Get Updates
Get notified of breaking news, exclusive insights, and must-see stories!

അശാസ്ത്രീയമായ ബഫര്‍സോണ്‍ പ്രഖ്യാപനം പിന്‍വലിക്കുക; കര്‍ഷക പ്രതിഷേധത്തിന് വി ഫാമിന്റെ ഐക്യദാര്‍ഢ്യം

കോഴിക്കോട്: രാജ്യത്തെ നാഷണല്‍ പാര്‍ക്കുകള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കി.മീറ്റര്‍ ദൂരം നിര്‍ബന്ധിത പരിസ്ഥിതി ലോല മേഖലയായി (ബഫര്‍ സോണ്‍ ) ഇറക്കിയ ഉത്തരവ് ദൂരവ്യാപകമായ പ്രത്യാഖാതങ്ങളാണ് സൃഷ്ടിക്കുകയെന്ന് വി.ഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍. സുപ്രീം കോടതി വിധി ഏറ്റവും കൂടുതല്‍ ദുരിതം വിതക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കേരളത്തിലെ 24 വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍ പ്രഖ്യാപിക്കുന്നതോടെ നാല് ലക്ഷം ഏക്കറിലധികം സ്വകാര്യ ഭൂമികള്‍ ബഫര്‍സോണ്‍ പരിധിയില്‍പ്പെടും. വരും നാളുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കാവും ഈ മേഖല സാക്ഷ്യം വഹിക്കേണ്ടി വരിക.

കരട് വിജ്ഞാപനത്തില്‍ ബഫര്‍സോണ്‍ മേഖലയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളെ നിരോധിക്കേണ്ടവ, നിയന്ത്രിക്കേണ്ടവ, പ്രോത്സാഹിപ്പിക്കേണ്ടവ എന്നിങ്ങനെ മൂന്നായാണ് തരം തിരിച്ചിരിക്കുന്നത്. ക്വാറി , ഖനനം, വന്‍കിട ഫാക്ടറികള്‍ എന്നിവ നിരോധിക്കേണ്ട ഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആയത് മലയോര മേഖലയില്‍ നിരോധിക്കുന്നതിന് കര്‍ഷകര്‍ക്ക് യാതൊരു എതിര്‍പ്പൊ അക്ഷേപങ്ങളൊ ഇല്ലാത്തതാണ്.

kerala

വന്യജീവി സങ്കേതത്തിന് ഒരു കി.മീറ്റര്‍ ദൂരം ചുറ്റളവില്‍ താമസിക്കുന്ന ജനങ്ങള്‍ അവരുടെ ജീവിതോപാതിക്കായി ആശ്രയിക്കുന്നത് കൃഷിയെയാണ്. ബഫര്‍ സോണില്‍ നിയന്ത്രിക്കേണ്ട ഗണത്തില്‍ പ്രധാനമായി പറഞ്ഞിരിക്കുന്നത് കൃഷിയാണ്. തേദ്ദേശിയരായവരുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി മാത്രമെ കൃഷി ചെയ്യാവൂ എന്നും വാണിജ്യ ആവശ്യത്തിലേക്ക് കൃഷി ചെയ്യാന്‍ പാടില്ലായെന്നതും നിയമം ആവുന്നപക്ഷം മലയോര കര്‍ഷകര്‍ക്ക് സ്വന്തം ഭൂമി എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടിവരും. യാതൊരു തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ബഫര്‍ സോണില്‍ പാടില്ലായെന്നത് വീട് വെക്കാനും കിണര്‍ കുഴിക്കാനടക്കമുള അവകാശം നഷ്ടപ്പെടുകയാണ്. വൈദ്യുതി, റോഡ്, കേബിള്‍ തുടങ്ങിയ മനുഷ്യന്റെ എല്ലാ അടിസ്ഥാന ആവശ്യങ്ങള്‍ക്കും കടുത്ത നിയന്ത്രണമാണ് ഈ മേഖലയില്‍ കൊണ്ടുവരാന്‍ പോവുന്നത്.

രാജ്യത്തെ മുഴുവന്‍ നാഷണല്‍ പാര്‍ക്കുകള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റും ഒരു കി.മീറ്റര്‍ ദൂരം നിര്‍ബന്ധിത ബഫര്‍സോണ്‍ പ്രഖ്യാപിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത് ജൂണ്‍ 3 ആം തിയ്യതിയാണ്. നിലവില്‍ രാജ്യത്തിന്റെ നിയമമായി മാറിയിരിക്കയാണ് ഈ വിധി. സംസ്ഥാന സര്‍ക്കാറുകള്‍ക്കൊ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കൊ പൊതുജനാഭിപ്രായം പരിഗണിച്ച് ഒരു കി.മീറ്റര്‍ ദൂരം ബഫര്‍സോണ്‍ പരിധി കുറക്കണമെങ്കിലൊ , ഒരു കീ.മീറ്റര്‍ ദൂരം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഏതെങ്കിലും വ്യക്തികള്‍ക്കൊ സംഘടനകള്‍ക്കൊ സെട്രല്‍ എംപവര്‍ കമ്മിറ്റിയുടെ അനുമതിയോടെ സുപ്രീം കോടതിയെ സമീപിക്കാമെന്നും വിധിയിലുണ്ട്. ബഫര്‍സോണ്‍ പരിധിയിലെ നിലവിലെ സാഹചര്യം എന്താണെന്ന് പഠിച്ച് മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഡ്രോണുകളുടെയും സാറ്റലൈറ്റ് ഫോട്ടോഗ്രാഫിന്റെയും സഹായം തേടാമെന്നും വിധിയില്‍ പറയുന്നു. കൃത്യമായ ഡാറ്റകള്‍ ശേഖരിക്കാതെ ആകാശ സര്‍വ്വെ മാത്രം നടത്തുന്നപക്ഷം യഥാര്‍ത്ഥ വസ്തുത പുറത്ത് വരാന്‍ സാധിക്കുമെന്നതില്‍ പ്രതീക്ഷയില്ല. നിലവില്‍ എല്ലാ സ്ഥായിയായ നിര്‍മ്മാണങ്ങളും ബഫര്‍സോണ്‍ മേഖലയില്‍ നിരോധിച്ച് കൊണ്ടുള്ള വിധിയില്‍, ഇനിമുതല്‍ സമാനമായ കേസുകള്‍ ഇന്ത്യയിലെ മറ്റ് ഹൈക്കോടതികളിലൊ സബോര്‍ഡിനേറ്റ് കോടതികളിലൊ പരിഗണിക്കാന്‍ പാടില്ലായെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ആവശ്യമായ നിയമ നിര്‍മ്മാണം മാത്രമാണ് ഏക പോംവഴി. നിലവില്‍ അതിരളവുകള്‍ കൃത്യമല്ലാത്ത വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ച് ജനവാസ മേഖലകളില്‍ നിന്നും ബഫര്‍ സോണ്‍ പരിധി വനത്തിനകത്തേക്ക് നിജപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് വി.ഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.

അശാസ്ത്രീയമായ ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ ചക്കിട്ടപ്പാറയില്‍ നടക്കുന്ന മലയോര കര്‍ഷകരുടെ പ്രതിഷേധ പരിപാടികള്‍ക്ക് വി.ഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍ പൂര്‍ണ്ണ പിന്തുണയുണ്ടാവുമെന്നും, പരിപാടി വിജയിപ്പിക്കാന്‍ മുഴുവന്‍ കര്‍ഷകരും രംഗത്തിറങ്ങണമെന്നും വി.ഫാം ചെയര്‍മാന്‍ ജോയി കണ്ണന്‍ചിറ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+