കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫാസിസത്തിനെതിരെ യുദ്ധം ചെയ്യാന്‍ ദില്ലിക്ക് പോയ ആളെവിടെ; മജീദിന് മറുപടിയുമായി കെടി കുഞ്ഞിക്കണ്ണന്‍

Google Oneindia Malayalam News

കോഴിക്കോട്: ന്യൂനപക്ഷങ്ങളെ കൂടെ നിർത്തുക എന്നത് മുസ്ലീം ലീഗുഗകാർക്ക് സാമുദായികമായ വോട്ടു ബാങ്കുകൾ സൃഷ്ടിച്ച് തെരഞ്ഞടുപ്പിൽ ജയിക്കുക എന്നത് മാത്രമാണെന്ന് സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണന്‍. അതിൽ നിന്നൊക്കെ ഒരു പാട് ഉയരത്തിലാണ് ഇടതുപക്ഷ രാഷ്ട്രീയവും ന്യൂനപക്ഷ പ്രശ്നങ്ങളിൽ അവർ സ്വീകരിക്കുന്ന നിലപാടുകളും. കെ പി എ മജീദ് സാഹിബിനെ പോലുള്ളവർ മനസ്സിലാക്കേണ്ടത്, ഭൂപരിക്ഷമത വിശ്വാസികളും ന്യൂനപക്ഷ മതവിഭാഗങ്ങളും യാതൊരുവിധ വിവേചനങ്ങൾക്കും വിധേയരാവാതെ സ്വതന്ത്രരും തുല്യരുമായി ജീവിക്കാൻ കഴിയുന്ന ഇന്ത്യക്ക് വേണ്ടിയാണ് ഇടതുപക്ഷ മതനിരപേക്ഷ ശക്തികൾ നില കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

സി എ എക്കെതിരായ സമരം ഇന്ത്യയെ മത രാഷ് ട്രമാക്കുന്ന മതാധിഷ്ഠിതമായ പൗരത്വ നിയമനിർമ്മിതിക്കെതിരായ സമരമായിരുന്നു.ഹിന്ദുത്വ രാഷ്ടീയ ശക്തികൾക്കെതിരായി തുടരുന്ന സമരം. മതം, ജാതി, ഭാഷ, ലിംഗം എന്നിവയുടെ പേരിൽ വിവേചനങ്ങൾ പാടില്ലെന്നതാണ് സിഎ എവിരുദ്ധ സമരം ഉയർത്തിയ ജനാധിപത്യ രാഷ്ട്രിയം. മതനിരപേക്ഷതയും ബഹുസ്വരതയും സംരക്ഷിക്കാനുള്ള സമരം.ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനത്തിനും എന്നും ഇടതുപക്ഷം വിട്ടുവീഴ്ചയില്ലാതെ നിലപാട് സ്വീകരിച്ചിട്ടുണ്ട്.അതാണ് എന്നും ഇടത്പക്ഷ രാഷ്ടിയവും അതിൻ്റെ ചരിത്രവും.

kt kun

അത് മജീദ് സാഹിബിനറിയില്ലെങ്കിൽ ചരിത്രബോധമുള്ള മലപ്പുറത്തെ ലീഗ് നേതാക്കളോടും രാഷ്ടീയപ്രവർത്തകരോടും അദ്ദേഹം ചോദിച്ചു മനസ്സിലാക്കുന്നത് നന്ന്. സ്വാതന്ത്ര്യത്തിന് ശേഷവും മദ്രാസ് ഭരണം കയ്യാളിയിരുന്ന കോഴിപ്പുറത്ത് മാധവമേനോനെ പോലെയുള്ള കോൺഗ്രസ് നേതാക്കൾ മുസ്ലിങ്ങൾക്കെതിരെ ബ്രിട്ടിഷുകാരുണ്ടാക്കി വെച്ച എല്ലാ നിയമങ്ങങ്ങളും നിലനിർത്തുകയും പ്രയോഗിക്കുകയുമായിരുന്നല്ലോ.
1957 ൽ കമ്യൂണിസ്റ്റ് സർക്കാർ വന്നതിനു ശേഷമാണല്ലോ മുസ്ലിങ്ങൾക്ക് പള്ളി പണിയാനുള്ള പ്രത്യേക നിയന്ത്രണ അനുമതി നിയമങ്ങൾ എടുത്തു കളഞ്ഞത്.

മലബാർ പോലീസിൽ മുസ്ലിങ്ങൾക്കുള്ള ഉദ്യോഗ നിയന്ത്രണ മെടുത്തു കളഞ്ഞതുൾപ്പെടെയുള്ള ധീരമായ നടപടികളുണ്ടായത്.
അന്നും മുസ്ലിം ലീഗ് സിഐഎ പണം വാങ്ങി കോൺഗ്രസ് നടത്തിയ വിമോചന സമരത്തോടൊപ്പം നിന്ന് ഇ എം എസ്സ് സർക്കാറിനെ അട്ടിമറിക്കാൻ കൂട്ടുനില്ക്കുകയായിരുന്നല്ലോ. മലപ്പുറം ജില്ല രൂപീകരണം കുട്ടി പാക്കിസ്ഥാൻ സൃഷ്ടിക്കലാണെന്ന് ആക്ഷേപിച്ച് വർഗീയ ധ്രുവീകരണമുണ്ടാക്കാൻ നോക്കിയ കോൺഗ്രസിൻ്റെ ഹിന്ദുത്വ പ്രചരണങ്ങളെ നേരിട്ടു കൊണ്ടാണല്ലോ ഇ എം എസ് സർക്കാർ മലപ്പുറം ജില്ല യാഥാർത്ഥ്യമാക്കിയത്.

സച്ചാർ കമ്മിറ്റി നിർദ്ദേശമനുസരിച്ച് പാലോളി കമ്മിറ്റി ശുപാശകൾ വഴി മുസ്ലിം പെൺകുട്ടികളുടെ സ്കോളർഷിപ്പ് ഉൾപ്പെടെ മുസ്ലിം സമുദായത്തിൻ്റെ സാമുഹ്യവും വിദ്യാഭ്യാസപരവുമായ ശാക്തീകരണത്തിന് നടപടി സ്വീകരിച്ചത് വി എസ് സർക്കാറായിരുന്നു. മദ്രസാഅധ്യാപകർക്ക് പെൻഷനേരപ്പെടുത്തിയതും അതിനായി ക്ഷേമനിധി രൂപീകരിച്ചതും ഇടതുപക്ഷ സർക്കാറായിരുന്നല്ലോ. അതിനോടൊക്കെ ലീഗ് എടുത്ത നിഷേധാത്മക സമീപനം ആരും മറന്നു പോയിട്ടില്ല.

സച്ചാറും ബംഗാളും പറഞ്ഞു നടക്കുന്ന മജീദ് സാഹിബ് കേരള മുസ്ലിങ്ങളുടെ ജീവിതാനുഭവങ്ങൾക്ക് നേരെയാണ് ഇത്തരം അബദ്ധ പ്രസ്താവനകളിലൂടെ കൊഞ്ഞനം കുത്തുന്നത്. ബാബറിമസ്ജിദ് തകർക്കാൻ സംഘികൾക്ക് സർവ്വമാന ഒത്താശയും ചെയ്ത കൊടുത്ത രാജീവ് ഗാന്ധി തൊട്ടുള്ള കോൺഗ്രസ് സർക്കാറിൻ്റെ ഭാഗമായിരുന്ന ലീഗ് നേതാക്കൾ മലർന്നു കിടന്നു മേലോട്ട് തുപ്പരു തെന്നേ പറയാനുള്ളൂ.. പള്ളി തകർത്തിടത്ത് രാമക്ഷേത്രം പണിയാൻ ബി ജെ പിക്കാരോടു് മത്സരിക്കുന്ന കോൺഗ്രസുകാരോട് ചേർന്ന് ന്യൂനപക്ഷ സംരക്ഷണം പറയുന്നവർ സ്വയം പരിഹാസ്യരാവുകയാണ്. കെ പി എ മജീദ് സാഹിബ് ചരിത്രവിരുദ്ധമായ പ്രസ്താവനകൾ നടത്തി ആരെയാണ് കബളിപ്പിക്കാൻ നോക്കുന്നത്?

