യുവ ഡോക്ടറെ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
രാവിലെ ഫ്‌ളാറ്റ് തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.

കോഴിക്കോട്: കോഴിക്കോട് യുവ ഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പാറ്റ സ്വദേശിയായ തന്‍സിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേിലെ പി ജി വിദ്യാര്‍ത്ഥിനിയാണ്. സുഹൃത്തായ ഡോക്ടറുടെ പാലാഴിയിലെ ഫ്‌ളാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.
രാവിലെ ഫ്‌ളാറ്റ് തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തന്‍സിയ അപസ്മാരവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയതായി പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടിത്തിന് ശേഷം മരണ കാരണം സബന്ധിച്ചി വിവരങ്ങള്‍ വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications