Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഷണ ദൃശ്യങ്ങൾ സിസിടിവിയിൽ: വിവാഹത്തിനിടെ സ്വർണ്ണാഭരണം കവർന്ന തലശ്ശേരി സ്വദേശിനി അറസ്റ്റില്‍!

മോഷണ ദൃശ്യങ്ങൾ സിസിടിവിയിൽ: വിവാഹ ചടങ്ങിനിടയിൽ സ്വർണ്ണാഭരണം കവർന്ന തലശ്ശേരി സ്വദേശി സ്ത്രീ അറസ്റ്റിൽ, സംഭവം കോഴിക്കോട്!!

വടകര: മോഷണ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. വിവാഹ ചടങ്ങിനിടയിൽ സ്വർണ്ണാഭരണം കവർന്ന തലശ്ശേരി സ്വദേശി സ്ത്രീ അറസ്റ്റിൽ. ഓഡിറ്റോറിയത്തിലെ വിവാഹ ചടങ്ങുകളിൽ കുട്ടികളുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച നടത്തുന്ന സ്ത്രീ അറസ്റ്റിൽ. തലശ്ശേരി കായ്യത്ത് റോഡിൽ ഷാജഹാൻ മൻസിൽ റഹീസിന്റെ ഭാര്യ റസ്‌ല(41)യെയാണ് വടകര സിഐ ടിമധുസൂദനൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അംഗങ്ങൾ അറസ്റ്റ് ചെയ്തത്.

വെള്ളികുളങ്ങര അത്താഫി ഓഡിറ്റോറിയത്തിൽ ഒക്ടോബർ മാസം 27ന് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത കല്ലേരി സ്വദേശിനി കണ്ടിയിൽ അഫ്‌സത്തിന്റെ അഞ്ചു വയസ്സുള്ള കുട്ടിയുടെ കൈയ്യിൽ അണിഞ്ഞ സ്വർണ്ണ വള കവർച്ച നടത്തിയ കേസ്സിലാണ് അറസ്റ്റ്. കവർന്ന സ്വർണ്ണാഭരണം തലശ്ശേരിയിലെ ജൂവല്ലറിയിൽ നിന്നും കണ്ടെടുത്തു. നേരത്തെ മിംസ് ആശുപത്രിയിൽ നിന്നും ഇതേ രീതിയിൽ മോഷണം നടത്തിയതിന് റസ്‌ലയെയും, ഭർത്താവ് റഹീസിനെയും നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

raslaa-1544

മോഷണ ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിഞ്ഞതോടെയാണ് പ്രതി വലയിലായത്.പയ്യോളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.അന്വേഷണ സംഘത്തിൽ എസ്.ഐ.ശറഫുദ്ധീൻ,എ.എസ്.ഐ മാരായ സി.എച്ച്.ഗംഗാധരൻ,കെ.പി.രാജീവൻ,ബിന്ദുരാജ്,സീനിയർ സി.പി.ഒ മാരായ യൂസഫ്,ഷാജി,പ്രദീപൻ,സി.പി.ഒ മാരായ എം.പി.ഷീന,രമ്യ എന്നിവരും ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+