കാട്ടുമൃഗ ആക്രമണം, വനം വകുപ്പ് ജനങ്ങളുടെ സുരക്ഷ ഒരുക്കിയില്ലെങ്കിൽ സമരത്തിലേക്ക്:കെസിവൈഎം താമരശ്ശേരി
കോഴിക്കോട്: തോട്ടുമുക്കം - കൂനൂർകണ്ടി പീടികപ്പാറ പ്രദേശത്ത് പുലി, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങൾ ആളുകളെ ദാരുണമായി കൊല്ലുന്ന സംഭവങ്ങൾ തുടർകഥയാകുന്ന സാഹചര്യത്തിൽ ആ പ്രദേശത്തെ നാട്ടുകാരുടെയും കർഷകരുടെയും പ്രയാസങ്ങൾ മനസിലാക്കാൻ വനംവകുപ്പും അധികാരികളും തയ്യാറായില്ലെങ്കിൽ ശക്തമായ സമരത്തിന് ഇറങ്ങും എന്ന് കെസിവൈഎം താമരശ്ശേരി രൂപത സമിതി പ്രഖ്യാപിച്ചു.
കാട്ടാനയുടെ ആക്രമണത്തിൽ കോനൂർകണ്ടി പ്രദേശത്തുകാരനായ വി ജെ സെബാസ്റ്റ്യന്റെ ദാരുണമായി കൊല്ലപ്പെട്ടതിന്റെയും ഒരുമാസം മുമ്പ് വെറ്റിലപ്പാറ പ്രദേശത്ത് സമാനമായ രീതിയിൽ മറ്റൊരാളും കൊല്ലപ്പെട്ടതിന്റെയും പശ്ചാത്തലത്തിലാണ് കെസിവൈഎം ശക്തമായ നിലപാടുമായി മുന്നിട്ടിറങ്ങുന്നത്. ഇനിയും ഇത്തരത്തിലുള്ള ദാരുണമായ സംഭവങ്ങൾ ഉണ്ടാകാത്ത വിധം ജനങ്ങളുടെ ആവശ്യങ്ങൾ വനം വകുപ്പ് അംഗീകരിച്ച് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കി കൊടുക്കേണ്ടതാണെന്ന് സമിതി ആവശ്യപ്പെട്ടു.

ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം
മലയോര പ്രദേശങ്ങളിൽ വസിക്കുന്നവരോടുള്ള അവഗണന കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പലപ്പോഴായി കണ്ടുവരുന്ന വസ്തുതയാണ്. ഇതൊക്കെ ശാശ്വതമായ പരിഹാരം ഉണ്ടാക്കുകയും ജീവനെക്കാൾ വില വന്യമൃഗങ്ങൾക്കും നൽകുന്ന നിയമങ്ങൾ ഭേദഗതി ചെയ്യുവാൻ സർക്കാറുകൾ തയ്യാറാവുകയും ചെയ്യണമെന്നും കെസിവൈഎം താമരശ്ശേരി രൂപത ആവശ്യപ്പെട്ടു.
ആരാധകര്‍ കാത്തിരുന്ന ഹന്‍സിക മോട്ട്വാനിയിടെ ഫോട്ടോഷൂട്ട് എത്തി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications