കോഴിക്കോട് വോട്ടർമാർക്ക് നേരെ കാട്ടുപന്നി ആക്രമണം
ഇന്ന് രാവിലെ വോട്ട് ചെയ്യാൻ വന്നപ്പോഴായിരുന്നു അപകടം
തിരുവമ്പാടി: കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തിൽ വോട്ടു ചെയ്യാനെത്തിയവരെ കാട്ടുപന്നി ആക്രമിച്ചു. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം ബൂത്ത് നമ്പർ 156 ലെ വോട്ടർ മാരായ തോട്ടത്തിൽ മാണി, മകൻ ഷിനോജ് എന്നിവരെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഇരുവർക്കും പരുക്കേറ്റിട്ടുണ്ട്.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

ഇവരെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ വോട്ട് ചെയ്യാൻ വന്നപ്പോഴായിരുന്നു അപകടം.
പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയ ആള്‍ കുഴഞ്ഞ് വീണ് മരിച്ചു. ആറന്‍മുള മണ്ഡലത്തിലാണ് സംഭവം. മണ്ഡലത്തിലെ 8 നമ്പർ ബൂത്തായ വള്ളംകുളം ഗവ.യുപി സ്കൂളില്‍ വോട്ട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഗോപിനാഥ കുറുപ്പ് (65) ആണ് മരിച്ചത്. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇയാള്‍ വോട്ട് രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സാരിയിൽ സുന്ദരിയായി രഷ്മിക മന്ദാന; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications