നഗരസഭാ കൗണ്‍സിലര്‍ക്ക് വധഭീഷണി: പോലീസ് കേസെടുക്കാത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്
കോഴിക്കോട്: 200 വര്‍ഷത്തിലധികമായി ഉപയോഗിച്ചു കൊണ്ടിരുന്ന വഴി രണ്ടാഴ്ച മുമ്പ് പ്രദേശ വാസി കയര്‍ കെട്ടി തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്തപ്പോള്‍ നഗരസഭാ കൗണ്‍സിലറെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയിട്ടും പോലീസ് കേസെടുത്തില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവ് നല്‍കിയത്. എലത്തൂര്‍ പോലിസിനെതിരെയാണ് അന്വേഷണം.
കമന്റിടുന്നവര്‍ ഫോണ്‍ നമ്പറോ അഡ്രസോ വെക്കണം; പലരെയും വിശ്വസിച്ചു.... തോറ്റ് പോയിട്ടുണ്ടെന്ന് ബാല
എലത്തൂര്‍ കൗണ്‍സിലര്‍ മനോഹരന് മാങ്ങാറിയില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. അയല്‍വാസി സി പി ഹരിദാസനാണ് കൗണ്‍സിലറെ ആക്രമിച്ചതും വധഭീഷണി മുഴക്കിയതും. ഇതിനെതിരെ താന്‍ എലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമെടുത്തില്ലെന്ന് കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. 1975 ലാണ് പരാതിക്കാരന്റെ അച്ഛന്റെ പേരില്‍ കുടികിടപ്പവകാശം ലഭിച്ചത്. 1985 ല്‍ വായ്പയെടുത്ത് വീട് നിര്‍മ്മിച്ചു. എതിര് കക്ഷി 10 വര്‍ഷം മുമ്പാണ് ഇവിടെയത്തിയത്. ജൂണ്‍ 13 ലാണ് കൗണ്‍സിലറെ എതിര് കക്ഷി ആക്രമിച്ചത്.
തനിക്കും കുടുംബത്തിനും ഇപ്പോഴും ഭീഷണി നിലനില്‍ക്കുകയാണ്. പട്ടികജാതിക്കാരനായ താന്‍ പോലീസില്‍ പരാതി നല്‍കിയിട്ടും എഫ് ഐ ആര് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പരാതിയില്‍ പറയുന്നുണ്ട്. .കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ വിശദമായ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. കേസ് ജൂണ്‍ 29 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
നേരത്തെ നഗരസഭയോട് ചേര്‍ന്നുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ തെരുവ് നായ്ക്കളുടെ ജനന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് പരാതിയുയര്‍ന്ന സാഹചര്യത്തില്‍ സമീപ സ്ഥാപനങ്ങളിലെ എബിസി പ്രവര്‍ത്തനങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ നഗരസഭാ അധികൃതര്‍ തയ്യാറാകണമെന്ന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടിരുന്നു. നഗരസഭയില്‍ എബിസി പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി നടക്കുന്നുണ്ടെന്ന് ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. അഡ്വ. എന്‍ ഷംസുദ്ദീന് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
നഗരസഭാ സെക്രട്ടറിയില്‍ നിന്നും കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി. 2019 മാര്‍ച്ച് 1 ന് പുളക്കടവില്‍ തെരുവു നായ്ക്കളുടെ ജനന നിയന്ത്രണ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നാളിതുവരെ സെന്ററിന്റെ പ്രവര്‍ത്തന ഫലമായി 8206 തെരുവു നായ്ക്കളെ വന്ധ്യംകരണം ചെയ്ത് പേ വിഷബാധക്കെതിരായ കുത്തിവയ്പ്പ് നല്കി. ജില്ലാകോടതി വളപ്പില്‍ നിന്നും 2019 മുതല്‍ 2021 വരെ 7 തവണയായി 62 തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി. കോടതി ചുറ്റുവട്ടത്തു നിന്നും 90 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു. പിടികൂടുന്ന നായ്ക്കളെ അവിടെ തന്നെ വിടുകയാണ് ചെയ്യുന്നതെന്നും കോടതിയെ അറിയിച്ചു.
ഡബ്ല്യുസിസിയില്‍ ഉള്ളവര്‍ക്ക് അവസരം കൊടുക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല; തുറന്നടിച്ച് വിനായകന്