കാഴ്ചക്കാർക്ക് അസ്വസ്ഥത ഉണ്ടാക്കും: പരിധിവിട്ട പരസ്യമായ സ്‌നേഹപ്രകടനം പാടില്ലെന്ന് കോഴിക്കോട് എൻഐടി
വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്നാ എൻഐടിയുടെ പ്രതികരണം

കോഴിക്കോട്: വിദ്യാർഥികൾ പരസ്യമായ സ്‌നേഹപ്രകടനം നടത്തുന്നത് വിലക്കി കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. ഇത് സംബന്ധിച്ച സർക്കുലർ എൻ ഐ ടി അധികൃതർ പുറത്തിറക്കി. വിദ്യാർത്ഥികളുടെ പെരുമാറ്റത്തിനെതിരെ പുറത്തുനിന്നുള്ളവരിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടി വന്നതെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ വ്യക്തമാക്കുപന്നത്.
അതേസമയം സദാചാര പോലീസ് സർക്കുലർ അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥിക്കൾ. കാമ്പസിന്റെ പരിസരത്തും പുറത്തും പരിധിവിട്ട സ്നേഹപ്രകടനം കർശനമായി നിയന്ത്രിക്കുന്നതാണ് സർക്കുലർ. ഇത്തരം പ്രവൃത്തികൾ മറ്റ് വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുകയും കാഴ്ചക്കാർക്ക് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നുവെന്നും സർക്കുലറിൽ പറയുന്നു.
സർക്കുലറിലെ നിർദ്ദേശങ്ങൾ ലംഘിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.












Click it and Unblock the Notifications