മതന്യൂനപക്ഷങ്ങൾക്കെതിരെ സംഘപരിവാർ ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണിയുടേതായ വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിൽ മുസ്ലിം ലീഗ് എന്താ നിലപാടാണ് സ്വീകരിച്ചുപോരുന്നത്. ഫാസിസത്തിനെതിരെ യുദ്ധം ചെയ്യാൻ ഡൽഹിക്ക് പോയ പുലിക്കുട്ടികൾ ഇപ്പോൾ എവിടെയാണ്? മോഡി അമിത് ഷാ സർക്കാറിനോട് അവർ സ്വീകരിച്ച നിലപാടെന്തായിരുന്നു? മുത് ലാഖ് നിയയമം, എൻഐഎ - യു എ പി എ നിയമ ഭേദഗതി, കാശ്മീരിൻ്റെ പ്രത്യേക പദവി റദ്ദ് ചെയ്യാനായി 370-ാം വകുപ്പ് ഭേദഗതി, പൗരത്വനിയമ ഭേദഗതി തുടങ്ങിയ അങ്ങേയറ്റം വിവേചനപരവും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതുമായ മോഡി സർക്കാറിൻ്റെ ഫാസിസ്റ്റ് നിയമ നിയമനിർമ്മാണങ്ങളോട് എന്തു നിലപാടാണ് പാർലിമെൻ്റിനകത്തും പുറത്തും കോൺഗ്രസും മുസ്ലീം ലീഗും സ്വീകരിച്ചത്.

മറ്റൊരു മതവിഭാഗത്തിൻ്റെയും വിവാഹമോചന നിയമങ്ങളില്ലാത്ത ക്രിമിനൽ വ്യവസ്ഥ, മുസ്ലിം മത വിഭാഗത്തിൽ പെട്ടവരുടെ വിവാഹ മോചന നിയമത്തിൽ കൊണ്ടുവന്നതാണല്ലോ മുത് ലാഖ് നിയമം.കോൺഗ്രസുകാർ പാർലിമെൻ്റിൽ ആ നിയമത്തെ എതിർത്തോ. അവർ മുസ്ലിം വിരുദ്ധമായ നിയമനിർമാണ പ്രക്രിയയെ ബിജെപിക്കാരോടൊപ്പം ചേർന്നു അനുകൂലിച്ചോ. ഫാസിസത്തിനെതിരെ യുദ്ധം ചെയ്യാനായി ഡൽഹിക്ക് പോയ സാക്ഷാൽ കുഞ്ഞാലിക്കുട്ടി സാഹിബ് വോട്ടെടുപ്പ് സമയത്ത് എവിടെയായിരുന്നു. പാർലിമെൻ്റിലുണ്ടായിരുന്നോ.? സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ എവിടെയും എൻഐഎക്ക് കടന്നു കയറാൻ അനുമതി നൽകുന്ന തരത്തിൽ,എൻഐഎ യുഎപിഎ ഭേദഗതി വന്നപ്പോൾ കോൺഗ്രസുകാർ കൂടി ചേർന്നല്ലേ അതു പാസ്സാക്കിയെടുത്തത്.

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

ബി ജെ പി സർക്കാരിനോടും അവർ അടിച്ചേല്പിച്ച സിഎ എ അടക്കമുള്ള നിയമനിർമാണങ്ങളോടും മൃദുസമീപനം സ്വീകരിച്ചവരുടെ വിടുവായത്തങ്ങളല്ലാതെ മറ്റൊന്നുംഇപ്പോൾ യു ഡി എഫുകാരിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. തെരഞ്ഞെടുപ്പല്ലേ...

രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

Kozhikode
English summary
Where is the man who went to Delhi to fight against fascism; Kt Kunjikannan replies to Majeed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X