകള്‍ വീതി കൂട്ടുന്നതിന് വനം വകുപ്പ് ഭൂമി മന്ത്രി പറഞ്ഞു.

Kozhikode
English summary
wayanad local news minister on konkan railway project.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X