Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് തുരങ്കപാത ; അലൈൻമെന്റിന് സർക്കാർ അംഗീകാരം, പാതയക്ക് എട്ട് കി.മി ദൂരം

കോഴിക്കോട്: കൊങ്കൺറെയിൽവേ കോർപ്പറേഷൻ സമർപ്പിച്ച ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാതയുടെ അലൈൻമെന്റിന് സർക്കാർ അംഗീകാരം ലഭിച്ചു. മറിപ്പുഴ - ചൂരൽമല (അലൈൻമെന്റ് -1), മറിപ്പുഴ - മീനാക്ഷി ബ്രിഡ്ജ് (അലൈൻമെന്റ് -2), മുത്തപ്പൻപുഴ -മീനാക്ഷി ബ്രിഡ്ജ് (അലൈൻമെന്റ് -3), മറിപ്പുഴ - കള്ളാടി (അലൈൻമെന്റ് -4) എന്നിങ്ങനെ 4 അലൈൻമെന്റുകൾ പ്രൊപ്പോസ് ചെയ്തതിൽ 2 ആം അലൈൻമെന്റ് ആയ മറിപ്പുഴയിൽ നിന്ന് ആരംഭിച്ച് മീനാക്ഷി ബ്രിഡ്ജിൽ അവസാനിക്കുന്ന അലൈൻമെന്റിനാണ് അംഗീകാരം ലഭിച്ചത്.

ഇത് പ്രകാരം തുരങ്കത്തിന് തന്നെ 8. കി മി ദൂരമുണ്ടാവും. മറിപ്പുഴയിൽ നിർമ്മിക്കുന്ന മേജർ പാലം അവസാനിക്കുന്നിടത്ത് നിന്ന് തന്നെയാണ് തുരങ്കം ആരംഭിക്കുന്നതും. ഇരുവശത്തുമായി 560 മീറ്റർ മാത്രമാണ് അപ്രോച്ച് റോഡിന് ആവശ്യമുള്ളത്.

wauanda

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

അലൈൻമെന്റിന് അംഗീകാരം ലഭിച്ചതിനാൽ ഇനി വേഗത്തിൽ വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാനാവും. ഇതോടൊപ്പം മറിപ്പുഴയിൽ ഇരവഴിഞ്ഞി പുഴക്ക് കുറുകെ ഉള്ള പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പ്രവൃത്തി ആരംഭിക്കാനുമാവുമെന്ന് തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം തോമസ് അറിയിച്ചു.

പച്ചയിൽ തിളങ്ങി താരസുന്ദരി- ഷംന കാസിമിന്റെ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+