Get Updates
Get notified of breaking news, exclusive insights, and must-see stories!

കെകെ രമ വന്നതോടെ ചിത്രം മാറി വടകര; തദ്ദേശത്തിലെ ലീഡും, പ്രതീക്ഷ കൈവിടാതെ എല്‍ഡിഎഫും

വടകര: യുഡിഎഫ് പിന്തുണയോടെ കെകെ രമ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ മുമ്പെങ്ങുമില്ലാത്ത വിധം പ്രവചനാതീതമായി നില്‍ക്കുകയാണ് വടകരയിലെ പോരാട്ട ചിത്രം. ആര്‍എംപിയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ തുടക്കത്തില്‍ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നെങ്കിലും കെകെ രമ തന്നെ മത്സരിക്കുമെന്ന തീരുമാനം ആര്‍എംപി സ്വീകരിച്ചതോടെ യുഡിഎഫിലും മറുസ്വരങ്ങള്‍ ഒന്നും ഉണ്ടായില്ല. കെകെ രമയിലൂടെ വടകരയിലെ ഇടത് കുത്തക ഇത്തവണ അവസാനിപ്പിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മറുപക്ഷത്താവട്ടെ മത്സരിക്കുന്നത് എല്‍ജെഡിയാണെങ്കിലും വടകരയിലെ മത്സരം അഭിമാന പോരാട്ടമായി മാറുന്നത് സിപിഎമ്മിനും. അതുകൊണ്ട് തന്നെ യുഡിഎഫിനെ സംബന്ധിച്ച് അത്ര എളുപ്പമല്ല വടകര പിടിക്കല്‍.

കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ

കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള മണ്ണാണ് വടകരയുടേത് എങ്കിലും 1957 ലെ ആദ്യ തിരഞ്ഞെടുപ്പിലൊഴികെ വിവിധ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ മാത്രമാണ് വടകരയില്‍ നിന്നും വിജയിച്ച് പോന്നിട്ടുള്ളത്. എല്‍ഡിഎഫും യുഡിഎഫും വടകര സീറ്റ് കാലാകാലങ്ങളായി തങ്ങളോടൊപ്പമുള്ള സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് നല്‍കിപ്പോരുന്നു.

സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍

സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍

കഴിഞ്ഞ രണ്ട് തവണയും ഇരു മുന്നണികളില്‍ നിന്നുമായി സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്ന സാഹചര്യമാണ് വടകരയില്‍ ഉണ്ടായിരുന്നു. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോഴിക്കോട് സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് എംപി വീരേന്ദ്ര കുമാറിന്‍റെ നേതൃത്വത്തില്‍ വലിയ വിഭാഗം ജെഡിഎസ് വിട്ട് യുഡിഎഫ് ക്യാംമ്പില്‍ എത്തിയതോടെയാണ് 2011 ലും 2016 ലും സോഷ്യലിസ്റ്റുകള്‍ തമ്മിലുള്ള പോരാട്ടത്തിന് വടകര സാക്ഷ്യം വഹിച്ചത്.

സികെ നാണുവിന്‍റെ വിജയം

സികെ നാണുവിന്‍റെ വിജയം

ആദ്യതവണ എംകെ പ്രേംനാഥും രണ്ടാം തവണ മനയത്ത് ചന്ദ്രനും എതിരാളികളായി വന്നുവെങ്കിലും രണ്ട് തവണയും വിജയും ഇടതുപാളയത്തിലെ ജെഡിഎസ് പ്രതിനിധി സികെ നാണുവിനായിരുന്നു. പിന്നീട് എല്‍ജെഡി കൂടി എല്‍ഡിഎഫിന്‍റെ ഭാഗമായതോടെ വടകര സീറ്റിനായുള്ള തര്‍ക്കം ഇരുപാര്‍ട്ടികള്‍ക്കിടയിലും രൂക്ഷമായിരുന്നു.

സീറ്റ് എല്‍ജെഡിക്ക്

സീറ്റ് എല്‍ജെഡിക്ക്

സിറ്റിങ് സീറ്റ് വിട്ടുകൊടുക്കാനാവില്ലെന്ന് നിലപാടുമായി ജെഡിഎസ് ഉറച്ച് നിന്നെങ്കിലും എല്‍ഡിഎഫ് തീരുമാനം സീറ്റ് എല്‍ജെഡിക്ക് വിട്ടുനല്‍കാനായിരുന്നു. അങ്ങനെയാണ് കഴിഞ്ഞ തവണ യുഡിഎഫിന് വേണ്ടി മത്സരിച്ച് തോറ്റ മനയത്ത് ചന്ദ്രന്‍ ഇത്തവണ ഇടതിന് വേണ്ടി വടകരയില്‍ സ്ഥാനാര്‍ത്ഥിയാവുന്നത്.

പ്രമുഖരെ ഒപ്പമെത്തിച്ചു

പ്രമുഖരെ ഒപ്പമെത്തിച്ചു

സീറ്റ് എല്‍ജെഡിക്ക് വിട്ടുകൊടുത്തതില്‍ ജെഡിഎസിന് അതൃപ്തിയുണ്ടെങ്കിലും മേഖലയിലെ ശക്തി എല്‍ജെഡിക്കാണെന്നതിനാല്‍ അത് ബാധിക്കില്ലെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. മാത്രവുമല്ല സികെ നാണുവിന്‍റെ മകന്‍ അടക്കമുള്ള ജെഡിഎസ് വിഭാഗത്തില്‍ നിന്നുള്ള പ്രമുഖരെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനും ഇതിനോടകം എല്‍ജെഡിക്ക് കഴിഞ്ഞിരുന്നു.

കെകെ രമ വന്നതോടെ

കെകെ രമ വന്നതോടെ

മറുപക്ഷത്ത് യുഡിഎഫില്‍ ആവട്ടെ തുടക്കം മുതല്‍ തന്നെ ആര്‍എംപിക്ക് പിന്തുണ കൊടുത്ത് കെകെ രമയെ മത്സരിപ്പിക്കുയെന്ന ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്-ആര്‍എംപി നേതൃത്വത്തില്‍ രൂപീകൃതമായ ജനകീയ മുന്നണി വന്‍ വിജയം നേടുക കൂടി ചെയ്തതോടെ ആര്‍എംപിയെ പിന്തുണയ്ക്കുകയെന്ന കാര്യത്തില്‍ ഏവരും ഉറച്ച് നിന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒ​ഞ്ചി​യം, ഏ​റാ​മ​ല, അ​ഴി​യൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ ജ​ന​കീ​യ മു​ന്ന​ണിക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞു. ആകെ വോട്ടുകളുടെ എണ്ണത്തില്‍ രണ്ടായിരത്തിലേറെ വോട്ടിന്‍റെ ലീഡും ഈ മുന്നണിക്കായിരുന്നു. യുഡിഎഫ് പിന്തുണയില്‍ തീരുമാനം ആയിട്ടും മത്സരിക്കാന്‍ ഇല്ലെന്ന നിലപാടിലായിരുന്നു തുടക്കത്തില്‍ കെകെ രമ.

എന്‍ വേണുവിനെ

എന്‍ വേണുവിനെ

പാര്‍ട്ടി സെക്രട്ടറി എന്‍ വേണുവിനെ മത്സരിപ്പിക്കാനായിരുന്നു ആര്‍എംപി തീരുമാനം. എന്നാല്‍ പിന്നീട് യുഡിഎഫ് സമ്മര്‍ദം ശക്തമായതോടെ കെകെ രമ തന്നെ മത്സരിക്കാന്‍ തീരുമാനിച്ചു. ഇതോടെ പ്രചരണ രംഗത്തും വടകരയില്‍ വലിയ ആവേശത്തിലായി ആര്‍എംപി യുഡിഎഫ് പ്രവര്‍ത്തകര്‍.

ആര്‍എംപിക്ക് മാത്രം

ആര്‍എംപിക്ക് മാത്രം

ആര്‍എംപിക്ക് മാത്രം ഇരുപതിനായിരത്തിലേറെ കേഡര്‍ വോട്ട് വടകരയില്‍ ഉണ്ടെന്നാണ് അവരുടെ അവകാശ വാദം. ഇവര്‍ക്ക് പുറമെ രമ പിടിക്കുന്ന നിക്ഷ്പക്ഷ വോട്ടുകളും യുഡിഎഫ് വോട്ടുകളും കൂടി ചേരുമ്പോള്‍ വടകരയില്‍ വിജയിച്ച് കയറാമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടല്‍. രമ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതോടെ ടിപി വധം ഉള്‍പ്പടേയുള്ള കാര്യങ്ങളും സജീവ ചര്‍ച്ചാ വിഷയമാക്കിയിട്ടുണ്ട് യുഡിഎഫ്.

എല്‍ജെഡിയുടെ മുന്നണി മാറ്റം

എല്‍ജെഡിയുടെ മുന്നണി മാറ്റം


എന്നാല്‍ എല്‍ജെഡിയുടെ മുന്നണി മാറ്റം തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും മണ്ഡലം ഇത്തവണയും നിലനിര്‍ത്തുമെന്നുമാണ് എല്‍ഡിഎഫ് അവകാശപ്പെടുന്നത്. ബിജെപിക്ക് പതിനായിരത്തിലേറെ വോട്ടുള്ള ഒരു മണ്ഡലം കൂടിയാണ് വടകര. സംസ്ഥാന സമിതി അംഗം എം. രാജേഷ്കുമാറാണ് ഇത്തവണ വടകരയിലെ ബിജെപി സ്ഥാനാർഥി.

കറുപ്പ് സാരിയിൽ സുന്ദരിയായി പൂജിതാ പൊന്നട, ചിത്രങ്ങൾ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+