ലീഗ് വിമതന്‍ അബ്ദുള്‍ മജീദ് പിന്തുണച്ചു; മുക്കം നഗരസഭയില്‍ ഭരണം പിടിച്ച് ഇടതുമുന്നണി
മുക്കം: യുഡിഎഫ് വിമതന്‍റെ പിന്തുണയോടെ മുക്കം നഗരസഭാ ഭരണം പിടിച്ച് ഇടതുമുന്നണി. യുഡിഎഫ് വിമതന്‍ മുഹമ്മദ് അബ്ദുല്‍ മജീദ് കൂടി പിന്തുണച്ചതോടെ സിപിഎമ്മിലെ പിടി ബാബു അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ 16 വോട്ടുകള്‍ നേടിയാണ് ബാബു വിജയിച്ചത്. മുസ്‌ലിം ലീഗിലെ കൃഷ്ണണന്‍ വടക്കയിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിയുടെ രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.
യുഡിഎഫിലെ 11 അംഗങ്ങളുടേയും മൂന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അംഗങ്ങളുടേയും പിന്തുണ യുഡിഎഫ് സ്ഥാനാര്‍ഥിക്കും ലഭിച്ചു. യുഡിഎഫിലെ എംകെ യാസറിന്റെ വോട്ട് അസാധുവായി. 33 ഡിവിഷനുകളുള്ള നഗരസഭയിൽ 15 വീതം സീറ്റുകളാണ് എൽഡിഎഫും യുഡിഎഫും നേടിയത്. ബിജെപി രണ്ടു സീറ്റിലും ഒരു സീറ്റിൽ യുഡിഎഫ് വിമതനും വിജയിക്കുകയായിരുന്നു.

ഇടതുപക്ഷത്തോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അബ്ദുള്‍ മജീദ് നേരത്തെ അറിയിച്ചിരുന്നു. തന്‍റെ വാര്‍ഡിലെ വോട്ടര്‍മാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ഇടതുമുന്നണി നേതാക്കള്‍ അംഗീകരിച്ചു. നാട്ടുകാരുടെ തീരുമാനം അനുസരിച്ചാണ് താന്‍ ഇടതുമുന്നണിക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെ അദ്ദേഹത്തിന് നേരെ വധഭീഷണി ഉയരുകയും ചെയ്തിരുന്നു.












Click it and Unblock the Notifications