കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളം ചെറിയ പ്രതലമെന്ന് ശ്രീധരന്‍ പിള്ള; ഇപ്പോഴുള്ളത് സാഗരത്തില്‍, ചാടുമെന്നത് ശരിയല്ല

Google Oneindia Malayalam News

കോഴിക്കോട്: കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് പ്രതികരണവുമായി മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ പിഎസ് ശ്രീധരന്‍ പിള്ള. കേരള രാഷ്ട്രീയത്തിലേക്ക് ചാടുമെന്നത് വസ്തുതാപരമായി ശരിയല്ല. അങ്ങനെ ഒരു ശ്രമവുമുണ്ടായിട്ടില്ല. കേരള രാഷ്ട്രീയത്തിന്റെ തലം ഒരു ചെറിയ പ്രതിലമാണ്. എന്നാല്‍ ഞാനിപ്പോഴുള്ള തലം ഒരു സാഗരം പോലെയാണെന്നും ശ്രീധരന്‍ പിള്ള ഏഷ്യാനെറ്റിനോട് പറഞ്ഞു. കേരള നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ശ്രീധരന്‍ പിള്ള ഗവര്‍ണര്‍ പദവി ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഗവര്‍ണര്‍ പദവി കുട്ടിക്കളിയല്ല എന്നായിരുന്നു നേരത്തെ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ശ്രീധരന്‍ പിള്ള മറുപടി.

s

നേരത്തെ മിസോറാം ഗവര്‍ണറായിരുന്നു കുമ്മനം രാജശേഖരന്‍. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പദവി ഉപേക്ഷിച്ച് കുമ്മനം രാജശേഖരന്‍ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി. ഇപ്പോള്‍ നേമം മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന് കേള്‍ക്കുന്നു. കുമ്മനം രാജശേഖരന് ശേഷം കേന്ദ്ര നേതൃത്വം മിസോറാം ഗവര്‍ണറായി പരിഗണിച്ചത് പിഎസ് ശ്രീധരന്‍ പിള്ളയെ ആയിരുന്നു.

പിസി ജോര്‍ജിന്റെ വഴിയടഞ്ഞു; വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മുസ്ലിം ലീഗ്, പരിപാടികളില്‍ നിന്ന് ഒഴിവാക്കിപിസി ജോര്‍ജിന്റെ വഴിയടഞ്ഞു; വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മുസ്ലിം ലീഗ്, പരിപാടികളില്‍ നിന്ന് ഒഴിവാക്കി

ഗവര്‍ണര്‍ പദവി വലിച്ചെറിഞ്ഞ് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാനില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ കുട്ടിക്കളി പോലെ വലിച്ചെറിയേണ്ടതല്ല ഗവര്‍ണര്‍ പദവി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരെയും ഉദ്ദേശിച്ചല്ല ഇങ്ങനെ പറഞ്ഞത്. ഗവര്‍ണറുടെ പോസ്റ്റ് ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവികളിലൊന്നാണ്. അതിനെ കുട്ടിക്കളി പോലെ വലിച്ചെറിയില്ല. തന്റെ ഭാഗത്ത് നിന്ന് അത്തരം നിഷേധ സമീപനം ഉണ്ടാകില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Kozhikode
English summary
Will not Come back to Kerala Politics: Says PS Sreedharan Pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X