Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേമ പെൻഷൻ മാനദണ്ഡത്തിലെ മാറ്റം പുന:പരിശോധിക്കണമെന്ന് കെപിസിസി ജന.സെക്രട്ടറി അഡ്വ. പിഎം സുരേഷ് ബാബു

വടകര : കേരളത്തിൽ ക്ഷേമ പെൻഷൻ ആനുകൂല്യം കൈപ്പറ്റുന്നവരിൽ സമ്പന്നരുമുണ്ടെന്ന് കാരണം പറഞ്ഞ് അർഹതാ മാനദണ്ഡങ്ങളിൽ സർക്കാർ വരുത്തിയ മാറ്റങ്ങൾ നിർബന്ധമായും പുന:പരിശോധിക്കണമെന്ന് കെപിസിസി ജന.സെക്രട്ടറി അഡ്വ.പി.എം.സുരേഷ് ബാബു ആവശ്യപ്പെട്ടു. വേണ്ടത്ര ഗൃഹപാഠം നടത്താതെയും ധൃതിപ്പെട്ടും നിർദ്ദേശിക്കുന്ന മാറ്റങ്ങൾ സാമൂഹ്യ ജീവിതത്തിന്റെ താളം തെറ്റിക്കും.

രണ്ടു വർഷത്തോളം പെൻഷൻ സൈറ്റ് അടച്ചിട്ടതിനു ശേഷം പെൻഷൻ നടപടികൾ പുനരാരംഭിക്കുമ്പോൾ പെൻഷന്അപേക്ഷ നൽകിയ ദിവസം മുതൽ തന്നെ പ്രാബല്യം നൽകണം. സർക്കാറിന്റെ ധനകാര്യ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയ്ക്ക് ജനങ്ങളെ ബലിയാടുകളാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന ആർ.ദാമോദരൻ മാസ്റ്റർ അനുസ്മരണ സമ്മേളനം തിരുവള്ളൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

news

ആർ. രാമകൃഷ്ണൻ അധ്യക്ഷം വഹിച്ചു .സി.പി.വിശ്വനാഥൻ,കാവിൽ രാധാകൃഷ്ണൻ ,പ്രമോദ് കക്കട്ടിൽ, അമ്മാരപ്പള്ളി കുഞ്ഞി ശങ്കരൻ,കെയം.വിജയൻ, പി.സി.ഷീബ, ബവിത് മലോൽ, മനോജ് തുരുത്തി,എടവത്തു കണ്ടി കുഞ്ഞിരാമൻ, വി.പി.കുമാരൻ, വി.കെ.കുട്ടി, ചന്ദ്രൻ മൂഴിക്കൽ എന്നിവർ പ്രസംഗിച്ചു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+