കുറ്റ്യാടിയും കൊടുവള്ളിയും ഉള്‍പ്പടെ കോഴിക്കോട് ആറില്‍ അഞ്ച് ഉറപ്പിച്ച് ലീഗ്; സംശയം ഒരിടത്ത് മാത്രം
കോഴിക്കോട്: 2001 ന് ശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍ കോഴിക്കോട് ജില്ലയിലെ യുഡിഎഫ് എന്നാല്‍ ലീഗാണെന്ന് പറയാം. 2001 ന് ശേഷം കോഴിക്കോട് ജില്ലയിലെ ഒരു സീറ്റിലും വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാതെ കഴിയാതെ വന്നപ്പോള്‍ 2006, 2011, 2016 ജില്ലകളില്‍ കോഴിക്കോട് യുഡിഎഫിന്‍റെ അഭിമാനം കാത്തത് മുസ്ലിം ലീഗാണ്. 2016 ലെ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 13 സീറ്റില്‍ 11 ഇടത്തും എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎഫിന് കിട്ടിയ രണ്ട് സീറ്റുകള്‍ മുസ്ലിം ലീഗിന്‍റേതായിരുന്നു. പാറക്കല്‍ അബ്ദുള്ള മത്സരിച്ച കുറ്റ്യാടിയും എംകെ മുനീര്‍ മത്സരിച്ച കോഴിക്കോട് സൗത്തുമായിരുന്നു യുഡിഎഫ് വിജയിച്ച മണ്ഡലങ്ങള്‍.

മത്സരം ആറിടത്ത്
ഇത്തവണയും കോഴിക്കോട് ജില്ലയില്‍ യുഡിഎഫ് ഉറപ്പിക്കുന്ന കൂടുതല്‍ സീറ്റുകളും മുസ്ലിം ലീഗിന്‍റേത് തന്നെയാണ്. ഇത്തവണ അധികമായി ലഭിച്ച പേരാമ്പ്ര ഉള്‍പ്പടെ ആറ് സീറ്റിലാണ് ജില്ലയില്‍ മുസ്ലിം ലീഗ് മത്സരിക്കുന്നത്. കോഴിക്കോട് സൗത്ത്, കുറ്റ്യാടി, കുന്ദമംഗലം, തിരുവമ്പാടി, പേരാമ്പ്ര, കുറ്റ്യാടി എന്നീ സീറ്റുകളിലാണ് ലീഗ് മത്സരം.

കോഴിക്കോട് സൗത്ത്
മത്സരിച്ച ആറില്‍ 5 സീറ്റിലും മുസ്ലിം ലീഗ് വിജയം ഉറപ്പിക്കുന്നു. എംകെ മുനീര്‍ കൊടുവള്ളിയിലേക്ക് മാറിയെങ്കിലും കോഴിക്കോട് സൗത്തിലെ വിജയിത്തിന്‍റെ കാര്യത്തില്‍ സംശയമില്ല. ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍ കോവിലിനെതിരെ മികച്ച മത്സരം നടത്താന്‍ നൂര്‍ബിന റഷീദിന് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

കൊടുവള്ളി
എംകെ മുനീര്‍ മത്സരിക്കാന്‍ എത്തിയതോടെ കൊടുവള്ളിയില്‍ ഇത്തവണ വിജയം മാത്രമല്ല റെക്കോര്‍ഡ് ഭൂരിപക്ഷവും മുസ്ലിം ലീഗ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയ കാരാട്ട് റസാഖ് ഇടത് സ്വതന്ത്രനായതായിരുന്നു ലീഗിന് തിരിച്ചടിയായത്. എന്നാല്‍ ഇത്തവണ 15000 മുതല്‍ 20000 വോട്ടിന് മുനീര്‍ വിജയിക്കുമെന്നാണ് പ്രതീക്ഷ.

കുറ്റ്യാടി മണ്ഡലം
1,157 വോട്ടുകള്‍ക്കായിരുന്നു ഇടത് കോട്ടയായ കുറ്റ്യാടി കഴിഞ്ഞ തവണ പാറക്കല്‍ അബ്ദുള്ള പിടിച്ചെടുത്തത്. ഇത്തവണ 3000 മുതല്‍ 5000 വരെയുള്ള ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. ആര്‍എംപി പിന്തുണ, എംഎല്‍എ എന്ന നിലയിലുള്ള പാറക്കല്‍ അബ്ദുള്ളയുടെ ജനകീയത എന്നിവ അനുകൂല ഘടകമാവുമെന്ന് പാര്‍ട്ടി കരുതുന്നു.

തിരുവമ്പാടി
കഴിഞ്ഞ തവണ ജില്ലയില്‍ മുസ്ലിം ലീഗിന് നഷ്ടമായ മറ്റൊരു മണ്ഡലമായിരുന്നു തിരുവമ്പാടി. വിഎം ഉമ്മറിനെതിരെ 3008 വോട്ടുകള്‍ക്കായിരുന്നു ജോര്‍ജ് എം തോമസ് വിജയിച്ചത്. ഇത്തവണ എല്‍ഡിഎഫ് ലിന്‍റോ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ ലീഗ് രംഗത്തിറക്കിയത് സിപി ചെറിയ മുഹമ്മദിനെയാണ്.

കുന്ദമംഗലം
ഏറ്റവും കുറഞ്ഞത് 5000 വോട്ടിനെങ്കിലും തിരുവമ്പാടിയില്‍ വിജയിക്കുമെന്നാണ് ലീഗ് വിലയിരുത്തുന്നത്. കോണ്‍ഗ്രസുകാരനായ ദിനേഷ് പെരുമണ്ണയെ പൊതുസ്വതന്ത്രനായി രംഗത്തിറക്കിയ നീക്കം വിജയിക്കുമെന്നാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള കണക്ക് കൂട്ടലുകള്‍ക്ക് ശേഷം ലീഗ് അവകാശപ്പെടുന്നത്.

പേരാമ്പ്ര
ജില്ലയില്‍ വിജയത്തിന്‍റെ കാര്യത്തില്‍ പാര്‍ട്ടിക്ക് അത്ര ഉറപ്പില്ലാത്ത ഏക മണ്ഡലം പേരാമ്പ്രയാണ്. മികച്ച മത്സരം കാഴ്ചവെക്കാന്‍ പൊതു സ്വതന്ത്രനായ സിഎച്ച് ഇബ്രാഹീമിന് സാധിച്ചെങ്കിലും അത് വിജയത്തിലേക്ക് എത്തുമോയെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. ആര് ജയിച്ചാലും നേരിയ ഭൂരിപക്ഷം മാത്രമായിരിക്കും എന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications