ഓട്ടോറിക്ഷയിൽ കയറിയ 65 കാരിയെ പട്ടാപ്പകൽ ബോധം കെടുത്തി: ആഭരണങ്ങളും പണവും മൊബൈലും കവർന്നു!!
മുക്കം: വൃദ്ധയെ ബോധം പകൽ ബോധം കെടുത്തി മോഷണം നടത്തി ഉപേക്ഷിച്ച നിലയിൽ. മുക്കം മുത്തേരിയിൽ ഇന്ന് രാവിലെയാണ് സംഭവം. ഓമശ്ശേരിയിൽ ഹോട്ടൽ ജോലിക്ക് പോവുകയായിരുന്ന യശോദയെയാണ് ബോധം കെടുത്തിയ നിലയിൽ കണ്ടെത്തിയത്. വീട്ടിൽ പുറപ്പെട്ട ഇവർക്ക് മുത്തേരിയിൽ നിന്ന് ഓമശ്ശേരിക്ക് പോകുന്നതിനായി ഓട്ടോറിക്ഷയിൽ കയറിയതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് ഓർമയില്ല. ഇവിടെ നിന്ന് 500 മീറ്റർ അകലെയാണ് സംഭവം.
ഇവരുടെ പഴ്സ്, ഫോൺ, രേഖകൾ ഉൾപ്പെട്ട ബാഗും കാണാതായിട്ടുണ്ട്. ശരീരത്തിലുള്ള ആഭരണങ്ങളും കാണാതായിട്ടുണ്ട്. പരിക്കുകളോടെ ഇവരെ കണ്ട നാട്ടുകാർ ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഓട്ടോയിൽ കയറിയതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് ഓർമയില്ലെന്നാണ് ഇവർ നാട്ടുകാരോട് പറഞ്ഞത്.

ഇവരുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വരുന്ന നിലയിലാണുള്ളത്. ഇവരെ പിന്നീട് മുക്കത്തെ കെഎംസിടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇവർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. സംഭവത്തിൽ മുക്കം പോലീസ് കേസെടുത്ത് അന്വേണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications